(1171) കളഞ്ഞു പോയ ഉറക്കം!
ചിലപ്പോൾ വിചിത്രമായി ചിന്തിക്കുന്ന ഹോജയുടെ സ്വഭാവം വെളിപ്പെടുത്തുന്ന രണ്ട് സന്ദർഭങ്ങൾ വായിക്കാം.
ഹോജമുല്ല ഒരു യാത്ര കഴിഞ്ഞ് മടങ്ങിവരുന്ന സമയം. ചിലർ അയാളുടെ അടുത്തേയ്ക്ക് ഓടി വന്നു പറഞ്ഞു -"മുല്ലാക്കയുടെ കഴുതയെ ആരോ മോഷ്ടിച്ചു കടന്നു കളഞ്ഞു"
ഹോജ ഉടൻ മുട്ടുകുത്തി വഴിയിൽ പ്രാർഥിച്ചു - "ദൈവമേ, ഭാഗ്യമായി!"
ഈ വിചിത്രമായ പ്രാർഥന കേട്ട് മറ്റുള്ളവർ കാരണം തിരക്കി. ഹോജ പറഞ്ഞു- "കള്ളന്മാർ കഴുതയെ കൊണ്ടുപോയ നേരത്ത് ഞാൻ അതിൻ്റെ പുറത്ത് ഉണ്ടായിരുന്നെങ്കിൽ എന്നെയും ഇപ്പോൾ കാണാതെ പോകുമായിരുന്നു!"
.............
ഒരിക്കൽ, ഹോജ വഴിയിലൂടെ എന്തോ സാധനം തെരഞ്ഞു നടന്നപ്പോൾ ആളുകൾ ചോദിച്ചു - "മുല്ലാക്കയുടെ എന്തു കാര്യമാണ് ഈ വഴിയിൽ നഷ്ടപ്പെട്ടത്?"
ഹോജ പറഞ്ഞു -"കഴിഞ്ഞ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. അതിനാൽ, ഞാൻ എൻ്റെ കളഞ്ഞു പോയ ഉറക്കം അന്വേഷിക്കുകയാണ്!"
ഈ മറുപടി കേട്ട് ആളുകൾ പരിഹസിച്ചു ചിരിച്ചു.
Written by Binoy Thomas, Malayalam eBooks- 1171-Hoja stories - 101, PDF-https://drive.google.com/file/d/1Ni5pWkw0uZyh4DyzK3nLgO4516PCYMDM/view?usp=drivesdk
Comments