Posts

Showing posts from April, 2024

(931) കുറുക്കനുള്ള ശിക്ഷ!

  സിൽബാരിപുരം ദേശത്തെ ഒരു കൃഷിക്കാരന് ഏറെ സ്ഥലമുണ്ട്. പലതരം കൃഷികൾ അയാൾ അവിടെ ചെയ്തുപോന്നു. ഒരിക്കൽ, അയാളുടെ കോഴിക്കൂട്ടിലെ കോഴികളുടെ എണ്ണം കുറഞ്ഞുവരുന്നത് ശ്രദ്ധയിൽ പെട്ടു. അയാൾ ഒളിച്ചിരുന്ന് നിരീക്ഷിച്ചപ്പോൾ ഒരു കുറുക്കൻ വന്ന് സൂത്രത്തിൽ പതുങ്ങിയിരുന്ന് കോഴികളെ കടിച്ചു പിടിച്ച് കൊണ്ടു പോകുന്ന കാര്യം അയാൾ മനസ്സിലാക്കി. കർഷകൻ ദേഷ്യം കൊണ്ട് കുറുക്കനെ കൊല്ലുമെന്ന് അലറി. ഭാര്യ അയാളോടു പറഞ്ഞു - "കുറുക്കൻമാർ സൂത്രശാലികളാണ്. അതിനാൽ, ക്ഷമയോടെ കെണിയൊരുക്കണം" അയാളുടെ കോപം അടങ്ങിയപ്പോൾ കുറുക്കനുള്ള കെണി ഒരുക്കി. അന്നു രാത്രിയിൽ കുറുക്കൻ കെണിയിൽ വീണു. വീണ്ടും അയാൾ കുറുക്കനു നേരെ അലറി! - "ഞാൻ ഇവന്റെ വാലിൽ തുണി ചുരുട്ടി കത്തിച്ചു വിടും. അവൻ വെന്തു ചാകട്ടെ" അന്നേരം, ഭാര്യ ഉപദേശിച്ചു - "അതിനെ നിങ്ങൾ ഒന്നും ചെയ്യേണ്ട. അതു പട്ടിണി കിടന്നു കൂട്ടിൽ ചത്തുകിടക്കും. കാരണം, വെളിയിൽ ഇറക്കി യാതൊന്നും വേണ്ട" പക്ഷേ, ഭാര്യയുടെ വാക്കുകൾ ഒന്നും അയാളുടെ കോപത്തെ ശമിപ്പിച്ചില്ല. അയാൾ അതിന്റെ വായ ചരടുകൊണ്ട് കെട്ടി. പിന്നെ, കൈകാലുകൾ ബന്ധിച്ചു. എന്നിട്ട്, വാലിൽ നന്നായി തുണി ചുറ്റിയ ശേഷം അതിന

(930) സത്യസന്ധനായ ബാലൻ!

  സിൽബാരിപുരം രാജ്യം ഭരിച്ചു കൊണ്ടിരുന്നത് നീതിമാനായ വിക്രമൻ രാജാവായിരുന്നു. അദ്ദേഹത്തിന് മക്കളില്ലാത്ത വിഷമം ആ രാജ ദമ്പതികളെ വല്ലാതെ അലട്ടിയിരുന്നു. രാജാവും റാണിയും ഒടുവിൽ ഒരു തീരുമാനത്തിലെത്തി - അനന്തരാവകാശിയായി ഒരു കുട്ടിയെ ദത്തെടുത്ത് അവന് മികച്ച വിദ്യാഭ്യാസവും പരിശീലനവും കൊടുക്കുക. അങ്ങനെ, ആ നാട്ടിലെ മിടുക്കരായ കുറെ കുട്ടികൾ പലതരം പരീക്ഷയിൽ ഏർപ്പെട്ട് വിജയവും പരാജയവും രുചിച്ചു. പിന്നെ, അതിൽ നിന്നും വിജയിച്ച പത്തു കുട്ടികൾ മുന്നിലെത്തി. ഇവരിൽ ആരാവണം അടുത്ത അവകാശി? രാജാവ് ഈ വിധം ആലോചിച്ചു കൊണ്ട് ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. പത്ത് കുട്ടികളെയും വിളിച്ച് ഓരോ കുട്ടിക്കും ഒരു ചെടിയുടെ കുരു കൊടുത്തു. അതിനു ശേഷം പറഞ്ഞു - "ഇത് എല്ലാവർക്കും പരിചയമുള്ള ചെടിയുടെ കുരുവാണ്. അത് ചെടിച്ചെട്ടിയിൽ വളർത്തി മൂന്നു മാസം തികയുമ്പോൾ ഇവിടെ വന്ന് എന്നെ കാണിക്കണം. ഏറ്റവും നല്ല ചെടിയുടെ ഉടമ അടുത്ത രാജാവാകാനുള്ള യോഗ്യത നേടും!" ആ ബാലന്മാർ സന്തോഷത്തോടെ പോയി. മൂന്നു മാസം കഴിഞ്ഞ് പത്തുപേരും ചെടിച്ചട്ടിയുമായി വന്നു. രാജാവ് എല്ലാവരുടെയും ചെടികൾ കണ്ട് അഭിനന്ദിച്ചു. പക്ഷേ, ഏറ്റവും പിറകിൽ ചട്ടിയുമായി ന

(929) തെനാലി രാമന്റെ മരണം !

  തെനാലി രാമന് വിഷ സർപ്പത്തിന്റെ കടിയേറ്റ് മരണക്കിടക്കയിലായി. ഉടൻ, രാജാവിനെ കാണണമെന്ന് അവസാന ആഗ്രഹമായി തെനാലി ഞരങ്ങി. രാജാവിനെ ദൂതൻ അറിയിച്ചപ്പോൾ രാജാവ് പറഞ്ഞു - "ഇതൊക്കെ തെനാലിയുടെ സ്ഥിരം തമാശകളാണ് " തുടർന്ന്, രാജാവ് കാണാൻ പോയില്ല. തെനാലി മരിച്ചു! മരിച്ച വിവരം ഒരാൾ അറിയിച്ചപ്പോൾ വൈകിപ്പോയിരുന്നു. ശവദാഹവും കഴിഞ്ഞിരുന്നു. രാജാവ് ഈ വിവരം അറിഞ്ഞ് കൊച്ചു കുട്ടിയെപ്പോലെ നിലവിളിച്ചു - "എന്റെ രാമാ! പതിവുള്ള നിന്റെ ഫലിതമാണെന്നു ഞാൻ വിചാരിച്ചു പോയല്ലോ! എനിക്കു നിന്നെ കാണാൻ പറ്റിയില്ലല്ലോ!" അങ്ങനെ, തെനാലിയുടെ യുഗം അവസാനിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ കഴിവും കുസൃതിയും വികൃതിയും പരീക്ഷണങ്ങളുമെല്ലാം ലോകം ഉള്ളിടത്തോളം മായാതെ നിൽക്കുകയും ചെയ്യും! Written by Binoy Thomas. Malayalam eBooks-929 - Tenali rama stories - 38. PDF - https://drive.google.com/file/d/12IZXiS443PWmjW8rIgL8QOgz04l3mdw_/view?usp=drivesdk

(928) പണപ്പെട്ടി!

