(566) പ്രകാശിക്കുന്ന ഗുഹ!

ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ നിന്നും ഏകദേശം 75 കിലോമീറ്റർ സഞ്ചരിച്ചാൽ വെയിറ്റോമോ എന്ന 'മിന്നാമിനുങ്ങുകളുടെ ഗുഹ' എന്നു പേരുള്ള പ്രശസ്തമായ സ്ഥലത്തെത്തും. ആ ഗുഹയുടെ അടുത്തേക്ക് ബോട്ടിൽ മാത്രമേ ചെല്ലാനാകൂ. ആ ഗുഹക്കുള്ളിൽ ലക്ഷക്കണക്കിന് പ്രത്യേക സ്പീഷീസിലുള്ള മിന്നാമിനുങ്ങുകൾ താവളമടിച്ചിട്ടുണ്ട്.

അവയെല്ലാം നിരന്തരമായി പ്രകാശം പുറപ്പെടുവിക്കുന്ന ജീവികളാണ്. പക്ഷേ, ഒരു സുപ്രധാന കാര്യം ശ്രദ്ധിക്കണം. എന്തെങ്കിലും ശബ്ദം ഗുഹയ്ക്കുള്ളിൽ കേട്ടാൽ അവർ എല്ലാവരും ഒരുമിച്ച് പ്രകാശം പെട്ടെന്ന് നിർത്തി ഗുഹ മുഴുവൻ ഇരുട്ടിലാക്കും.

ചിന്താശകലം - ജീവിതമാകെ പ്രകാശമാക്കുന്ന വ്യക്തിത്വം ഏറെ ശ്രേഷ്ഠമാണ്. എന്നാൽ, അത് എപ്പോഴും എല്ലായിടത്തും കൊടുക്കാനുള്ളതല്ല. സ്വന്തം ജീവിതം ബലികഴിച്ചുള്ള നിസ്വാർഥ സേവനം ചെയ്ത് മഹാന്മാർ പലരും ഈ ഭൂമിയിൽ പിറവി കൊണ്ടു. എന്നാൽ, അത് സാധാരണ ജീവിതം നയിക്കുന്നവർക്ക് ദുരിതമേ സമ്മാനിക്കൂ . അത് ഒരു ദൗർബല്യമായി കണ്ട് മറ്റുള്ളവർ നിങ്ങളെ പിഴിയാൻ അനുവദിക്കരുത്! അങ്ങനെ വരുമ്പോൾ ഗുഹയിലെ പ്രാണികളെപ്പോലെ പ്രകാശിക്കുന്നത് നിർത്തിവയ്ക്കണം!

Malayalam eBooks-566-nanmakal-28 PDF file-https://drive.google.com/file/d/11QCyz-iFn98dZcw799o9xeDApiQHDfgq/view?usp=sharing

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam