മഹാഭാരതം കഥകള്‍

 അർജുനന്റെ ഗർവ്

ശ്രീകൃഷ്ണൻ അർജുനന്റെ ഗർവ് കുറയ്ക്കുന്ന ഒരു കഥയാവട്ടെ അടുത്തത്‌.

ഒരു ദിവസം, ശ്രീകൃഷ്ണനും അർജുനനും ഉദ്യാനത്തിലിരിക്കുകയായിരുന്നു. സംഭാഷണങ്ങൾക്കിടയിൽ, താൻ അസ്ത്രവിദ്യയിൽ ലോകത്തിലെ ഏറ്റവും കേമൻ എന്ന് അർജുനൻ വീമ്പിളക്കി.

ശ്രീകൃഷ്ണൻ അതു സമ്മതിച്ചുവെങ്കിലും, അതിന്റെ പൊങ്ങച്ചം ഒന്നു ശമിപ്പിക്കണമെന്ന് തീരുമാനിച്ചു.

അപ്പോൾ കൃഷ്ണ ഭഗവാൻ പറഞ്ഞു:

"അർജുനാ, നീ അസ്ത്രവിദ്യയിൽ അജയ്യനെങ്കിലും ദാനശീലത്തിൽ കർണനെ വെല്ലാൻ ഈ ലോകത്തിലാരുമില്ല"

താനും ദാനശീലത്തിൽ ആരുടെയും പിറകിലല്ലെന്ന് അർജുനൻ വാദിച്ചു.

ആ സമയത്ത്, അവരുടെ അരികിലേക്ക് കരഞ്ഞുകൊണ്ട് ഒരു സാധു ബ്രാഹ്മണൻ കടന്നു വന്നു-

"എന്റെ ഭാര്യ മരണമടഞ്ഞു. ശവദാഹത്തിനായി ചന്ദനത്തടി ഒരിടത്തും കിട്ടാനില്ല, ദയവായി എന്നെ നിങ്ങൾ ഈ ആപത്തിൽനിന്ന് രക്ഷിച്ചാലും "

ഇതു തന്നെയാണ് തന്റെ ദാനശീലം തെളിയിക്കാൻ പറ്റിയ അവസരമെന്നു കരുതി അർജുനൻ പല ദിക്കുകളിലും ചന്ദന വിറക് തേടിയലഞ്ഞു. പക്ഷേ, ഒരിടത്തും കിട്ടാതെ തിരികെയെത്തി.

അനന്തരം, ശ്രീകൃഷ്ണൻ, ബ്രാഹ്മണനെ കർണന്റെ കൊട്ടാരത്തിലേക്ക് പറഞ്ഞയച്ചു.

കർണ്ണനും ചന്ദനത്തടി തേടി തളർന്നതല്ലാതെ എവിടെയും കിട്ടില്ലെന്നുറപ്പായി. അതുവരെയും കർണ്ണൻ ആരെയും നിരാശരാക്കി മടക്കി അയച്ച ചരിത്രവുമില്ലായിരുന്നു.

കർണ്ണൻ മറ്റൊന്നും ആലോചിക്കാതെ തന്റെ കൊട്ടാരത്തിലെ ചന്ദനത്തൂൺ പിഴുതെടുത്ത് ബ്രാഹ്മണനു കൊടുത്ത് അയാളെ സമാധാനത്തോടെ യാത്രയാക്കി!

ദാനശീലമെന്നാൽ കർണന്റെ മുന്നിൽ താനൊന്നുമല്ലെന്ന് ഈ സംഭവത്തോടെ അർജുനൻ മനസ്സിലാക്കി. ശ്രീകൃഷ്ണൻ, അങ്ങനെ അർജുനന്റെ ഗർവ്വ് കളയുകയും ചെയ്തു.

മഹാഭാരതം കഥകള്‍ തുടരും...

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam