കൊട്ടാരത്തിലെ ബ്രാഹ്മണ പണ്ഡിതന്മാരെ തെനാലി രാമൻ വീട്ടിൽ വിളിച്ചു വരുത്തി കമ്പി കൊണ്ട് പൊള്ളിച്ചു വിട്ട സംഭവത്തിൽ അവരാകെ അസ്വസ്ഥരായിരുന്നു.
രാജപുരോഹിതനോട് ആലോചിച്ചപ്പോൾ അയാൾ പറഞ്ഞു - "എന്റെയും ശത്രുവാണ് തെനാലി. അവനെ അടുത്ത രാജ പുരോഹിതൻ ആക്കാമെന്നു പറ്റിക്കണം"
അവർ കൊട്ടാരത്തിൽ ഈ കാര്യം അറിയിച്ചപ്പോൾ രാജാവിനും സമ്മതമായി. കാരണം, നിലവിലുള്ള രാജ പുരോഹിതന് പ്രായമേറിയിരിക്കുന്നു.
തെനാലി സമ്മതിച്ചെങ്കിലും ഇതിന്റെ ചതി മനസ്സിലാക്കാൻ പണ്ഡിത സഭയിലെ സാധു ബ്രാഹ്മണനായ സോമയാജലുവിനെ കണ്ടു. അയാൾ പറഞ്ഞു - "മുദ്ര വയ്ക്കാൻ ശരീരം പൊള്ളിക്കും. എന്നാൽ, അതു കഴിഞ്ഞ് തെനാലി വൈദീക ബ്രാഹ്മണനല്ല, നിയോഗ ബ്രാഹ്മണനെന്ന കാര്യം പറഞ്ഞ് സ്ഥാനം നിരസിക്കും"
അങ്ങനെ, ആ ദിവസമെത്തി. ആദ്യം അവർ 100 സ്വർണനാണയം സമ്മാനമായി തെനാലിക്കു കൊടുത്തു. അന്നേരം, തെനാലി പറഞ്ഞു - "ഞാൻ നിയോഗീ ബ്രാഹ്മണനാണ്. ഈ സ്ഥാനം സ്വീകരിക്കുന്നത് തെറ്റാണെന്ന് ഇന്നാണ് മനസ്സിലായത്. അതുകൊണ്ട് എനിക്കു ചെലവായ 50 നാണയം ഞാൻ എടുക്കുന്നു. ബാക്കിയുള്ള 50 നാണയം നിങ്ങൾക്കു തിരികെ തരുന്നു"
അങ്ങനെ, അവരുടെ പദ്ധതി പൊളിഞ്ഞു!
Written by Binoy Thomas. Malayalam eBooks-925 - Tenali stories -34. PDF -https://drive.google.com/file/d/1J_LqXz_FOQVHYGUvYYRgkFMfN0QnQzT2/view?usp=drivesdk
Comments