  തെനാലിരാമന് അളവറ്റ സമ്പത്തുണ്ടായിരുന്നു. കൊട്ടാരത്തിൽ നിന്നും പലപ്പോഴായി നേടിയിട്ടുണ്ടായിരുന്ന സ്വർണ്ണ നാണയങ്ങൾ ഒട്ടും നഷ്ടപ്പെടുത്താതെ വീട്ടിലെ ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു ദിവസം തെനാലി ആലോചിച്ചു - "സാധാരണയായി ഒരാൾ മരിച്ചാൽ ആ സമ്പത്ത് രാജാവിന്റെ ഖജനാവിലേക്ക് ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. എന്റെ സ്വത്ത് കൊട്ടാരത്തിലേക്കു പോകുമല്ലോ?" തെനാലി ഉടൻ പെട്ടിയിലെ സ്വർണനാണയമെല്ലാം മറ്റൊരു സ്ഥലത്തോട്ടു മാറ്റി. പകരം, പെട്ടിയിൽ ചില ചെറിയ ദ്വാരങ്ങൾ ഇട്ട് അതിനുള്ളിൽ കയറി കിടന്നു. കാരണം, ശ്വാസം എടുക്കാനുളള വായു അകത്തു കയറണമല്ലോ. തെനാലിയുടെ മരണ വാർത്ത കൊട്ടാരത്തിൽ അറിയിച്ചു. ഉടൻ, പെട്ടി ഏതാനും ഭടന്മാർ വന്ന് ചുമന്നുകൊണ്ടു പോയി. രാജാവ് വലിയ ദുഃഖത്തോടെ പെട്ടി തുറന്നപ്പോൾ തെനാലി അതിൽ കിടക്കുന്നു! ഉടൻ, രാജാവിനോട് തെനാലി പറഞ്ഞു - "എന്റെ സമ്പാദ്യം മുഴുവനും നഷ്ടപ്പെടുമെന്ന് ഓർത്തപ്പോൾ അതിൽ കയറി കിടന്നതാണ്" തെനാലി പറഞ്ഞതിന്റെ പൊരുൾ രാജാവിനു പിടികിട്ടി, അന്നുമുതൽ, സ്വത്ത് ഖജനാവിലേക്ക് എടുക്കുന്നത് നിർത്തി. Written by Binoy Thomas. Malayalam eBooks-928 - Tenali -37, PDF - https

(927) കലം കൊണ്ട് മൂടിയ മുഖം!

  കല്യാണത്തിന് വധുവായ ശാരദാംബാളിൽ നിന്നും ചെരിപ്പേറ് വാങ്ങിയ രാജാവിന് തെനാലിയോട് അനിഷ്ടം തോന്നിയിരുന്നു. അതിനാൽ, രാജാവ് കല്പിച്ചു - "എന്നെ ചതിയിൽ തോൽപ്പിച്ച തെനാലിയുടെ മുഖം ഈ കൊട്ടാര സദസ്സിൽ കണ്ടു പോകരുത്" പക്ഷേ, അടുത്ത ദർബാർ ഹാളിലെ സമ്മേളനത്തിലും തെനാലി എത്തി. പക്ഷേ, ഒരു കലം കൊണ്ട് മുഖം മൂടിയിരുന്നു. രണ്ടു ദ്വാരം മാത്രം കണ്ണ് കാണാനായി ഇട്ടിരുന്നു. അന്നേരം, സദസ്സിലുള്ളവരെല്ലാം തെനാലിയെ കോമാളിയായി കണ്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി. അന്നേരം രാജാവ് രംഗപ്രവേശം ചെയ്തു. തെനാലിയെ കണ്ടപ്പോൾ രാജാവ് പറഞ്ഞു - " നീ എന്റെ കല്പന എന്തിന് ലംഘിച്ചു ?" ഉടൻ, തെനാലി പറഞ്ഞു - " രാജാവിന്റെ കല്പന ഞാൻ ലംഘിച്ചില്ല. എന്റെ മുഖം കാണാതിരിക്കാനാണ് ഈ കലം കമഴ്ത്തിയത് " എല്ലാവരും പൊട്ടിച്ചിരിച്ചു. അതിനൊപ്പം രാജാവും ചിരിച്ചു. അദ്ദേഹം, ആ കലം തെനാലിയുടെ തലയിൽ നിന്നും ഊരിയെടുത്തു! Written by Binoy Thomas, Malayalam eBooks-927- Tenali stories - 36. PDF - https://drive.google.com/file/d/1zX4eHrZtm5CFo5R7HGKe4vGtYdy_C0Dg/view?usp=drivesdk

(926) രാജാവിന് ചെരിപ്പേറ്!

