Posts

Showing posts with the label കഥ -കഥാസരിത് സാഗരം

(1232) സ്നേഹവിശ്വാസങ്ങൾ!

  സിൽബാരിപുരം കാട്ടിലെ മൃഗരാജനായി സിംഹം വിലസിയ കാലമായിരുന്നു അത്. ഒരു ദിവസം, പതിവു പോലെ സിംഹം വേട്ടയ്ക്ക് ഇറങ്ങി. പെട്ടെന്ന്, മുന്നിലേക്ക് ഒരു കുറുക്കൻ വന്നു പെട്ടു! എങ്കിലും കുറുക്കൻ മിന്നൽ വേഗത്തിൽ ഒരു സൂത്രം പുറത്തെടുത്തു - "അല്ലയോ, മൃഗരാജാവേ, അങ്ങയുടെ മുന്നിൽ എന്നെ സമർപ്പിക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. എന്നാൽ, ഞാൻ കുറച്ചു മുൻപ് ഇവിടെ കണ്ട കഴുതയാണെങ്കിൽ കൊഴുത്തു തടിച്ചവനാണ്. എനിക്കു പകരമായി ആ കഴുതയെ ഞാൻ അങ്ങയുടെ മുന്നിൽ എത്തിക്കാം" അതുകേട്ട്, സിംഹം പറഞ്ഞു - "അങ്ങനെയെങ്കിൽ, ആ കഴുതയുടെ അടുത്തേക്ക് നീ നടക്കൂ. ഞാൻ നിൻ്റെ തൊട്ടു പിറകേയുണ്ട്. കഴുതയെ എൻ്റെ മുന്നിൽ നീ കൊണ്ടുവരണം" അങ്ങനെ രണ്ടുപേരും നടന്ന് പുല്ലു തിന്നുന്ന കഴുതയുടെ അരികിലെത്തി. സിംഹം വലിയ മരത്തിൻ്റെ മറവിൽ നിന്നു. അപ്പോൾ കുറുക്കൻ കഴുത കാണത്തക്ക വിധത്തിൽ പുല്ല് തിന്നുന്ന പോലെ അഭിനയിച്ചു. കഴുത നല്ല ജാഗ്രതയോടെ കുറുക്കൻ്റെ അടുക്കലെത്തി. അന്നേരം, കുറുക്കൻ പറഞ്ഞു - "ഞാൻ കുറുക്കൻ്റെ ജീവിത ശൈലി ഉപേക്ഷിക്കുകയാണ്. ഇനി ഒരു സന്യാസിയെപ്പോലെ ജീവിക്കാൻ പോകുകയാണ്. നമുക്ക് ഉറ്റ ചങ്ങാതികളായി ഇനിയുള്ള കാലം ജീവിക്കാം...

(1193) കുരങ്ങനു കിട്ടിയ തൊപ്പി!

  സിൽബാരിപുരം ദേശത്ത്, ഒരിക്കൽ ഒരു നാടോടി വന്നു ചേർന്നു. അയാൾ ഒരു തൊപ്പിക്കച്ചവടം ചെയ്യുന്ന ആളായിരുന്നു. പല വലിപ്പത്തിലും നിറത്തിലുമുള്ള അനേകം തൊപ്പികൾ അയാളുടെ സഞ്ചിയിൽ ഉണ്ടായിരുന്നു. മാത്രമല്ല, മനോഹരമായ ഒരു തൊപ്പി തലയിൽ വച്ചാണ് അയാൾ ആ നാട്ടിലൂടെ തൊപ്പികൾ വിൽക്കാൻ നടന്നത്. ഒരു ദിവസം, അയാൾ നടന്നു ക്ഷീണിച്ച് മരത്തണലിൽ വിശ്രമിക്കാൻ ഇരുന്നു. പക്ഷേ, ക്ഷീണം കാരണം ഉറങ്ങിപ്പോയി. അന്നേരവും തലയിൽ തൊപ്പി വച്ചിട്ടുണ്ടായിരുന്നു. കുറച്ച്, അകലെയുള്ള മരക്കൂട്ടങ്ങളിൽ താമസിച്ചിരുന്ന വാനര സംഘം അവിടെയെത്തി. ആ കുരങ്ങന്മാർ നോക്കിയപ്പോൾ തലയിൽ തൊപ്പിയും വച്ച് ഉറങ്ങുന്ന മനുഷ്യനെ കണ്ടു. കുരങ്ങന്മാരുടെ ശീലമായിരുന്ന വികൃതികൾ ഇവിടെയും ആവർത്തിച്ചു. തൊപ്പി ഒരു കൗതുകമായി തോന്നിയ കുരങ്ങന്മാർ സഞ്ചിയിൽ നിന്നും ഓരോ തൊപ്പി കയ്യിൽ പിടിച്ച് മരത്തിൻ്റെ മുകളിലുള്ള ശിഖരത്തിൽ കയറിയിരുന്നു. ആദ്യം ഏതാനും കുരങ്ങന്മാർ ചെയ്തതു നോക്കി എല്ലാ കുരങ്ങന്മാരും സഞ്ചിയിലെ തൊപ്പികൾ എടുത്തു മരത്തിൽ കയറി. പിന്നെ, മരത്തിലിരുന്ന് അവറ്റകൾ വികൃത ശബ്ദങ്ങൾ പുറപ്പെടുവിച്ച് തൊപ്പി കൊണ്ട് കളിക്കാൻ തുടങ്ങി. അതുകേട്ട്, നാടോടി എണീറ്റ് നോക്കിയപ്പോൾ തൻ്റ...

