Posts

Showing posts from November, 2022

(566) പ്രകാശിക്കുന്ന ഗുഹ!

ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ നിന്നും ഏകദേശം 75 കിലോമീറ്റർ സഞ്ചരിച്ചാൽ വെയിറ്റോമോ എന്ന 'മിന്നാമിനുങ്ങുകളുടെ ഗുഹ' എന്നു പേരുള്ള പ്രശസ്തമായ സ്ഥലത്തെത്തും. ആ ഗുഹയുടെ അടുത്തേക്ക് ബോട്ടിൽ മാത്രമേ ചെല്ലാനാകൂ. ആ ഗുഹക്കുള്ളിൽ ലക്ഷക്കണക്കിന് പ്രത്യേക സ്പീഷീസിലുള്ള മിന്നാമിനുങ്ങുകൾ താവളമടിച്ചിട്ടുണ്ട്. അവയെല്ലാം നിരന്തരമായി പ്രകാശം പുറപ്പെടുവിക്കുന്ന ജീവികളാണ്. പക്ഷേ, ഒരു സുപ്രധാന കാര്യം ശ്രദ്ധിക്കണം. എന്തെങ്കിലും ശബ്ദം ഗുഹയ്ക്കുള്ളിൽ കേട്ടാൽ അവർ എല്ലാവരും ഒരുമിച്ച് പ്രകാശം പെട്ടെന്ന് നിർത്തി ഗുഹ മുഴുവൻ ഇരുട്ടിലാക്കും. ചിന്താശകലം - ജീവിതമാകെ പ്രകാശമാക്കുന്ന വ്യക്തിത്വം ഏറെ ശ്രേഷ്ഠമാണ്. എന്നാൽ, അത് എപ്പോഴും എല്ലായിടത്തും കൊടുക്കാനുള്ളതല്ല. സ്വന്തം ജീവിതം ബലികഴിച്ചുള്ള നിസ്വാർഥ സേവനം ചെയ്ത് മഹാന്മാർ പലരും ഈ ഭൂമിയിൽ പിറവി കൊണ്ടു. എന്നാൽ, അത് സാധാരണ ജീവിതം നയിക്കുന്നവർക്ക് ദുരിതമേ സമ്മാനിക്കൂ . അത് ഒരു ദൗർബല്യമായി കണ്ട് മറ്റുള്ളവർ നിങ്ങളെ പിഴിയാൻ അനുവദിക്കരുത്! അങ്ങനെ വരുമ്പോൾ ഗുഹയിലെ പ്രാണികളെപ്പോലെ പ്രകാശിക്കുന്നത് നിർത്തിവയ്ക്കണം! Malayalam eBooks-566-nanmakal-28 PDF file- https://drive.google.c

(565) ചില ബസ് യാത്രകൾ

ബിനുമോൻ പതിവു പോലെ ജോലിക്കു പോകാനായി കോട്ടയം ട്രാൻസ്പോർട്ട് സ്റ്റേഷനിൽ വന്നു നിന്ന ബസിലേക്കു ചാടിക്കയറി. മിക്കവാറും സീറ്റുകളും കാലിയാണ്. ഒരു സീറ്റിലേക്ക് ഇരിക്കാൻ തുടങ്ങിയപ്പോൾ അതിൽ കറുത്ത തടിയൻ പഴ്സ് കിടക്കുന്നു. ഉടൻ, അവൻ വിളിച്ചു കൂവി - "ആരുടെയാണ് പഴ്സ് ? ഇവിടെ ഒരു പഴ്സ് കിടക്കുന്നു" വേഗം, കണ്ടക്ടർ അങ്ങോട്ടു വന്നു. "ആരുടെയാ അത്?" പെട്ടെന്ന്, പിറകിലിരുന്ന ആൾ വേഗം ആ പഴ്സുമായി വലതു വശത്ത് സ്റ്റാർട്ടായി നിൽക്കുന്ന തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിനുള്ളിലേക്ക് ഓടിക്കയറി ഉടമസ്ഥനെ ഏൽപ്പിച്ചു. തിരികെ വന്ന് ബസിൽ കയറി. ഈ ബസിൽ കോട്ടയം വരെ യാത്ര ചെയ്ത ആളിനെ ഓർത്തതു കൊണ്ട് അയാൾക്ക് അങ്ങനെ സഹായിക്കാൻ പറ്റി. മറ്റൊരു ദിനം - ഇതേ ബസിൽ രാവിലെ ബിനുമോൻ പോകുമ്പോൾ ഒരു യാത്രക്കാരനും കണ്ടക്ടറും തമ്മിൽ കശപിശ! ഒരു രൂപ ബാക്കി യാത്രക്കാരന് കിട്ടാനുണ്ട്. പക്ഷേ, കണ്ടക്ടറിന്റെ കയ്യിൽ നിറയെ രണ്ട്, അഞ്ച്, പത്ത് നാണയങ്ങളാണ്. ഒരു രൂപയില്ല. "ഇയാള് ഒരു രൂപ തന്നാൽ ഞാൻ രണ്ടു രൂപ തരാം. യാത്രക്കാര് തരാതെ ഞാൻ എവിടുന്ന് ചില്ലറ തരാനാ?" യാത്രക്കാരനും വിട്ടു കൊടുത്തില്ല - "കൃത്യം ചില്ലറയും കയ്യിൽ പി