  ഒരിക്കൽ, കൃഷ്ണ ദേവരായരും തെനാലിയും വെറുതെ ഓരോന്ന് സംസാരിച്ചു വരികയായിരുന്നു. അതിനിടയിൽ രാജാവ് പറഞ്ഞു - "താങ്കൾ പല പ്രാവശ്യമായി എന്നെ പറ്റിച്ചിട്ടുണ്ട്. പക്ഷേ, ഇനി ഒരിക്കലും അങ്ങനെ നടക്കില്ല" ഉടൻ, തെനാലി പറഞ്ഞു - "അടുത്ത ഒരു വർഷത്തിനുള്ളിൽ രാജാവിന്റെ മുഖത്തേക്ക് ഒരു സ്ത്രീ ചെരിപ്പെറിയും!" രാജാവ് : "എങ്കിൽ തനിക്ക് 100 സ്വർണ്ണ നാണയങ്ങൾ സമ്മാനിക്കും" രാജാവിന് മലനാട്ടിലെ പ്രഭുവിന്റെ മകളെ വിവാഹം കഴിക്കാൻ ആഗ്രഹമായി. വിവാഹത്തിന് കൊട്ടാരത്തിലെത്തിയപ്പോൾ തെനാലി പ്രഭുവിനോടു പറഞ്ഞു- "താലി കെട്ടിയ ശേഷം വധു ചരടിൽ കോർത്ത ചെരിപ്പുകൾ രാജാവിന്റെ മുഖത്തെറിയുന്ന ചടങ്ങുണ്ട്" കൊട്ടാരത്തിലെ രീതി അറിയാൻ വയ്യാത്ത പ്രഭു അതു സത്യമാണെന്നു വിചാരിച്ചു. കല്യാണം കഴിഞ്ഞ ഉടൻ തന്നെ അവൾ രാജാവിനെ എറിഞ്ഞു. രാജാവ് കോപിച്ചപ്പോൾ തെനാലി പറഞ്ഞു - "ഇത് മലനാട്ടിലെ ആചാരമെന്നു കരുതിയാൽ മതി" അന്നേരം, തെനാലിക്കു കൊടുത്ത വാക്ക് രാജാവ് ഓർമ്മിച്ച് ശാന്തനായി. പൊൻപണം കൊടുക്കുകയും ചെയ്തു! Written by Binoy Thomas. Malayalam eBooks - 926-Tenali stories - 35. PDF - https://drive.google.com/f

(925) തെനാലിയുടെ പദവി?

  കൊട്ടാരത്തിലെ ബ്രാഹ്മണ പണ്ഡിതന്മാരെ തെനാലി രാമൻ വീട്ടിൽ വിളിച്ചു വരുത്തി കമ്പി കൊണ്ട് പൊള്ളിച്ചു വിട്ട സംഭവത്തിൽ അവരാകെ അസ്വസ്ഥരായിരുന്നു. രാജപുരോഹിതനോട് ആലോചിച്ചപ്പോൾ അയാൾ പറഞ്ഞു - "എന്റെയും ശത്രുവാണ് തെനാലി. അവനെ അടുത്ത രാജ പുരോഹിതൻ ആക്കാമെന്നു പറ്റിക്കണം" അവർ കൊട്ടാരത്തിൽ ഈ കാര്യം അറിയിച്ചപ്പോൾ രാജാവിനും സമ്മതമായി. കാരണം, നിലവിലുള്ള രാജ പുരോഹിതന് പ്രായമേറിയിരിക്കുന്നു. തെനാലി സമ്മതിച്ചെങ്കിലും ഇതിന്റെ ചതി മനസ്സിലാക്കാൻ പണ്ഡിത സഭയിലെ സാധു ബ്രാഹ്മണനായ സോമയാജലുവിനെ കണ്ടു. അയാൾ പറഞ്ഞു - "മുദ്ര വയ്ക്കാൻ ശരീരം പൊള്ളിക്കും. എന്നാൽ, അതു കഴിഞ്ഞ് തെനാലി വൈദീക ബ്രാഹ്മണനല്ല, നിയോഗ ബ്രാഹ്മണനെന്ന കാര്യം പറഞ്ഞ് സ്ഥാനം നിരസിക്കും" അങ്ങനെ, ആ ദിവസമെത്തി. ആദ്യം അവർ 100 സ്വർണനാണയം സമ്മാനമായി തെനാലിക്കു കൊടുത്തു. അന്നേരം, തെനാലി പറഞ്ഞു - "ഞാൻ നിയോഗീ ബ്രാഹ്മണനാണ്. ഈ സ്ഥാനം സ്വീകരിക്കുന്നത് തെറ്റാണെന്ന് ഇന്നാണ് മനസ്സിലായത്. അതുകൊണ്ട് എനിക്കു ചെലവായ 50 നാണയം ഞാൻ എടുക്കുന്നു. ബാക്കിയുള്ള 50 നാണയം നിങ്ങൾക്കു തിരികെ തരുന്നു" അങ്ങനെ, അവരുടെ പദ്ധതി പൊളിഞ്ഞു! Written by Binoy Thom

(924) ജ്യോൽസ്യന്റെ തോൽവി !