(1181) കുറുക്കനും മുതലയും!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ഒരു തടാകത്തിൽ ധാരാളം മീനുകളും മുതലകളും തവളകളും എന്നിങ്ങനെ അനേകം ജീവികൾ ഒരുമിച്ച് താമസിച്ചു വന്നിരുന്ന കാലം. അവിടെ, ഒരു മുതലയുടെ പുറത്ത് ചാടിക്കളിക്കുന്നത് ചങ്ങാതിയായ തവളയുടെ സ്ഥിരം പരിപാടിയാണ്. ഒരു ദിവസം, മുതല തവളയോടു പറഞ്ഞു -"എനിക്ക് കുറുക്കൻ്റെ ഇറച്ചി തിന്നാൻ വല്ലാതെ കൊതി തോന്നുന്നു. നീ എങ്ങനെയെങ്കിലും ഒരെണ്ണത്തിനെ ഈ വെള്ളത്തിൽ ഇറക്കണം. ബാക്കി കാര്യം ഞാനേറ്റു" തവള പറഞ്ഞു - "കുറുക്കന്മാർ മഹാ സൂത്രശാലികളാണ്. എന്തായാലും ഞാൻ ശ്രമിച്ചു നോക്കാം" തവള ചാടി കാട്ടിലേക്കു പോയി. കുറുക്കനുമായി സൗഹൃദം സ്ഥാപിച്ചു. തവള അവനെ തടാകത്തിലേക്കു വരാൻ പ്രോൽസാഹിപ്പിച്ചു - "അവിടെ തടാകത്തിൽ രുചിയേറിയ മീനുകളെ ഞാൻ നിനക്ക് പിടിക്കാൻ പാകത്തിന് വിളിച്ചു കൊണ്ടുവരാം" അങ്ങനെ, അവർ രണ്ടു പേരും തടാകക്കരയിലെത്തി. കുറുക്കൻ വെള്ളത്തിൽ ഇറങ്ങിയ നേരത്ത്, പാറ പോലെ എന്തോ ഒന്ന് വെള്ളത്തിൽ പൊങ്ങി കിടക്കുന്നതു കണ്ടു. കുറുക്കൻ പതിയെ പിറകിലേക്കു വലിഞ്ഞു. "അതൊരു മുതലയാണല്ലോ. ഞാൻ ഈ വെള്ളത്തിൽ ഇറങ്ങുന്നില്ല" ഉടൻ, തവള പറഞ്ഞു -"ആ മുതല കഴിഞ്ഞ ദിവസം ചത്തു പൊന്തിയ...

(1082) ഗുരുവിൻ്റെ നിർദ്ദേശം!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ദിവ്യനായ ഗുരുവും, ശിഷ്യനും കൂടി ക്ഷേത്ര ദർശനത്തിനായി പോകുകയായിരുന്നു. അവർ പോകുന്ന വഴിയുടെ അപ്പുറത്തായി കുറെ ആളുകൾ കൂടിനിൽക്കുന്നതായി കണ്ടു. അതിനൊപ്പം, സ്ത്രീകളുടെ നിലവിളിയും കേൾക്കാമായിരുന്നു. ഗുരുവും ശിഷ്യനും കാര്യം തിരക്കി. അന്നേരം, ഒരാൾ പറഞ്ഞു -"ആ വീട്ടിലെ ചെറുപ്പക്കാരൻ മരണപ്പെട്ടു. കുടുംബമാകെ അതീവ ദു:ഖത്തിലാണ്" ഉടൻ, ശിഷ്യൻ പറഞ്ഞു - ''ഗുരുവേ, അത്യാവശ്യ ഘട്ടമാകയാൽ ഈ കുടുംബത്തെ അങ്ങേയ്ക്കു സഹായിക്കാനാകും. അവരോടു കരുണ തോന്നേണമേ" ഗുരു പുഞ്ചിരിച്ചു - "ഈ ഗൃഹനാഥനോടുള്ള അവരുടെ സ്നേഹം യഥാർഥമാണെന്ന് ഞാൻ കരുതുന്നില്ല. അയാളുടെ വിയോഗം താങ്ങാൻ പറ്റുന്നത് ആണോയെന്ന് ഞാൻ പരീക്ഷിച്ചിട്ട് പുനർജീവൻ കൊടുക്കാം" അവർ രണ്ടു പേരും വീടിനുള്ളിൽ കയറി. നാലുമക്കളും ഭാര്യയും വല്യമ്മയും കുടുംബാംഗങ്ങളായി വിങ്ങിപ്പൊട്ടി അവിടെ തളർന്നിരിപ്പുണ്ട്. ഗുരു അവരോടു പറഞ്ഞു -"ഇയാളുടെ വിയോഗം നിങ്ങൾക്ക് ഏറെ വിഷമമാകയാൽ ഞാൻ ഇയാൾക്ക് പുനർജീവൻ കൊടുക്കാൻ പോകുകയാണ്. പകരം, ആ നിമിഷം നിങ്ങൾ ആറു പേരിൽ ഒരാളുടെ ജീവൻ പോകും. ആരാണ് അതിന് തയാറായി മുന്നോട്ടു വരുന്നത്?" അ...

(1060) കഴുതയുടെ അമളി!

  സിൽബാരിപുരം കാടാകെ നിറയെ പലതരം വന്യമൃഗങ്ങൾ വസിച്ചിരുന്ന കാലമായിരുന്നു അത്. കാട്ടിലെ സിംഹത്തിന് ഇരകളെ കാണിച്ചു കൊടുക്കുന്ന പണിയായിരുന്നു കുറുക്കൻ്റേത്. മാനിറച്ചിയും മുയലിറച്ചിയും തിന്നു മടുത്തപ്പോൾ സിംഹം പറഞ്ഞു: "കഴുതയിറച്ചി തിന്നിട്ട് ഒരുപാട് നാളായി. നീ പോയി ഒരു കഴുതയെ സൂത്രത്തിൽ ഇങ്ങോട്ടു കൊണ്ടുവരാൻ നോക്കണം" ഒരു കഴുത പുല്ലു തിന്നു നടന്നപ്പോൾ അതിനടുത്തായി കുറുക്കൻ ധ്യാനത്തിൽ ഇരിക്കുന്ന പോലെ ഇരുന്നു. കഴുത പേടിച്ച് കുറച്ച് അകലെയായി നിന്ന് കാര്യം തിരക്കി. കുറുക്കൻ പറഞ്ഞു -"ഗുഹയിലെ സിംഹം അവൻ്റെ ചെയ്തികളിൽ വിഷമം തോന്നി ഇനിയുള്ള കാലം ഒരു കഴുതയെ രാജാവാക്കാനാണ് തീരുമാനം. ഞാൻ മന്ത്രിയും. പക്ഷേ, ഇതിന് ഏത് കഴുതയെ തെരഞ്ഞടുക്കും എന്നാണ് എൻ്റെ ആശയക്കുഴപ്പം" ഉടൻ, മണ്ടൻ കഴുത പറഞ്ഞു -"ഈ കാടിൻ്റെ ചരിത്രത്തിൽ ഞങ്ങളുടെ വർഗ്ഗത്തിന് ഇങ്ങനെയുള്ള സൗഭാഗ്യം വന്നിട്ടില്ല. നമുക്ക് സിംഹത്തെ പോയി കാണാം" ഗുഹയുടെ മുന്നിലെത്തിയതും സിംഹം കഴുതയെ വീശിയടിച്ചു. കഴുതച്ചെവി ഒരെണ്ണം തെറിച്ചു! പക്ഷേ, കഴുത ഓടി! അന്നേരം, പതിയെ കുറുക്കൻ പിറകെ ചെന്നു.  കഴുത അമറി - "എടാ, ദുഷ്ടാ, നീ എന്നെ ചതിക്കു...

(1056) സാരസ കൊക്കുകൾ!

  പണ്ടു പണ്ട്, സിൽബാരിപുരം ദേശമാകെ നാടും കാടും ഇടകലർന്ന് കിടന്നിരുന്ന കാലം. ഒരിക്കൽ, ബ്രഹ്മാവിന് ഒരാഗ്രഹം തോന്നി - ഭൂമിയിൽ ഏറ്റവും സ്നേഹവും അനുകമ്പയും ഉള്ളത് ഏതു ജീവിക്കാണെന്ന് കണ്ടു പിടിക്കണം. അതിനായി ഭൂമിയിലൂടെ അതിവേഗം പറന്നു. മനുഷ്യർ പലതരം ദുശ്ശീലങ്ങളും തിന്മകളും ദുഷ്ടതകളും നിറഞ്ഞതാണെന്ന് മനസ്സിലാക്കി. മൃഗങ്ങൾ മറ്റുള്ളവയെ കൊന്നു തിന്നുന്നതും കണ്ടു. ചില സാധുവായ മൃഗങ്ങൾ പോലും അവരിൽത്തന്നെ മേൽക്കോയ്മ നേടാനായി സഹജീവികളെ ഉപദ്രവിക്കുന്നതും കണ്ടു. ബ്രഹ്മാവിൻ്റെ മനസ്സു മടുത്ത് തിരികെ സ്വർഗ്ഗത്തിലേക്ക് പോകാനായി പുറപ്പെട്ടു. അങ്ങനെ ആകാശത്തിലൂടെ പറക്കുന്ന സമയം നട്ടുച്ച നേരമായിരുന്നു. അപ്പോഴാണ് ഇണപ്പക്ഷികളായ രണ്ട് സാരസ കൊക്കുകൾ ബ്രഹ്മാവിനെ കണ്ടത്. ഉടൻ, ആൺപക്ഷി പറഞ്ഞു -"നോക്കൂ! അതൊരു ദിവ്യ മനുഷ്യനാണ്. അതിനാലാണ് ഇങ്ങനെ പറക്കാൻ പറ്റുന്നത്. എന്നാൽ, ശക്തിയേറിയ വെയിലേറ്റ് അയാൾ തളർന്നു വീഴും" പെട്ടെന്ന്, രണ്ടു പക്ഷികളും ചിറക് വിരിച്ച് ബ്രഹ്മാവിൻ്റെ മുകളിലൂടെ പറന്ന് നിഴൽ കൊടുത്തു. ഈ കാരുണ്യം കണ്ട് ബ്രഹ്മാവ് അവരെ അനുഗ്രഹിച്ചു - "ഞാൻ ഭൂമിയിലെങ്ങും ഇതു പോലെ കരുണ ആഗ്രഹിക്കുന്നവരെ കണ്ടില്ല. അ...

(1055) പൂട്ട് തുറന്ന വിദ്യ!

  പണ്ടുകാലത്ത്, സിൽബാരിപുരംദേശം വിക്രമൻ രാജാവ് ഭരിച്ചു കൊണ്ടിരുന്ന സമയം. അദ്ദേഹത്തിന് പുതിയ ഒരു മന്ത്രിയെ നിയമിക്കേണ്ട ആവശ്യം വന്നുചേർന്നു. അതിനു വേണ്ടിയ ക്രമീകരണങ്ങൾ ചെയ്തു. പലതരം പരീക്ഷകളിൽ വിജയിച്ച് അഞ്ചുപേർ ഒരു പോലെ മുന്നിലെത്തി. ഏകദേശം, കഴിവുകൾ സമാനമായതിനാൽ രാജാവ് ആശയക്കുഴപ്പത്തിലായി. ഒടുവിൽ, മറ്റൊരു ബുദ്ധിപരീക്ഷ ഏർപ്പാടാക്കാൻ രാജാവ് തീരുമാനിച്ചു. ആശാരിയെ വിളിച്ച് കൊട്ടാരത്തിലെ അഞ്ചു മുറികളിൽ പ്രത്യേകമായി പൂട്ടും താഴും പിടിപ്പിക്കാൻ നിർദ്ദേശിച്ചു. അഞ്ചുപേരെയും ഓരോ മുറിയിലാക്കി വാതിൽ പുറത്തു നിന്നും താഴിട്ട് പൂട്ടി! അഞ്ചു പേരും ഇത് അത്ഭുതത്തോടെ നോക്കി നിന്നു. കാരണം, വാതിലിൻ്റെ പൂട്ടും താഴും അവർക്ക് അകത്തു നിന്ന് നോക്കിയാൽ വ്യക്തമായി കാണാമായിരുന്നു. രാജാവ് അവരുടെ മുന്നിലേക്ക് വന്നു പറഞ്ഞു -"ഇപ്പോൾ ഈ മുറി പുറത്തു നിന്നും പൂട്ടിയിരിക്കുകയാണ്. എന്നാൽ, നിങ്ങളിൽ ആർക്കെങ്കിലും ഈ പൂട്ടും താഴും മറികടന്ന് വെളിയിൽ വരാൻ പറ്റിയാൽ അയാളെ അടുത്ത മന്ത്രിയാക്കും "  അഞ്ചുപേരും ഇതുകണ്ട് നിരാശരായി. ഒന്നാമൻ പറഞ്ഞു -"നമ്മളെ പൂട്ടിയിട്ട് എങ്ങനെ പുറത്തു കടക്കാനാണ്? ഈ അവസാന ഘട്ടത്തിൽ നമ്മൾ തോ...

(1054) മരംകൊത്തി ഉണ്ടായ കഥ!

