(928) പണപ്പെട്ടി!

 തെനാലിരാമന് അളവറ്റ സമ്പത്തുണ്ടായിരുന്നു. കൊട്ടാരത്തിൽ നിന്നും പലപ്പോഴായി നേടിയിട്ടുണ്ടായിരുന്ന സ്വർണ്ണ നാണയങ്ങൾ ഒട്ടും നഷ്ടപ്പെടുത്താതെ വീട്ടിലെ ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു ദിവസം തെനാലി ആലോചിച്ചു - "സാധാരണയായി ഒരാൾ മരിച്ചാൽ ആ സമ്പത്ത് രാജാവിന്റെ ഖജനാവിലേക്ക് ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. എന്റെ സ്വത്ത് കൊട്ടാരത്തിലേക്കു പോകുമല്ലോ?"

തെനാലി ഉടൻ പെട്ടിയിലെ സ്വർണനാണയമെല്ലാം മറ്റൊരു സ്ഥലത്തോട്ടു മാറ്റി. പകരം, പെട്ടിയിൽ ചില ചെറിയ ദ്വാരങ്ങൾ ഇട്ട് അതിനുള്ളിൽ കയറി കിടന്നു. കാരണം, ശ്വാസം എടുക്കാനുളള വായു അകത്തു കയറണമല്ലോ.

തെനാലിയുടെ മരണ വാർത്ത കൊട്ടാരത്തിൽ അറിയിച്ചു. ഉടൻ, പെട്ടി ഏതാനും ഭടന്മാർ വന്ന് ചുമന്നുകൊണ്ടു പോയി.

രാജാവ് വലിയ ദുഃഖത്തോടെ പെട്ടി തുറന്നപ്പോൾ തെനാലി അതിൽ കിടക്കുന്നു! ഉടൻ, രാജാവിനോട് തെനാലി പറഞ്ഞു - "എന്റെ സമ്പാദ്യം മുഴുവനും നഷ്ടപ്പെടുമെന്ന് ഓർത്തപ്പോൾ അതിൽ കയറി കിടന്നതാണ്"

തെനാലി പറഞ്ഞതിന്റെ പൊരുൾ രാജാവിനു പിടികിട്ടി, അന്നുമുതൽ, സ്വത്ത് ഖജനാവിലേക്ക് എടുക്കുന്നത് നിർത്തി.

Written by Binoy Thomas. Malayalam eBooks-928 - Tenali -37, PDF -https://drive.google.com/file/d/1Ckc-W854YzcAiFnlMJ0ZUjGWYPpWHSBw/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam