(1170) ഹോജയുടെ താക്കോൽ!
ഹോജയുടെ മണ്ടത്തരം വെളിപ്പെടുത്തുന്ന ഒരു കഥ.
ഒരു ദിവസം, ഹോജ വഴിയിലൂടെ ഏതോ സാധനം കളഞ്ഞു പോയതിനാൽ തപ്പി നടക്കുകയാണ്. അതു കണ്ട്, വഴിയിലൂടെ പോയവർ ഹോജയോടു ചോദിച്ചു- "എന്താണു താങ്കൾക്കു നഷ്ടപ്പെട്ടത്?"
ഹോജ പറഞ്ഞു - "എൻ്റെ അലമാരയുടെ താക്കോലാണ് "
ഉടൻ, ആളുകൾ പറഞ്ഞു -"ഹൊ! അതു വലിയ കഷ്ടമായി പോയല്ലോ. ഞങ്ങൾ സഹായിക്കാം"
പെട്ടെന്ന്, അവരും കൂടി വഴിയിലൂടെ താക്കോൽ നോക്കി നടന്നു. ഒടുവിൽ ആളുകൾ മടുത്തു. അവർ ചോദിച്ചു - "എവിടെ വച്ചാണ് താക്കോൽ നഷ്ടപ്പെട്ടത് എന്ന് ഓർക്കാൻ പറ്റുന്നുണ്ടോ?"
ഹോജ പറഞ്ഞു -"എൻ്റെ വീട്ടിൽ വച്ചാണ് താക്കോൽ പോയത് "
ഉടൻ, ആളുകൾ ദേഷ്യപ്പെട്ടു -"താൻ ഞങ്ങളുടെ സമയം വെറുതെ കളഞ്ഞു. വീട്ടിൽ പോയത് വഴിയിലാണോ തപ്പുന്നത്?"
അപ്പോൾ, ഹോജ പറഞ്ഞു -"വീടിനുള്ളിൽ വെളിച്ചം തീരെയില്ല. അവിടെ എങ്ങനെ കണ്ടു പിടിക്കാനാണ്? അതുകൊണ്ടാണ് ഇത്രയും വെട്ടമുള്ള വഴിയിൽ തപ്പാമെന്നു വിചാരിച്ചത്"
ആളുകൾ ഹോജയുടെ മണ്ടത്തരം കേട്ട് ആർത്തു ചിരിച്ച് അവിടെ നിന്നും പോയി.
Written by Binoy Thomas, Malayalam eBooks- 1170 - Hoja Stories - 100, PDF-https://drive.google.com/file/d/1sf1q2qRm4d29ahBsKSZN2Mf81LbSbzXp/view?usp=drivesdk
Comments