  പണ്ടുകാലത്തെ സിൽബാരിപുരം ദേശം. മിക്കവാറും പ്രദേശങ്ങളും ഗ്രാമങ്ങളായി കിടന്നിരുന്ന സമയം. ആ നാട്ടിലെ വിറകുവെട്ടുകാരനായ രാമു മരത്തിൽ നിന്നും താഴെ വീണ് മരിച്ചപ്പോൾ മുതൽ മീനാക്ഷിക്ക് ദുരിത കാലം തുടങ്ങി. കാരണം, രാമുവിൻ്റെ അമ്മയായ നാണിയമ്മയുടെ ദുഷ്ടത്തരങ്ങൾ കൂടി വന്നു. മീനാക്ഷിയേക്കുറിച്ച് നാടുനീളെ അപവാദങ്ങൾ പറഞ്ഞു നടക്കാൻ തുടങ്ങി. സമർഥമായി സംസാരിക്കാൻ പറ്റുന്ന ആ സ്ത്രീ ഒടുവിൽ വിജയിച്ചു. അതായത്, മീനാക്ഷിയെ കാണുന്ന മാത്രയിൽ തന്നെ പലതരം കുറ്റപ്പെടുത്തലുകളും മുന വച്ച ചോദ്യങ്ങളും നാട്ടുകാർ ചോദിക്കും. അങ്ങനെ, മീനാക്ഷി സഹികെട്ട് ആ നാട്ടിൽ നിന്നും എങ്ങോട്ടോ പോയി മറഞ്ഞു. എങ്കിലും നാണിയമ്മയുടെ രീതികൾ ഒട്ടും മാറിയിട്ടില്ലായിരുന്നു. ഒരു ദിവസം - ഒരു സന്യാസി നാണിയമ്മയുടെ വീടിനു മുന്നിലെത്തി. " ഇവിടാരും ഇല്ലേ? എനിക്ക് അല്പം കഞ്ഞി കിട്ടിയാൽ കൊള്ളാമായിരുന്നു" ഉടൻ, നാണിയമ്മ തിണ്ണയിലേക്ക് ഇറങ്ങി വന്ന് സന്യാസിയെ ശകാരിച്ചു - "ഇവിടെ ഒന്നും കഴിക്കാനില്ല" സന്യാസി തുടർന്നു - "കുറച്ച് കഞ്ഞി വെള്ളമെങ്കിലും കിട്ടിയാൽ?" നാണിയമ്മ ദേഷ്യപ്പെട്ടു -"ഇവിടെ നിന്നും പച്ചവെള്ളം തനിക്ക് ഞാൻ തരു...

(1053) പ്രകാശമേറിയ കാര്യം!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്തെ ഗുരുവിൻ്റെ ഒരു ആശ്രമം. പലതരം വിഷയങ്ങൾ അവിടെ പത്ത് കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. പക്ഷേ, അതിൽ മിക്കവയും വേറിട്ട കാര്യങ്ങളാകും. കാരണം, തൻ്റെ കുട്ടികൾ എവിടെ പോയാലും ഏതു പ്രതികൂല സാഹചര്യത്തിലും വീണു പോകരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഒരു ദിവസം - പ്രധാന ശിഷ്യനെ തെരഞ്ഞെടുക്കാനുള്ള കാര്യം ഗുരു ആലോചിച്ചു. അതിനായി പത്തു പേരെയും അടുത്തേക്ക് വിളിച്ചു - "നിങ്ങൾക്കായി ഞാൻ ഒരു പരീക്ഷണം നടത്താൻ പോകുന്നു. നിങ്ങൾക്ക് ലഭ്യമായതിൽ ഏറ്റവും പ്രകാശമേറിയ കാര്യം മൂന്ന് ദിവസത്തിനുള്ളിൽ എനിക്കു സമ്മാനിക്കണം. ഏറ്റവും നല്ലത് തരുന്നവർക്ക് പ്രധാന ശിഷ്യൻ എന്ന പദവി ലഭിക്കും" ശിഷ്യന്മാരിൽ പലരും നല്ല പണമുള്ളവരായിരുന്നു. അക്കാലത്ത് ഏറ്റവും വിലയുള്ളത് വജ്രത്തിനായിരുന്നു. മാത്രമല്ല, രാത്രിയിൽ പ്രകാശിക്കുകയും ചെയ്യുമല്ലോ. ആ കാരണത്താൽ നാലു കുട്ടികൾ അവരുടെ സമ്പത്ത് വഴി ഏർപ്പാടാക്കിയ പ്രകാശിക്കുന്ന കല്ലുകൾ സ്വന്തമാക്കി ഗുരുവിന് കൊടുത്തു. മറ്റൊരാൾ, കാട്ടിലെ ഏറ്റവും മിന്നുന്ന രീതിയിലുള്ള അപൂർവ്വമായ പൂക്കൾ ഗുരുവിന് കൊടുത്തു. വേറെ ഒരുവനാകട്ടെ, പ്രകാശിക്കുന്ന സൂര്യനെ ഉജ്ജ്വ...

(1047) രണ്ട് കൂട്ടുകാർ!

പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത്  രാമുവും ചീരനും സഹപാഠികളായി വിദ്യാലയത്തിൽ പഠിച്ചിരുന്ന കാലം. രാമു പഠനത്തിൽ മിടുക്കനായിരുന്നു. ചീരൻ ഒന്നും പഠിക്കില്ലായിരുന്നെങ്കിലും എല്ലാത്തിനും കുറുക്കുവഴികൾ തേടാനുള്ള കഴിവുണ്ട്. വലുതായപ്പോൾ രാമു ഒരു പണ്ഡിതനായിത്തീർന്നു. എന്നാൽ, ആളുകൾക്ക് അറിവ് പകർന്നു കൊടുക്കാൻ ഉൽസാഹം കാട്ടിയെങ്കിലും അതിനുള്ള പാരിതോഷികമോ പണമോ യാതൊന്നും വാങ്ങാറില്ല. പക്ഷേ, ചീരൻ പണം പലിശയ്ക്കു കൊടുക്കുന്ന രീതി ചെറിയ രീതിയിൽ തുടങ്ങി ക്രമേണ ആ ദേശത്തെ മുതലാളിയായി തീർന്നു. അതോടൊപ്പം അഹങ്കാരവും പൊങ്ങച്ചവും കൂടി അയാളിൽ വന്നു. എങ്കിലും, പണ്ഡിതനുമായുള്ള ചങ്ങാത്തം തുടർന്നു. പല പ്രാവശ്യമായി ചീരൻ, ചങ്ങാതിയോടു പറയുന്ന കാര്യമുണ്ട് - "നീ പണ്ഡിതനെന്ന് പറഞ്ഞിട്ട് എന്താ കാര്യം? നിനക്ക് എപ്പോഴും ദാരിദ്ര്യമാണ്. അതുകൊണ്ട് നിൻ്റെ സേവനത്തിന് നല്ല കൂലിയും വാങ്ങണം" എന്നാൽ, പണ്ഡിതൻ തൻ്റെ ശൈലി മാറ്റാനും തയ്യാറല്ലായിരുന്നു. കുറെ കാലം കഴിഞ്ഞപ്പോൾ വസൂരി അയൽദേശമായ കോസലപുരത്ത് പടർന്നുപിടിച്ചു. ആ മഹാമാരിയെ പേടിച്ച് സിൽബാരിപുരത്തെ ആളുകൾ ദൂരദേശമായ കുശാനപുരത്തേക്ക് ഒഴിഞ്ഞു പോകാൻ തുടങ്ങി. ചീരൻ ഭാണ്ഡക്കെട്ടിൽ പണം...

