(563) എം.കെ.സാനു മാസ്റ്റർ

M.K. Sanu Master- എം.കെ. സാനുമാഷിന്റെ കുട്ടിക്കാലത്തെ ഒരു അനുഭവം.

സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം.

ഒരു ദിവസം അധ്യാപകൻ  ക്ലാസ് മുറിയിലെത്തിയപ്പോൾ കുട്ടികളോട് ഒരു കാര്യം ആവശ്യപ്പെട്ടു - "നിങ്ങൾക്ക് വലുതാകുമ്പോൾ ആരായിത്തീരണം എന്ന് ഒരു കടലാസിൽ കുറിച്ചു തരിക"

കൊച്ചു സാനുവിന്റെ മനസ്സിലേക്ക് അന്നേരം ഇരച്ചെത്തിയത് കുമാരനാശാന്റെ കവിതാശകലമായിരുന്നു.

ആ കവിത പേപ്പറിൽ ഇങ്ങനെ എഴുതി -

"അന്യജീവിതത്തിനുതകി  സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ"

അന്ന്, എഴുതിയ വാക്കുകൾ അതേപടി ജീവിതത്തിൽ പകർത്തിയ മഹത് വ്യക്തിത്വമാണ് ശ്രീ. സാനുമാസ്റ്റർ.

80 പുസ്തകം, സ്കൂൾ/ കോളജ് അധ്യാപകൻ, നിരൂപകൻ, പ്രഭാഷകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നിങ്ങനെ അനേകം മേഖലകളിൽ പടർന്നു പന്തലിച്ച വ്യക്തിത്വം!

സാനു മാഷ്- ഒരു മനുഷ്യന്റെ സ്വജീവിതം എപ്രകാരം അർത്ഥവത്താക്കാമെന്ന ചോദ്യത്തിനുള്ള മികച്ച ഉത്തരമാകുന്നു ആ ധന്യജീവിതം!

Malayalam eBooks-563 PDF file- https://drive.google.com/file/d/11EqnDh7n1KWSHfiZiEwSTkFGvHwPGRa9/view?usp=sharing

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam