(939) ഒന്നാമത്തെ വിഡ്ഢി

 ഒരു ദിവസം - അക്ബർ ചക്രവർത്തി ചില ആലോചനകളിൽ മുഴുകിയ സമയം. അന്നേരം, ഒരു പുതിയ ചിന്ത അദ്ദേഹത്തിനു തോന്നി. കൊട്ടാര സദസ്സിൽ എപ്പോഴും ബുദ്ധിമാൻമാരുടെ മൽസരമാണു നടക്കുന്നത്. തന്റെ രാജ്യത്ത് വിഢികൾ ആരും ഇല്ലാത്ത പോലാണു കാര്യങ്ങൾ പോകുന്നത്.

ബുദ്ധി മത്സരമല്ലാതെ വിഢികൾക്കും ഒരു മൽസരം വേണം. അതിനായി ബീർബലിനെ വിളിച്ചു.

"ബീർബൽ, ഈ രാജ്യത്തെ ഏറ്റവും വലിയ പത്ത് വിഡ്ഢികളെ താങ്കൾക്കു കണ്ടു പിടിക്കാൻ പറ്റുമോ?"

ബീർബൽ മറുപടിയായി പറഞ്ഞു - "പ്രഭോ, എനിക്ക് പത്തു ദിവസത്തെ സമയം നൽകിയാൽ ഞാൻ ശ്രമിക്കാം"

രാജാവ് അനുവദിച്ചു. അടുത്ത ദിവസം, ബീർബൽ വഴിയിലൂടെ നടക്കാൻ ഇറങ്ങി. അന്നേരം, വിചിത്രമായ കാഴ്ച കാണാൻ ഇടയായി. ഒരു കഴുതപ്പുറത്ത് കയറിയിരുന്ന് ഒരാൾ വരുന്നത് ബീർബൽ കണ്ടു. കഴുത വേച്ചുവേച്ച് ക്ഷീണിതനായിരുന്നു.

എന്നാൽ, കഴുതപ്പുറത്ത് ഇരുന്ന മനുഷ്യന്റെ തലയിൽ വലിയൊരു ചുമടുണ്ടായിരുന്നു!

ബീർബൽ അത്ഭുതത്തോടെ ചോദിച്ചു - "താങ്കൾ എന്തിനാണ് ചുമട് തലയിൽ വച്ചിരിക്കുന്നത്? അതു കഴുതപ്പുറത്ത് വയ്ക്കാൻ വയ്യേ?"

ഉടൻ, അയാൾ പറഞ്ഞു - "താങ്കൾ എന്തൊരു വിഢിയാണ്. കഴുത ക്ഷീണിച്ചു നടക്കാൻ വയ്യാതിരിക്കുന്നത് താൻ കണ്ടില്ലേ? ഞാൻ കഴുതയുടെ ഭാരം കുറെ കുറച്ചു!"

ബീർബലിന് അത് വളരെ ഇഷ്ടപ്പെട്ട മറുപടിയായിരുന്നു. അദ്ദേഹം പറഞ്ഞു - "ഇന്ന് ഒന്നാമത്തെ ആളിനെ കിട്ടിക്കഴിഞ്ഞു. എന്റെ കൂടെ കൊട്ടാരത്തിലേക്കു പോന്നോളൂ, താങ്കൾക്ക് രാജാവ് സമ്മാനം നൽകും"

അങ്ങനെ, ബീർബൽ ഒന്നാമത്തെ വിഢിയെ കൊട്ടാരത്തിൽ എത്തിച്ചു.

Written by Binoy Thomas. Malayalam eBooks-939 - Birbal Stories - 21. PDF -https://drive.google.com/file/d/1XxZ0E6RefSWtBYpqCxNH3fjRWlOOj1Jj/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