Posts

Showing posts with the label സുരക്ഷ

(594) ട്രയിൻ സിഗ്നൽ

ബിനിൽ പതിവു പോലെ ജോലിയും കഴിഞ്ഞ് വൈകുന്നേരം റെയിൽവേ സ്റ്റേഷനിൽ എത്തി. ആകെ നാലു ട്രാക്കുകൾ മാത്രമുള്ള ഇടത്തരം സ്റ്റേഷൻ. സിമന്റ് ബഞ്ചിൽ മൂടുറപ്പിച്ച് താടിക്കു കയ്യും കൊടുത്ത് വീട്ടു പ്രാരബ്ധങ്ങൾ ആലോചിച്ച് കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു കൊച്ചിന്റെ കിലുക്കിച്ചിരി കേട്ടപ്പോഴാണ് അയാൾ ചിന്തയിൽ നിന്നും ഉണർന്നത്. ഏതാണ്ട് , ഒന്നര രണ്ടു വയസ്സുള്ള ഓമനത്തമുള്ള കുട്ടി പ്ലാറ്റ്ഫോമിലൂടെ ഓടിക്കളിക്കുകയാണ്. കൊച്ചിന്റെ അപ്പൻ അതെല്ലാം ഐഫോണിൽ വീഡിയോ എടുക്കുന്നുമുണ്ട്. ഫുൾ സ്ലീവ് ഷർട്ടും വുഡ്ലാൻഡ് ഷൂസും മറ്റുമുള്ള അയാൾ ഏതോ നല്ല ഉദ്യോഗസ്ഥനാണെന്നു തോന്നുന്നു. അതിനിടയിൽ, കണ്ണിനു വിശ്രമം കൊടുക്കാൻ പാകത്തിന് അകലത്തിലേക്ക് ബിനിൽ തന്റെ ദൃഷ്ടികളെ പായിച്ചു. റെയിൽവേ മൂന്നാം ട്രാക്കിന്റെ അറ്റത്തായി പച്ച സിഗ്നൽ തെളിഞ്ഞു നിൽക്കുന്നത് കണ്ണിൽപ്പെട്ടു. പക്ഷേ, കോളാമ്പിയിലൂടെ ട്രയിൻ വരുന്ന തൊന്നും ഇതുവരെ വിളമ്പിയതുമില്ലല്ലോ. പക്ഷേ, ഇവിടെ സ്റ്റോപ് ഇല്ലാത്ത ട്രയിൻ, എഞ്ചിൻ, ഗുഡ്സ്, റിപ്പയർ തുടങ്ങിയ വണ്ടികളൊന്നും അറിയിപ്പില്ലാതെ പാഞ്ഞു പോകും! ഉടൻ, ബിനിൽ തന്റെ പരോപകാര കുടുക്കയിലേക്ക് ഒരെണ്ണം കൂടി കുടഞ്ഞിട്ടു - "കൊച്ചിനെ പിടിച്...

(562) കോപം ആവശ്യമാണ്!

ബിനീഷ് ഒരിക്കൽ എയർപോർട്ടിലേക്ക് മമ്മിയെ യാത്രയാക്കാൻ പോയ അവസരം. അടുത്ത പ്രദേശത്തുള്ള ടൊയോട്ട എറ്റിയോസ് കാർ ഓടിക്കുന്ന അങ്കിളിനാണ് സാധാരണയായി രാത്രിയോട്ടം കൊടുക്കാറ്. കാരണം, സ്വന്തം കാറ് പാതിരാത്രിയിൽ ഓടിച്ചാൽ ഉറങ്ങുമോ എന്നൊരു പേടി ബിനീഷിന് ഉണ്ടുതാനും. കുറച്ചു രൂപ ലാഭം നോക്കി റിസ്ക് എടുക്കാൻ വയ്യെന്ന് അവന്റെ മനസ്സു പറഞ്ഞു. ബിനീഷ്  യാത്രയ്ക്കിടയിൽ ഫോണിൽ ചില ഓൺലൈൻ വർക്കുകളുടെ റഫറൻസ് നടത്താൻ ആ യാത്രാ സമയം ഉപയോഗിച്ചു. പക്ഷേ, തിരികെ പോന്നപ്പോൾ പുലർച്ചെ ഒന്നര കഴിഞ്ഞു കാണും. ആ സമയത്ത് ആ ഡ്രൈവറോട് എന്തെങ്കിലും വർത്തമാനം പറഞ്ഞുകൊണ്ടിരുന്നില്ലെങ്കിൽ അയാൾ ഉറങ്ങിപ്പോയാലോ? അതിനാൽ, ഫോൺ ജീൻസ് പോക്കറ്റിൽ തിരുകി വർത്തമാനം പറഞ്ഞിരുന്നു. അതിനിടയിലാണ് ആ കാര്യം ബിനീഷ് ശ്രദ്ധിച്ചത് - ആ കാർ റോഡിന്റെ ഇടതു വശത്തേക്ക് സാധാരണ നിലയിൽ നിന്നും കുറച്ചു കൂടി റോഡ് അരികിലേക്കു നീങ്ങിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഉടൻ അവൻ ആ കാര്യം ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്തി. അയാൾ മറുപടി പറഞ്ഞത് ഇങ്ങനെ - "ഞാൻ നോക്കുമ്പോൾ സൈഡ് കറക്റ്റാണല്ലോ" അയാൾ ചുമ്മാ പൊട്ടൻകളിച്ചു. ബിനീഷ് പറഞ്ഞു - "അല്ലാ അങ്കിളേ, ലെഫ്റ്റിലേക്ക് കുറച്ചു കയ...