  കൃഷ്ണദേവരായർ തന്റെ സൈന്യവുമായി തുംഗഭദ്രാ നദിയുടെ തീരത്തെത്തി. നദി കടന്ന് ബീജാപ്പൂർ സുൽത്താനെ കീഴടക്കി സാമ്രാജ്യം വലുതാക്കാൻ പദ്ധതിയിട്ടു. അതേസമയം, സുൽത്താൻ തോൽവി മണത്തപ്പോൾ മറ്റൊരു സൂത്രം പ്രയോഗിച്ചു -ഒരു ജ്യോൽസ്യനെ വിജയനഗരത്തിലേക്ക് അയച്ച് കള്ള പ്രവചനം നടത്തി സേനയെ പിൻതിരിപ്പിക്കണം! ഉടൻ, ജ്യോൽസ്യൻ കൃഷ്ണദേവരായരുടെ കൊട്ടാരത്തിലെത്തി. അയാൾ പ്രവചിച്ചു - "കൃഷ്ണ ദേവരായർ തുംഗഭദ്രാ നദി കടന്നാൽ മരണം ഉറപ്പ് " യുദ്ധത്തിൽ നിന്നും പിൻതിരിയണമെന്ന് ഓർത്തപ്പോൾ രാജാവ് വല്ലാത്ത ധർമ്മസങ്കടത്തിലായി. പതിവു പോലെ തെനാലി രാമന്റെ സഹായം രാജാവ് തേടി. തെനാലി പറഞ്ഞു - "എനിക്ക് തോന്നുന്നത് ആ ജ്യോൽസ്യൻ കള്ളനാണെന്നാണ്. എന്നാൽ,  പ്രതികാര നടപടികൾക്കുള്ള അധികാരം എനിക്കു തന്നാൽ ഞാൻ തെളിയിക്കാം" രാജാവ് സമ്മതിച്ചു. തെനാലി ജ്യോൽസ്യനെ സമീപിച്ചു - "അങ്ങയുടെ മരണ സമയം പ്രവചിക്കാമോ?" അയാൾ പറഞ്ഞു - "എനിക്ക് 77 വയസ്സു തികയുമ്പോൾ ഞാൻ മരിക്കും!" ഉടൻ തെനാലി പറഞ്ഞു - "അത് തെറ്റാണ്. ഇപ്പോൾ മരിക്കും" ആ നിമിഷം തെനാലി വാളെടുത്ത് കഴുത്തിനു വെട്ടി ജ്യോൽസ്യൻ മരിച്ചു. അന്നേരം, അയാളുടെ തുണിയ

(923) ഇറച്ചി തിന്നുന്ന കുതിര!