(1046) വർഗ്ഗീയ വിഷം!

  പണ്ടു പണ്ട്, സിൽബാരിപുരം ദേശത്തെ വലിയൊരു തറവാട്. അവിടെ വലിയ വീടുമാത്രമല്ല, പറമ്പും വിസ്തൃതമായിരുന്നു. ആ വീട്ടിലെ എലികൾ വല്ലാതെ പെരുകിക്കൊണ്ടിരുന്നു. ഒരു ദിവസം പൂച്ചകളുടെ നേതാവ് ഈ കാര്യം ശ്രദ്ധിച്ചു. അവൻ സമീപ വാസികളായ പൂച്ചകളെ വിളിച്ചു കൂട്ടി പറഞ്ഞു -"എലികൾ വല്ലാതെ വംശവർദ്ധന വരുത്തുകയാണ്. ഒരു സമയത്ത് പത്ത് കുഞ്ഞുങ്ങൾ വരെ ഉണ്ടാകുന്നു. എനിക്കു തോന്നുന്നത് ഇവർ പെരുകിയാൽ നമുക്ക് ഈ വീട്ടിലും നാട്ടിലും ജീവിക്കാൻ പറ്റില്ലെന്നാണ്" മറ്റു പൂച്ചകളും ആ അഭിപ്രായത്തോട് യോജിച്ചു. അവൻ തുടർന്നു - "നമുക്ക് ഈ എലികളെ ഒരെണ്ണം പോലും ഇല്ലാതെ നശിപ്പിക്കണം" അങ്ങനെ ആക്രമിക്കുന്ന പദ്ധതി തയ്യാറാക്കാൻ പല തവണ അവർ യോഗം ചേർന്നു. അതേസമയം, തറവാട്ടിലെ പാണ്ടൻ നായ ഇത് കണ്ട് പേടിച്ചു. അവൻ മറ്റു നായ്ക്കളെ വിളിച്ചു കൂട്ടി പറഞ്ഞു -" കൂട്ടുകാരെ, പൂച്ചകൾ എല്ലാം പല തവണ രഹസ്യയോഗം കൂടുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് അപകടമാണ്. അവറ്റകൾ ഒന്നിച്ച് നമ്മളെ ആക്രമിച്ച് ഈ ദേശത്തു നിന്നും ഓടിക്കുമോ എന്നു നമ്മൾ പേടിക്കണം" അവർ പൂച്ചകളെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കി. ഒരു ദിവസം, തറവാട്ടിൽ എല്ലാവരും ...

(1044) ഗുഹയുടെ കവാടം!

  പണ്ടു പണ്ട് സിൽബാരിപുരം ദേശമാകെ കാടായി കിടന്ന സമയം. കാട്ടിലെ പുള്ളിപ്പുലി വല്ലാത്ത ആക്രമണകാരി ആയിരുന്നു. മൃഗങ്ങളെല്ലാം വല്ലാതെ ബുദ്ധിമുട്ടി. കാരണം, ഒരു ദിവസം തന്നെ പല മൃഗങ്ങളെ ആക്രമിച്ച് മുഴുവൻ മാംസവും തിന്നാതെ അടുത്ത മൃഗത്തെ പിടിക്കുന്ന ഒരു ദുഃശീലമായിരുന്നു അവൻ്റെത്. ഒരു ദിവസം, കുരങ്ങനെ പിടിക്കാൻ മരത്തിൽ നിന്നും ചാടിയപ്പോൾ പുള്ളിപ്പുലിയുടെ രണ്ടു കയ്യും ഒടിഞ്ഞു! അതിനാൽ ഗുഹയുടെ വെളിയിലേക്ക് ഇറങ്ങാതെ അവിടെ കിടപ്പാണ്. അന്നേരം, കാട്ടിലെ മൃഗങ്ങൾ സംഘം ചേർന്ന് പുള്ളിപ്പുലിയെ എങ്ങനെ നശിപ്പിക്കാമെന്ന് ചർച്ച തുടങ്ങി. കുരങ്ങൻ പറഞ്ഞു -"അവൻ്റെ ഗുഹയിൽ കയറി നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. കൈ ഭേദമായി കാട്ടിലൂടെ നടക്കുമ്പോൾ നമുക്ക് കൂട്ടമായി ആക്രമിക്കാം" എല്ലാവരും അതു നല്ല കാര്യമാണെന്ന് പറഞ്ഞപ്പോൾ ബുദ്ധിമാനായ കുറുക്കൻ പറഞ്ഞു- "തീ പോലെ പഴുത്തിരിക്കുന്ന ഇരുമ്പിന്മേൽ മനുഷ്യർ ആഞ്ഞടിച്ച് ഇഷ്ടം അനുസരിച്ച് ആയുധങ്ങൾ ഉണ്ടാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നല്ല ആരോഗ്യമുള്ള ഇരുമ്പിനെ ഒന്നും ചെയ്യാൻ അവർക്കു പറ്റില്ല. അതുപോലെ, ഈ സമയമാണ് പുലിയെ ആക്രമിക്കാൻ പറ്റിയ സമയം. അവന് ഓടാനോ, ചാടി നമ്മളെ പിടിക്കാനോ...

(1027) ഭാണ്ഡത്തിലെ കല്ലുകൾ!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്തെ ഒരു യുവാവ് കോസല ദേശത്തേക്കു പോകുകയായിരുന്നു. അന്നേരം, പിറകിൽ നിന്നും ഒരു വൃദ്ധൻ വിളിച്ചു - "മോനേ, എന്നെ ഒന്നു സഹായിക്കാമോ? എൻ്റെ മൂന്ന് ഭാണ്ഡക്കെട്ടുകൾ ആ പുഴയുടെ കുറുകെ കടന്ന് അക്കരെ എത്തിച്ചു തരാമോ?" അയാൾ തുടർന്നു - "ഒന്നാമത്തെ കെട്ടിൽ ചെമ്പു നാണയങ്ങളാണ്. രണ്ടാമതിൽ വെള്ളിയാണ്. മൂന്നാമതിൽ സ്വർണ്ണ നാണയമാണ്. എനിക്കു നിന്നെ വിശ്വസിക്കാമോ?" ഉടൻ, യുവാവ് പറഞ്ഞു -"ഞാൻ വളരെ സത്യസന്ധനാണ്. ആദ്യം ഞാൻ പുഴ കടന്നിട്ട് താങ്കളെ പിടിച്ചു കൊണ്ട് അക്കരെ വിടാം" അങ്ങനെ എല്ലാം അക്കരെ എത്തി. തുടർന്ന്, അവർക്ക് ചെറിയ തടിപ്പാലത്തിലൂടെ കടന്നു പോകണമായിരുന്നു. അന്നേരം, വൃദ്ധൻ പതിവു ചോദ്യം ചോദിച്ചു - "എനിക്ക് നിന്നെ വിശ്വസിക്കാമോ?" അന്നേരം, യുവാവ് പറഞ്ഞു -"ഇയാൾ എന്തൊരു മണ്ടനാണ്? പുഴ കടന്നപ്പോൾ എന്നെ വിശ്വാസമായില്ലേ?" അങ്ങനെ രണ്ടു തവണയായി പാലവും അവർ കടന്നു മുന്നോട്ടു പോയി. അവർ ഒരു കുന്നിൻ്റെ താഴ്‌വാരത്തിലെത്തി. അപ്പോൾ, വൃദ്ധൻ പറഞ്ഞു -"നീ ആദ്യം ഈ കുന്ന് കയറി അവിടെ കാണുന്ന കുടിലിനുള്ളിൽ പാണ്ടക്കെട്ടുകൾ വച്ചിട്ട് എൻ്റെ കൈ പിടിക്കാൻ...