4- ഇടിമിന്നല്‍

Malayalam eBooks-336-safety-4-idiminnal (thunder, lightning, electric shock, accident, natural calamity), A uthor- Binoy Thomas, Price- FREE ഇടിമിന്നല്‍, ഇടിവെട്ട്, വൈദ്യുത ആഘാതം, ഷോക്ക്‌, പ്രകൃതിദുരന്തം. കേരളത്തിൽ വേനൽമഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത  വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ നാം താഴെപ്പറയുന്ന മുൻകരുതൽ എടുക്കണം-  മിന്നല്‍ ഉള്ള കാലങ്ങളില്‍ ഉച്ചയ്ക്കു ശേഷം കുട്ടികളെ മുറ്റത്ത് അല്ലെങ്കില്‍ തുറസായ സ്ഥലത്ത് കളിക്കാന്‍ വിടരുത്. സ്ത്രീകൾ മഴക്കാർ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലും മുറ്റത്തും ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് പോകരുത്. പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഇത്തരം സമയങ്ങളില്‍ നില്‍ക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്ക...

3-പഠിച്ച കള്ളി

Malayalam eBooks-313-safety-3-padicha kalli. Author- Binoy Thomas, Price- FREE "എല്ലാംകൂടി ഞാൻ കൂട്ടിയാൽ കൂടില്ലാട്ടോ" പ്രകാശന്റെ ഭാര്യ നിമ്മിയുടെ സ്ഥിരം പരാതിയാണ്. കാൽക്കുലേറ്ററിലെ കണക്കല്ല, അടുക്കളഭാരത്തിന്റെ കണക്കുകൂട്ടലുകളാണ് അവൾക്കു തെറ്റിപ്പോകുന്നത്. അതു പറയാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി. ചെറുപ്പക്കാരികൾ ആരും വേണ്ടെന്ന് നിമ്മിയുടെ ആശങ്കകൾ അയാളെ സൂത്രത്തിൽ അറിയിക്കുകയും ചെയ്തു. അവസാനം, പ്രകാശൻ ഒരു വേലക്കാരിയെ നിയമിക്കാൻ തീരുമാനിച്ചു. ഇനിയിപ്പോൾ എന്താ ചെയ്ക? സഹജോലിക്കാരോട് ആരാഞ്ഞപ്പോൾ അവർ ഒരു മറുചോദ്യം കൊണ്ട് പ്രകാശനെ നേരിട്ടു - "പ്രകാശാ, ഞങ്ങളും ഒരാളെ അന്വേഷിക്കുകയാണ്. കാശെത്ര വേണേലും കൊടുക്കാമെന്ന് പറയ്" പിന്നെ, മുക്കാൽ കിലോമീറ്റർ അകലത്തുള്ള ഫ്ലാറ്റിലേക്ക് പ്രകാശൻ എത്തി നോക്കി. അക്കൂട്ടർ, പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ മോഡുലാർ കിച്ചനിൽ വാച്ചിൽ നോക്കി മണിക്കൂർ അടിസ്ഥാനത്തിൽ സാലറി കൈപ്പറ്റുന്നവരാണ്! "അവളുമാരൊന്നും നമ്മുടെ കിച്ചനിൽ ഒതുങ്ങില്ലടീ" അങ്ങനെയിരിക്കെ, ഒരു ദിനം- തേടിയ വള്ളി കാലിൽ ചുറ്റി. അടുത്തുള്ള കോളനിയിൽ താമസിക്കുന്ന ഒരു തമിഴത്തി പണി അന്വ...

