ഒരിക്കൽ, കൃഷ്ണ ദേവരായരും തെനാലിയും വെറുതെ ഓരോന്ന് സംസാരിച്ചു വരികയായിരുന്നു. അതിനിടയിൽ രാജാവ് പറഞ്ഞു - "താങ്കൾ പല പ്രാവശ്യമായി എന്നെ പറ്റിച്ചിട്ടുണ്ട്. പക്ഷേ, ഇനി ഒരിക്കലും അങ്ങനെ നടക്കില്ല"
ഉടൻ, തെനാലി പറഞ്ഞു - "അടുത്ത ഒരു വർഷത്തിനുള്ളിൽ രാജാവിന്റെ മുഖത്തേക്ക് ഒരു സ്ത്രീ ചെരിപ്പെറിയും!"
രാജാവ് : "എങ്കിൽ തനിക്ക് 100 സ്വർണ്ണ നാണയങ്ങൾ സമ്മാനിക്കും"
രാജാവിന് മലനാട്ടിലെ പ്രഭുവിന്റെ മകളെ വിവാഹം കഴിക്കാൻ ആഗ്രഹമായി. വിവാഹത്തിന് കൊട്ടാരത്തിലെത്തിയപ്പോൾ തെനാലി പ്രഭുവിനോടു പറഞ്ഞു- "താലി കെട്ടിയ ശേഷം വധു ചരടിൽ കോർത്ത ചെരിപ്പുകൾ രാജാവിന്റെ മുഖത്തെറിയുന്ന ചടങ്ങുണ്ട്"
കൊട്ടാരത്തിലെ രീതി അറിയാൻ വയ്യാത്ത പ്രഭു അതു സത്യമാണെന്നു വിചാരിച്ചു.
കല്യാണം കഴിഞ്ഞ ഉടൻ തന്നെ അവൾ രാജാവിനെ എറിഞ്ഞു. രാജാവ് കോപിച്ചപ്പോൾ തെനാലി പറഞ്ഞു - "ഇത് മലനാട്ടിലെ ആചാരമെന്നു കരുതിയാൽ മതി"
അന്നേരം, തെനാലിക്കു കൊടുത്ത വാക്ക് രാജാവ് ഓർമ്മിച്ച് ശാന്തനായി. പൊൻപണം കൊടുക്കുകയും ചെയ്തു!
Written by Binoy Thomas. Malayalam eBooks - 926-Tenali stories - 35. PDF -https://drive.google.com/file/d/1nFbaQ4Y4g4oFEq-MAS9_nyFjXzwjDoR4/view?usp=drivesdk
Comments