  ഒരിക്കൽ, തെനാലിക്ക് ദൂരെ യാത്ര പോകേണ്ടി വന്നു. കുതിരപ്പുറത്തായിരുന്നു അയാളുടെ യാത്ര. പക്ഷേ, കുറെ ദേശങ്ങൾ പിന്നിട്ടപ്പോൾ വലിയ മഴ തുടങ്ങി. അത് വകവയ്ക്കാതെ കുതിരയുമായി മുന്നോട്ടു പോയി. കുറെ കഴിഞ്ഞപ്പോൾ തെനാലിയും കുതിരയും തണുത്തു വിറയ്ക്കാൻ തുടങ്ങി. പൊതുവേ, ആൾ താമസം കുറഞ്ഞ സ്ഥലമായിരുന്നു അത്. കുറെ മുന്നോട്ടു പോയപ്പോൾ, അവിടെ ഒരു ചായക്കട കണ്ടു. എന്നാൽ, വല്ലാത്ത തണുപ്പു കാരണം, തീ കായാൻ അടുപ്പിനു ചുറ്റും ആളുകൾ കൂടി നിൽപ്പുണ്ടായിരുന്നു. അലമാര നിറയെ ഇറച്ചിവട നിറഞ്ഞ് ഇരിക്കുന്നതു കണ്ടു. തെനാലി കുതിരപ്പുറത്തു നിന്നും താഴെ ഇറങ്ങി ചായക്കടക്കാരനോടു പറഞ്ഞു - "എന്റെ കുതിരയ്ക്ക് തിന്നാൻ വേണ്ടി ഒരു ഇറച്ചിവട വേണം" അതു കേട്ട്, തീ കാഞ്ഞ ആളുകൾ ഞെട്ടി! അവർ പിറുപിറുത്തു - "കുതിര സസ്യഭുക്കാണ്. ഇറച്ചി തിന്നുന്ന കുതിരയെ നമുക്ക് കണ്ടിട്ടു വരാം" അവർ ആ കുതിരയുടെ ചുറ്റും കൂടി അഭിപ്രായങ്ങളും വാദപ്രതിവാദങ്ങളും തട്ടി മൂളിച്ചു. ഈ സമയം, ഒരു വടയും വാങ്ങി തെനാലി തീ കാഞ്ഞു. കുറച്ചു കഴിഞ്ഞ്, ആളുകൾ തിരികെ എത്തിയപ്പോൾ തെനാലി ശരീരം ചൂടുപിടിപ്പിച്ചിരുന്നു. അയാൾ, ചായക്കടയുടെ പുറത്തിറങ്ങി ആ വട ഒരു പട്ടിക്ക് എറ

(922) അടഞ്ഞ വാതിൽ!

കുറെ വർഷങ്ങൾക്കു മുൻപ് ബാംഗ്ലൂരിൽ നിന്നും ഒരു കമ്പനിയുടെ മേധാവി യു.എസിലേക്കു യാത്ര തിരിച്ചു. പ്രശസ്തമായ അമേരിക്കൻ കമ്പനിയുമായി കരാർ ഉറപ്പിച്ച് ബിസിനസ്സിലെ ഉയർച്ചയായിരുന്നു അയാളുടെ ലക്ഷ്യം. പ്രാഥമിക ചർച്ചകൾ എല്ലാം കഴിഞ്ഞിരുന്നു. അവിടെയുള്ള കമ്പനിയുടെ സിഇഒ ഒരു മദാമ്മയായിരുന്നു. അവിടെ നടന്ന ആ മീറ്റിങ്ങ് വളരെ വിജയമായി ഇന്ത്യക്കാരനു തോന്നി. ചർച്ചകൾ കഴിഞ്ഞ് അയാൾ മുന്നിൽ നടന്ന് വെളിയിലേക്കു പോകാനുള്ള ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങി. മദാമ്മ തൊട്ടു പിറകെയും. അടുത്ത ദിവസം കമ്പനികൾ തമ്മിലുള്ള കരാർ ഒപ്പിടാനുളളതാണ്. ഇന്ത്യക്കാരൻ വളരെ സന്തോഷത്തിലായി. അയാൾ കരാർ നേടിയ കാര്യം ഇന്ത്യൻ ഓഫീസിൽ അറിയിച്ചു. തുടർന്ന് വലിയ സ്വീകരണവും പാർട്ടിയും ജോലിക്കാർക്കുള്ള സമ്മാനവും എല്ലാം ഏർപ്പാടാക്കി. അടുത്ത ദിവസം, അയാൾ മദാമ്മയെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. കാര്യം തിരക്കി അയാൾ വേഗം അവരുടെ കമ്പനിയുടെ മുന്നിലെത്തി. സെക്യൂരിറ്റി വകുപ്പിൽ പറഞ്ഞ് അപ്പോയിന്റ്മെന്റ് സമയം ചോദിച്ചു. അതും മദാമ്മ നിഷേധിച്ചു. അതായത്, കമ്പനിയുടെ ഉള്ളിലേക്കു പോലും പ്രവേശനം കിട്ടിയില്ല. അയാൾക്ക് വലിയ അമ്പരപ്പും ദേഷ്യവും ദുഃഖവും എല്ലാം കൂടി ഒന്നിച്