(564) ഒരു കണ്ണടയുടെ കഥ

ബിജേഷ് കോളജിൽ ബിരുദത്തിനായി പഠിക്കുന്ന സമയം. അടുത്ത ക്ലാസിൽ പഠിക്കുന്ന മെറിൻ ഒരു ദിവസം റെയ്ബാൻ കൂളിങ്ങ് ഗ്ലാസ് പോലത്തെ കണ്ണടയും വച്ചാണു വന്നത്. കൂട്ടുകാർ എല്ലാവരും രണ്ടാം നിലയുടെ വരാന്തയിൽ ഓരോ കമന്റും പറഞ്ഞു നിൽക്കുമ്പോൾ മെറിന്റെ കാര്യം ആരോ പറഞ്ഞു. ഒരാൾ പറഞ്ഞു - "എന്തെങ്കിലും കാഴ്ചയ്ക്ക് പ്രശ്നം കാണും" ഉടൻ, അടുത്തവൻ പറഞ്ഞു - "ഉം. പിന്നേ! അതങ്ങു പള്ളീൽ പറഞ്ഞാൽ മതി. ഡോക്ടർ കുറിച്ചത് പവർ ഉള്ള ലെൻസ് ആയിരിക്കും. പക്ഷേ, ഇവൾ കുറച്ചു ഫാഷൻകാരിയാണല്ലോ. അതുകൊണ്ട് ബ്രൗൺ കളർ എടുത്തതായിരിക്കും" ഭൂരിഭാഗവും അതിനെ ശരിവച്ചു. പിന്നെ, കുറച്ചുപേർ അവളെ കാണുമ്പോൾ ഇതിന്റെ പേരിൽ കമന്റടിക്കാനും തുടങ്ങി. വർഷങ്ങൾ പലതും പിന്നിട്ടു. ഒരിക്കൽ, കോട്ടയം ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ വച്ച് മെറിനെ കണ്ടപ്പോഴേ ബിജേഷിനു മനസ്സിലായി. കാരണം, അപ്പോഴും അവളുടെ മുഖത്ത് ബ്രൗൺ നിറമുള്ള കണ്ണടയുണ്ടായിരുന്നു. "മെറിൻ, തന്റെ കണ്ണട കാണുമ്പോഴേ എനിക്കു പെട്ടെന്ന് തിരിച്ചറിയാൻ പറ്റി" "ഓ, ബിജേഷ്, അക്കാലത്ത് നിങ്ങളുടെ ക്ലാസ്സിലെ കുട്ടികൾ എന്നെ കളിയാക്കിയത് ഓർക്കുന്നുണ്ടോ?" "ഉം. ശരിയാണ്, ഇയാളുടെ ഗ്ലാ

(563) എം.കെ.സാനു മാസ്റ്റർ

M.K. Sanu Master- എം.കെ. സാനുമാഷിന്റെ കുട്ടിക്കാലത്തെ ഒരു അനുഭവം. സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഒരു ദിവസം അധ്യാപകൻ  ക്ലാസ് മുറിയിലെത്തിയപ്പോൾ കുട്ടികളോട് ഒരു കാര്യം ആവശ്യപ്പെട്ടു - "നിങ്ങൾക്ക് വലുതാകുമ്പോൾ ആരായിത്തീരണം എന്ന് ഒരു കടലാസിൽ കുറിച്ചു തരിക" കൊച്ചു സാനുവിന്റെ മനസ്സിലേക്ക് അന്നേരം ഇരച്ചെത്തിയത് കുമാരനാശാന്റെ കവിതാശകലമായിരുന്നു. ആ കവിത പേപ്പറിൽ ഇങ്ങനെ എഴുതി - "അന്യജീവിതത്തിനുതകി  സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" അന്ന്, എഴുതിയ വാക്കുകൾ അതേപടി ജീവിതത്തിൽ പകർത്തിയ മഹത് വ്യക്തിത്വമാണ് ശ്രീ. സാനുമാസ്റ്റർ. 80 പുസ്തകം, സ്കൂൾ/ കോളജ് അധ്യാപകൻ, നിരൂപകൻ, പ്രഭാഷകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നിങ്ങനെ അനേകം മേഖലകളിൽ പടർന്നു പന്തലിച്ച വ്യക്തിത്വം! സാനു മാഷ്- ഒരു മനുഷ്യന്റെ സ്വജീവിതം എപ്രകാരം അർത്ഥവത്താക്കാമെന്ന ചോദ്യത്തിനുള്ള മികച്ച ഉത്തരമാകുന്നു ആ ധന്യജീവിതം! Malayalam eBooks-563 PDF file-  https://drive.google.com/file/d/11EqnDh7n1KWSHfiZiEwSTkFGvHwPGRa9/view?usp=sharing