(915) പണ്ഡിതന്റെ തോൽവി

 ഒറീസ്സയിലെ ഒരു പണ്ഡിതൻ വിജയനഗരം കൊട്ടാരത്തിലെത്തി. അദ്ദേഹം വളരെ പ്രശസ്തനായതിനാൽ വാഗ്വാദത്തിന് ആരും മുന്നോട്ടു വന്നില്ല. കൃഷ്ണ ദേവരായർരാജാവിന് നാണക്കേടായി.

സാധാരണയായി കൊട്ടാര പണ്ഡിതന്മാർ തോൽക്കുമ്പോൾ അവസാന ആശ്രയമായി രാജാവ് തെനാലിയെ വിളിക്കുന്നതു പതിവാണ്. കാരണം, തെനാലിക്ക് വളഞ്ഞ വഴിയും വികൃതിയും ചതിയും ബുദ്ധിയും യുക്തിയും എല്ലാം കൈവശമുണ്ട്.

കാര്യങ്ങൾ കേട്ടപ്പോൾ തെനാലി ശ്രമിച്ചു നോക്കാമെന്ന് രാജാവിനോടു പറഞ്ഞു. അന്നു രാത്രി തികഞ്ഞ പണ്ഡിതന്റെ ഭാവത്തിൽ ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞ ഒരു സാധനവുമായി സന്ദർശകനായ പണ്ഡിതന്റെ മുന്നിലൂടെ നടന്നു.

അയാൾ തെനാലിയോടു ചോദിച്ചു - "ഇതെന്താണ്?"

തെനാലി : "തിലകാഷ്ഠ മഹിഷ ബന്ധനം എന്ന മഹാ ഗ്രന്ഥമാണ്. തർക്കശാസ്ത്രത്തിന്റെ അക്ഷയ ഖനിയാണിത്. താങ്കൾ വായിച്ചുണ്ടാകും എന്നു കരുതുന്നു''

പണ്ഡിതൻ : "അത്... എനിക്കറിയാം"

തെനാലി തുടർന്നു - "എങ്കിൽ, നാളെ ഈ ഗ്രന്ഥത്തിന്റെ പണ്ഡിതന്മാരെ താങ്കളുമായി മൽസരിക്കാൻ വിളിക്കാം"

പണ്ഡിതൻ പേടിച്ചു പോയി. ഒരു വിറകു വെട്ടുകാരന്റെ വേഷത്തിൽ അയാൾ അന്നു രാത്രിയിൽ കൊട്ടാരത്തിൽ നിന്നും ഒളിച്ചോടി!

തിലകാഷ്ഠ മഹിഷ ബന്ധനം എന്താണെന്ന് തെനാലിയോടു രാജാവ് ചോദിച്ചു. തെനാലി അന്നേരം പറഞ്ഞു - തിലകം എന്നാൽ എള്ള്, കാഷ്ഠം എന്നാൽ വിറക്, മഹിഷ ബന്ധനം എന്നാൽ പോത്തിനെ കെട്ടിയ കയർ. അതെല്ലാം ചുവന്ന തുണിയിൽ അടുക്കി കെട്ടിയതാണിത്"

രാജാവിനു തെനാലിയുടെ ബുദ്ധിയിൽ മതിപ്പു തോന്നിയതിനാൽ ഒരു രത്നമോതിരം സമ്മാനമായി നൽകി!

Written by Binoy Thomas, Malayalam eBooks-915 - Tenali story Series - 30, PDF -https://drive.google.com/file/d/1ockX-FoS4Hekwwdeyw-bZArLklhIcGnt/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