2-ഷോര്‍ട്ട് കട്ട്‌

Malayalam eBooks-301-suraksha-2-short cut Author- Binoy Thomas, Price- free ഷോര്‍ട്ട് കട്ട് ബിജേഷ് മമ്മിയെ എയർപോർട്ടിൽ കൊണ്ടുവിടുന്നതിനായി ടാക്സി കാർ വിളിച്ചു. ഡ്രൈവർ അല്പം പ്രായമുള്ള ആളാണ്. കുടിയും വലിയും മറ്റു ദുശ്ശീലങ്ങളൊന്നുമില്ലാത്ത മനുഷ്യൻ. മാത്രമല്ല, അയാള്‍ക്ക് അവന്റെ പപ്പയുമായി അനേകം വർഷങ്ങളുടെ പരിചയവുമുണ്ട്. നെടുമ്പാശേരിക്കു പോകാൻ എം.സി. റോഡിലൂടെ പോകാമെന്ന്ബിജേഷ്അയാളോട് പറഞ്ഞു. എന്നാൽ, കോട്ടയത്തു നിന്ന്കുമരകം വൈക്കം വഴി പോകാമെന്ന്പറഞ്ഞ്ആ വഴിയെ കാർ പായിച്ചു. വഴി നീളെ കുഴികളും ഹംപുകളും കാരണം ഒട്ടും യാത്രാ സുഖം ഉണ്ടായിരുന്നില്ല. കാരണം, മമ്മിക്ക് യു .എസ് വരെ പോകാനുള്ളതാണ്. കാറിനു പറയുന്ന കൂലി കൊടുക്കുന്നുണ്ടല്ലോ. അതിനാൽ, ബിജേഷ് മെയിൻ റോഡിന്റെ കാര്യം ഒന്നു കൂടി പറഞ്ഞു. ഇത്തവണ അയാളുടെ പൊട്ടൻകളി നിർത്തിയിട്ട്കാര്യം പറഞ്ഞു - "ഇതിലേ പോയാൽ 96 കി ലോമീറ്ററേ വരൂ . അഞ്ചു കിലോമീറ്റർ ലാഭമുണ്ട്" മോശം വഴിയെ പോയാൽ മൈലേജും യാത്രാസുഖവും കിട്ടില്ല. പാർട്സിനു തേയ്മാനവും അപകട സാധ്യതയും കൂടും . പക്ഷേ, ബിജേഷ് ഒന്നും മിണ്ടിയില്ല. ഒരു അത്യാവശ്യത്തിന് എപ്പോൾ ഓട്ടം വിളിച്ചാലും ഇയാൾ ഓടി വരുന്ന കാര...

സുരക്ഷ-1-ഫോണ്‍കോള്‍

This Malayalam eBooks-72-suraksha-1-phone-call is a part of book series that explains different safety measures, control, precautions about driving, vehicle, water, air transport, driver, fire, lightning, natural disaster, cooking gas, industrial safety, use of electronic gadgets, electricity etc. Author-Binoy Thomas, pdf 6 pages, size-65 kb, Free eBook. 'സുരക്ഷ-1-ഫോണ്‍കോള്‍' പരമ്പരയിലെ ആദ്യത്തേത്. സേഫ്റ്റി, അപകടങ്ങള്‍, മുന്‍കരുതലുകള്‍, വാഹനസുരക്ഷ, ഡ്രൈവിംഗ്, ഡ്രൈവര്‍, യാത്രയില്‍ ശ്രദ്ധ, വൈദ്യതി, ഗ്യാസ്, ഉപകരണങ്ങള്‍, ഫാക്ടറികള്‍, തീ, മിന്നല്‍, വെള്ളം, കാലാവസ്ഥ എന്നിങ്ങനെ നല്ല ജീവിതത്തിനു വേണ്ടുന്ന കാര്യങ്ങള്‍ പറയുന്ന പരമ്പര. ഫോൺ കോൾ ഒരു പ്രശസ്ത ഡോക്ടറും ഭാര്യയുംകൂടി ടാക്സി കാറിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്നു. നല്ല സുരക്ഷിതമായിട്ടാണ് ഡ്രൈവര്‍ കാർ ഓടിച്ചിരുന്നത്. യാത്രയ്ക്കിടയിൽ ഒരു കോൾ വന്നതിനാൽ അയാൾ റോഡരികിൽ വാഹനം നിർത്തിയിട്ടു. സെൽഫോൺ നോക്കിയപ്പോൾ പെട്ടെന്നാണ് അയാൾക്കു കോപം ഇരമ്പി വന്നത്!  പിന്നെ, തെറിയുടെ പൊടിപൂരമായിരുന്നു പിൻസീറ്റിലിരുന്ന ഡോക്ടറ...