(1003) വഴിയിലെ കല്ല്!

  സിൽബാരിപുരം ദേശം ഭരിച്ചിരുന്നത് വീരവർമ്മൻ എന്ന രാജാവായിരുന്നു. അദ്ദേഹത്തിന് നീതിയും ന്യായവും സത്യവുമെല്ലാം രാജ്യത്ത് നടക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ഒരിക്കൽ, കൊട്ടാരത്തിൽ ധാന്യപ്പുരയുടെ കാര്യങ്ങൾ നോക്കാനായി ഒരാളെ ജോലിക്ക് എടുക്കാനായി രാജാവ് തീരുമാനിച്ചു. സാധാരണയായി ധാന്യശേഖരം യഥാസമയം ബുദ്ധിപൂർവ്വം മുൻഗണന നോക്കി കൊടുക്കാതിരുന്നതിനാൽ ധാന്യങ്ങൾ പൂപ്പൽ പിടിച്ചും ചെള്ളു കയറിയും പോകാറുണ്ട്. അതിനാൽ പാവങ്ങളോട് ആത്മാർഥത ഉള്ളവനു മാത്രമേ ഈ ജോലി കാര്യക്ഷമമായി ചെയ്യാനാവൂ. അതിനായി രാജാവ് ഒരു സൂത്രം കണ്ടുപിടിച്ചു. അടുത്ത ദിവസം, അതിരാവിലെ വലിയൊരു കല്ല് പ്രധാന പാതയുടെ നടുക്ക് വയ്ക്കാൻ ഏതാനും ഭടന്മാരോട് രാജാവ് രഹസ്യമായി കൽപ്പിച്ചു. എന്നിട്ട്, രാജാവ് കാൽനടക്കാരെ രഹസ്യമായി നിരീക്ഷിച്ചു. ചിലർ കാണാത്ത മട്ടിൽ മാറി നടന്നു. വേറെ ചിലർ കല്ലിനെ ശപിച്ചിട്ടു പോയി. മറ്റുള്ളവർ കൊട്ടാര ജോലിക്കാരെ പഴിച്ചു. കരുത്തരായ യുവാക്കൾ കല്ലിനു മീതെ ചാടി ചിരിച്ചു കൊണ്ടു പോയി. ഒരുവൻ കല്ലിനു മുകളിൽ നിന്ന് പാട്ടുപാടി. അങ്ങനെ, ഏതാനും മണിക്കൂറുകൾ കടന്നുപോയി. ഒരു യുവാവ് അതുവഴി വന്നപ്പോൾ അവൻ്റെ ചുമട് താഴെ വച്ചതിനു ശേഷം, ഭാരമ...

(1002) ബുദ്ധിമാനായ ജ്യോൽസ്യൻ!

  സിൽബാരിപുരത്തെ വിക്രമൻ രാജാവിന് ഒരു ദുശ്ശീലമുണ്ടായിരുന്നു. ആരെങ്കിലും ഏഷണി പറഞ്ഞാൽ അത് അപ്പാടെ വിശ്വസിക്കും. അങ്ങനെ പല ശിങ്കിടികളും കഴിവുള്ളവരെ ഇല്ലാതാക്കുകയോ കൊട്ടാരത്തിൽ നിന്നും ഓടിക്കുകയോ ചെയ്തു പോന്നു. ഒരിക്കൽ, ആ ദേശത്തെ മിടുക്കനായ ഒരു ജ്യോൽസ്യനായിരുന്ന ശൂരമണിയായി അവരുടെ ഇര. കാരണം, അദ്ദേഹം ചില കള്ളന്മാരുടെ ഒളിസങ്കേതം മഷിയിട്ടു നോക്കി പറഞ്ഞത്രേ! അങ്ങനെ, ശൂരമണി വ്യാജനായ ജ്യോൽസ്യനാണെന്നും രാജ്യദ്രോഹിയായ അയാളെ രാജാവ് വിളിച്ചു വരുത്തി കൊല്ലണമെന്നും ആവശ്യപ്പെടുന്ന കുറ്റങ്ങൾ അയാളിൽ ചുമത്തി. രാജാവ് ശൂരമണിയെ കൊട്ടാരത്തിൽ വരുത്തി. ആ പെരുമാറ്റം കണ്ടപ്പോൾ രാജാവ് ശിക്ഷിക്കാനുള്ള എന്തെങ്കിലും വേലത്തരം ഒപ്പിക്കുമെന്ന് ജ്യോൽസ്യനു പിടികിട്ടി. രാജാവ് ചോദിച്ചു- "നീ എന്നാണു മരിക്കുന്നതെന്ന് നിനക്കു പറയാമോ?" ശൂരമണി ഒരു നിമിഷം ആലോചിച്ചു. ഏതെങ്കിലും വർഷമോ തീയതിയോ നീട്ടി പറഞ്ഞാൽ പ്രവചനം തെറ്റിയെന്നും പറഞ്ഞ് ഉടനെ രാജാവ് കൊല്ലും! അതല്ല, ഉടൻ മരിക്കുമെന്നു പറഞ്ഞാൽ രാജാവ് വധശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ താമസിപ്പിച്ചിട്ട് നിൻ്റെ പ്രവചനം തെറ്റിയെന്നു പറഞ്ഞ് അന്നേരം കൊല്ലും! അയാൾ പറഞ്ഞു -"അതെനിക്ക് ...

(960) മരംകൊത്തിയും പ്രാവും!

