(1174) ഹോജയുടെ രഹസ്യങ്ങൾ!

 ഹോജ കൊട്ടാരത്തിലെ രാജാവിൻ്റെ സുഹൃത്തായി നടന്നിരുന്ന കാലം. കൊട്ടാരത്തിൻ്റെ രഹസ്യങ്ങൾ പലതും ഹോജയ്ക്ക് അറിയാമെന്ന് ആളുകൾ പരക്കെ വിശ്വസിച്ചിരുന്നു.

ഒരു ദിവസം - നാട്ടിലെ ഒരാൾ ഹോജയെ കണ്ടപ്പോൾ ചോദിച്ചു: "ഹോജയ്ക്ക് കൊട്ടാരത്തിലെ രഹസ്യങ്ങൾ അറിയാമോ?"

ഹോജ പറഞ്ഞു -"ശരിയാണ്. എനിക്കു പല രഹസ്യങ്ങളും അറിയാം"

ഉടൻ, നാട്ടുവാസിക്ക് ആവേശം ഇരച്ചുകയറി - "എങ്കിൽ രണ്ടു രഹസ്യം എന്നോടു പറയാമോ?"

ഹോജാ അയാളോട് മറ്റൊരു ചോദ്യം ചോദിച്ചു - "അതിന്, തനിക്ക് രഹസ്യങ്ങൾ സൂക്ഷിക്കാൻ അറിയാമോ?"

അയാൾ പറഞ്ഞു -"ഞാൻ രഹസ്യം സൂക്ഷിക്കാൻ വളരെ മിടുക്കനാണ്. ചത്താലും ഞാൻ ആരോടും പറയില്ല"

ഹോജ ചിരിച്ചു - "ഞാനും അങ്ങനെയുള്ള ഒരാളാണ്. ചത്താലും ആരോടും പറയില്ല. അതിനാൽ, എനിക്ക് താങ്കളോടു പറയാൻ നിവൃത്തിയില്ല"

വാസ്തവത്തിൽ, പരദൂഷണങ്ങളും ഏഷണികളും പറഞ്ഞു നടക്കുന്ന ദുശ്ശീലമുള്ള അയാൾ അരമനരഹസ്യങ്ങൾ കിട്ടാത്ത നിരാശയിൽ തിരിഞ്ഞു നടന്നു.

Written by Binoy Thomas, Malayalam eBooks- 1174- Hoja stories - 103, PDF-https://drive.google.com/file/d/1ABjeDwNRvZcMzH3FIRLT6M5j_7SFDl5g/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