  സിൽബാരിപുരം ദേശത്തുള്ള മരംവെട്ടുകാരനായിരുന്നു സോമു. ഒരിക്കൽ, ചന്തയിൽ കെട്ടുവിറക് കൊടുത്ത ശേഷം തിരികെ നടന്നപ്പോൾ അയാൾ ക്ഷീണിതനായിരുന്നു. തുടർന്ന്, അടുത്തു കണ്ട മരത്തിനു കീഴെ അയാൾ വിശ്രമിക്കാനായി ഇരുന്നു. എന്നാലോ? ക്ഷീണം കാരണം അവിടെ ഇരുന്ന് ഉറങ്ങിപ്പോയി. അന്നേരം, ആ മരത്തിൽ ഒരു പ്രാവ് ഇരിപ്പുണ്ടായിരുന്നു.  എന്നാൽ, കുറച്ചു കഴിഞ്ഞ് ഒരു മരംകൊത്തി അങ്ങോട്ടു പറന്നു വന്ന് ഉണക്ക ശിഖരത്തിൽ ഇരുന്ന് ചെറിയ ദ്വാരങ്ങൾ നോക്കി. എന്നിട്ട്, അതിനുള്ളിലെ പുഴുവിനെ എടുക്കാനായി ദ്വാരം വലുതാക്കാൻ തുടങ്ങി. പക്ഷേ, ആ കുലുക്കത്തിൽ ഒരു ചെറിയ ഉണക്കക്കമ്പ് സോമുവിൻ്റെ തലയിലേക്കു വന്നു വീണു! ഞൊടിയിടയിൽ മരംകൊത്തി പറന്നു പോകുകയും ചെയ്തു. പെട്ടെന്ന്, കണ്ണുതുറന്ന് സോമു മുകളിലേക്കു നോക്കിയപ്പോൾ കണ്ടത് പ്രാവിനെയാണ്! ആ നിമിഷംതന്നെ കയ്യിൽ കിട്ടിയ കമ്പെടുത്ത് പ്രാവിനു നേർക്ക് അയാൾ കറക്കിയെറിഞ്ഞു. ഒട്ടും ഉന്നം തെറ്റിയില്ല. കമ്പടിച്ച് പ്രാവ് കറങ്ങി നിലത്തു വീണു. എന്നാൽ, പക്ഷി നിലത്തു വീണപ്പോൾ അയാളുടെ ദേഷ്യമൊക്കെ പോയി. സഹതാപത്തോടെ അതിനെ കയ്യിലെടുത്തു. അപ്പോൾ പ്രാവ് വേദനയോടെ ചോദിച്ചു - "ഞാൻ അങ്ങേയ്ക്ക് യാതൊരു ഉപദ്രവവും ചെ...

(944) ഏറ്റവും മൂല്യം?

  സിൽബാരിപുരംദേശത്തിലെ പ്രശസ്തമായ ആശ്രമത്തിന് അളവറ്റ സമ്പത്തുണ്ടായിരുന്നു. കുതിരകൾ, കഴുതകൾ, വാഴക്കുലകൾ, പച്ചക്കറികൾ, പുരാവസ്തു ശേഖരം, സ്വർണ്ണവും വെള്ളിയും ചേർന്ന പാത്രങ്ങൾ... അങ്ങനെ വൻ ശേഖരമുണ്ടായിരുന്നു. പത്തു ശിഷ്യന്മാർ പഠനം പൂർത്തിയായി വീട്ടിലേക്കു മടങ്ങാൻ സമയമായി. അന്നേരം, ശിഷ്യന്മാരുടെ കഴിവും പ്രായോഗിക ബുദ്ധിയും എത്രയുണ്ടെന്ന് നോക്കാനായി ഗുരു അവരെ അരികിലേക്കു വിളിച്ചു. "ഇതൊരു തമാശക്കളിയാണ്. എങ്കിലും നിങ്ങളിൽ ആരാണു കേമൻ എന്നറിയാൻ ഒരു കൗതുകം തോന്നുന്നു. ഈ ആശ്രമത്തിലെ എന്തിലാണോ നിങ്ങൾ തൊടുന്നത് അതെല്ലാം നിങ്ങൾക്കു സ്വന്തമായിരിക്കും എന്നു സങ്കൽപ്പിക്കുക. അന്നേരം, ഇവിടെ ആരാണ് ഏറ്റവും സമ്പന്നൻ എന്നറിയാമല്ലോ" കളി ആരംഭിച്ചു. ഒന്നാമൻ സ്വർണ്ണത്തളിക തൊട്ടു. രണ്ടാമൻ വെള്ളി, മൂന്നാമൻ വിലയേറിയ മോതിരങ്ങൾ, നാലാമൻ ധാന്യപ്പുര, അഞ്ചാമൻ പഴയ വാൾ, ആറാമൻ കുതിരകൾ, ഏഴാമൻ കഴുതകൾ, എട്ടാമൻ പച്ചക്കറികൾ, ഒൻപതാമൻ വീട് എന്നിങ്ങനെ തൊട്ടു സ്വന്തമാക്കി. അതേസമയം, പത്താമൻ ഗുരുവിനെ കെട്ടിപ്പിടിച്ചു! ഗുരു പ്രഖ്യാപിച്ചു - " എന്നെ തൊട്ടതിലൂടെ ഈ ആശ്രമവും സകല സമ്പത്തുക്കളും സ്വന്തമാകുമെന്ന് ഇവൻ ബുദ്ധി കണ്ടു!...

(943) വഴികൾ തിരിച്ചറിയണം!

  ഒരിക്കൽ, കോസലപുരത്തു നിന്നും സിൽബാരിപുരത്തെ പ്രശസ്തമായ ആശ്രമം ലക്ഷ്യമാക്കി ഒരു യുവാവ് യാത്രയായി. ചിങ്ങമാസത്തിലെ ആദ്യ തിങ്കളാഴ്ച ദിവസമാണ് അവിടെയുള്ള കളരിയിൽ യുവാക്കളെ ചേർക്കുന്നത്. അന്ന്, ഉച്ചയ്ക്കു മുൻപ് അവിടെ എത്തണം എന്ന വിചാരത്താൽ അവൻ വേഗത്തിൽ നടക്കാൻ തുടങ്ങി. എന്നാൽ, അതിനിടയിൽ ഒരു വലിയ ആൽമരച്ചുവട്ടിൽ എത്തിയപ്പോൾ വഴികൾ രണ്ടായി പിരിയുകയാണ്. അവിടെ ഒരു വൃദ്ധൻ ഇരിപ്പുണ്ടായിരുന്നു. വഴി ഏതെന്ന് അവൻ ചോദിച്ചു മനസ്സിലാക്കി.  പിന്നീട് - "എനിക്ക് ഇന്ന് ഉച്ചയ്ക്കു മുൻപ് അവിടെ എത്താൻ കഴിയുമോ?" അന്നേരം, വൃദ്ധൻ പറഞ്ഞു - "പതിയെ പോയാൽ ഉച്ചയ്ക്കു മുൻപ് അവിടെയെത്താം!" ഉടൻ, വേഗത്തിൽ നടന്നുകൊണ്ട് യുവാവ് പറഞ്ഞു - "പതിയെ നടന്നാൽ ഇന്നെങ്ങും എത്തില്ല. ഈ വൃദ്ധന് സ്ഥിരബുദ്ധി പോയിരിക്കുന്നു!" അവൻ വേഗത്തിൽ നടക്കാൻ തുടങ്ങി. കുറെ ദൂരം കഴിഞ്ഞപ്പോൾ ആ വഴിയെല്ലാം പ്രത്യേക തരം പായൽ കാരണം വല്ലാത്ത വഴുക്കലായിരുന്നു. അവൻ അതു വക വയ്ക്കാതെ നടന്നപ്പോൾ തെന്നിവീണു! കാൽ ഒടിഞ്ഞിരിക്കുന്നു! ഈ വർഷം ഇനി കാൽ ഒടിഞ്ഞവനെ കളരിയിൽ ചേർക്കില്ല! അയാൾ കരഞ്ഞു കൊണ്ട് ഒരു മരക്കമ്പിന്റെ സഹായത്തോടെ എന്തിവലിഞ്ഞ് തിര...

(932) കടൽത്തവള

  സിൽബാരിപുരംദേശത്തെ ഒരു പൊട്ടക്കിണറ്റിൽ കുറെ തവളകൾ താമസിച്ചിരുന്നു. ഒരിക്കലും വറ്റാത്ത  വെള്ളമുണ്ട്. പക്ഷേ, പണ്ടെങ്ങോ ജനവാസം ഉപേക്ഷിച്ചു പോയ സ്ഥലമായിരുന്നു അത്. ഏകദേശം, അൻപത് തവളകളുടെ നേതാവായി ഒരു വലിയ പച്ചത്തവള എന്നും വെള്ളത്തിനു മീതെ പൊന്തി നിൽക്കുന്ന വലിയ കല്ലിൽ കയറി ഇരിക്കും. മറ്റുള്ളവർ മറ്റേ അറ്റത്തുള്ള ചെറിയ കല്ലിലും. ശേഷം, അവൻ കൂട്ടുകാരോട് വലിയ പൊങ്ങച്ചം വിളമ്പും. ഈ ലോകത്തിൽ നമ്മൾ മാത്രമേ ഉള്ളൂ എന്നായിരുന്നു അവരുടെ വിചാരം.  എന്നാൽ, ഒരു ദിവസം, ആ നാട്ടിലെ മുക്കുവന്മാർ തോണിയുമായി കടലിൽ മീൻ പിടിക്കാൻ പോയതിനു ശേഷം, മടക്കയാത്രയിൽ ഒരു കടൽത്തവള ചാടി വള്ളത്തിൽ കയറി ഒളിച്ചു. വള്ളം കരയ്ക്കടുത്ത നിമിഷം, തവള പറന്നു കരയിലേക്കു ചാടി. പിന്നെ, അനേകം മനുഷ്യരെ കടൽത്തീരത്ത് കണ്ടപ്പോൾ അതിനു പേടിയായി. ഒടുവിൽ, ചാടിയോടി ആ പൊട്ടക്കിണറ് ഉള്ള പറമ്പിലെത്തി. പരിചയക്കുറവ് കാരണം, ഒരു ചാട്ടം പിഴച്ച് പൊട്ടക്കിണറ്റിലെ വെള്ളത്തിൽ ചെന്നു വീണു. ഉടൻ നേതാവും കൂട്ടരും അത്ഭുതത്തോടെ അതിനെ നോക്കി. നേതാവ് ചോദിച്ചു -"നീ വരുന്നത് ആകാശത്തു നിന്നാണോ?" കടൽത്തവള പറഞ്ഞു - "ഏയ്, ഞാൻ വരുന്നത് കടലിൽ നിന്നാണ്" ന...

(890) ഓട്ടക്കുടം

  സിൽബാരിപുരംദേശം വരൾച്ച ബാധിച്ച സമയം. ഒരു സ്ത്രീ ദൂരെയുള്ള കിണറ്റിൽ നിന്നും വെള്ളം കോരി രണ്ടു കുടങ്ങളിൽ നിറയ്ക്കും. എന്നിട്ട്, വിലങ്ങനെ ഒരു അലകുള്ള കമ്പിന്റെ രണ്ടറ്റത്തുമായി കുടം കെട്ടിയിടും. പിന്നെ, കമ്പ് തോളിൽ വിലങ്ങനെ എടുത്തു വച്ച് നടക്കും. വീട്ടിൽ എത്തുമ്പോൾ ഒരു കുടത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമേ കാണാറുള്ളൂ. കാരണം, വലതു വശത്തു സ്ഥിരമായി തൂക്കിയിരുന്ന കുടത്തിന് ചെറിയ ചോർച്ചയുണ്ടായിരുന്നു. എന്നാൽ, ആ വീട്ടുകാരി അതു കാര്യമാക്കിയില്ല. പക്ഷേ, കുടത്തിന് വലിയ വിഷമമായി. അത് പറഞ്ഞു - "അമ്മച്ചീ, ഇത്രയും ദൂരം എന്നെയും തൂക്കി വന്നിട്ട് കാൽ ഭാഗത്തോളം വെള്ളം, ചെറിയ ദ്വാരത്തിലൂടെ വഴിയിൽ നഷ്ടപ്പെടും. ഒന്നെങ്കിൽ, എന്റെ ചോർച്ച തടയുക. അല്ലെങ്കിൽ എന്നെ ഉപേക്ഷിച്ച് പുതിയ കുടം വാങ്ങാമല്ലോ" ഉടൻ, ആ സ്ത്രീ പറഞ്ഞു - "നിന്റെ ചോർച്ച കുറെ മാസങ്ങൾക്കു മുൻപ് ഞാൻ അറിഞ്ഞതാണ്. എനിക്ക് കുറച്ചു ചുണ്ണാമ്പ് വച്ച് അത് അടയ്ക്കാം. പക്ഷേ, ചോർച്ചയുടെ പ്രയോജനം ഓർത്തപ്പോൾ വേണ്ടെന്നു വച്ചു" പക്ഷേ, പ്രയോജനം എന്താണെന്ന് കുടത്തിനു മനസ്സിലായില്ല. അടുത്ത ദിനം രാവിലെ കിണറ്റു കരയിലേക്കു നടന്നപ്പോൾ വലതു കുടം വെള്ളവ...