Mahabharatham kathakal

 ദുര്യോധനന്റെ സംശയം

ഒരിക്കല്‍, ദുര്യോധനൻ ഒരു സങ്കടവുമായി ശ്രീകൃഷ്ണന്‍റെ അടുക്കലെത്തി-

"ശ്രീകൃഷ്ണാ, ഈ ലോകത്തുള്ളവരെല്ലാം എന്നെ ഒരു ദുഷ്ടനായിട്ടാണ് കാണുന്നത്. എന്നാലോ? ധർമ്മപുത്രരെ നല്ലവനായിട്ടും. ഞാനെന്തു തെറ്റാണ് ചെയ്തത്? ഞാൻ ധർമ്മം മാത്രമല്ലേ ചെയ്തിട്ടുള്ളൂ?"

"ദുര്യോധനാ, നിന്റെ ചോദ്യത്തിന് ഞാൻ നാളെ ഉത്തരമേകാം. നീ ഒരു കാര്യം ചെയ്യണം, നാളെ വരുമ്പോൾ എവിടെ നിന്നെങ്കിലും ഒരു നല്ല മനുഷ്യനെ കൂട്ടി വരിക"

"ശരി, അങ്ങനെയാവട്ടെ"

ദുര്യോധനൻ അത്തരം ആളിനെ അന്വേഷിച്ചുപോയി.

ഉടന്‍തന്നെ, ശ്രീകൃഷ്ണൻ ധർമ്മപുത്രരെ വിളിച്ചു. ദുര്യോധനോട് പറഞ്ഞപോലെ മറ്റൊരു വ്യവസ്ഥയും പറഞ്ഞു:

"നാളെ വരുമ്പോൾ എവിടെ നിന്നെങ്കിലും ഒരു ചീത്ത മനുഷ്യനെ കണ്ടെത്തി കൂട്ടിക്കൊണ്ടു വരിക"

അതിന്‍പ്രകാരം, ധര്‍മപുത്രര്‍ ഒരു ചീത്ത മനുഷ്യനെ തിരക്കി നടപ്പായി.

അടുത്ത ദിവസം ദുര്യോധനനും ധർമപുത്രനും ഒരേസമയത്ത് ശ്രീകൃഷ്ണന്റെ മുമ്പിലെത്തി. ക്ഷേ, മറ്റാരും കൂടെയില്ലായിരുന്നു!

അപ്പോള്‍, ശ്രീകൃഷ്ണൻ ദുര്യോധനോടു ചോദിച്ചു-

"ഇതെന്തു പറ്റി? ഒരു നല്ല മനുഷ്യനെക്കൂടി കൂട്ടണമെന്നല്ലേ ഞാൻ പറഞ്ഞത് എന്നിട്ട്, എവിടെയാണ് ആ നല്ല മനുഷ്യൻ? "

"ഞാനെന്തു ചെയ്യും? ഈ ഹസ്തിനപുരിയാകെ ഇന്നലെ മുഴുവൻ തിരഞ്ഞിട്ടും ഒരൊറ്റ നല്ല മനുഷ്യനെപ്പോലും കണ്ടില്ല. എല്ലാം ദുഷ്ടന്മാർ!”

ഉടനെ, ശ്രീകൃഷ്ണൻ ധർമപുത്രരുടെ നേരേ തിരിഞ്ഞു ചോദിച്ചു-

"എന്താ, ധര്‍മപുത്രര്‍ തനിച്ചു വന്നത്?"

"കൃഷ്ണാ, എന്റെ കാര്യവും ഏതാണ്ട് അങ്ങനെ തന്നെ, എത്ര അലഞ്ഞിട്ടും ഈ ഹസ്തിനപുരിയിലെങ്ങും ഒരൊറ്റ ചീത്ത മനുഷ്യനെപ്പോലും കാണാനായില്ല. ഞാനെന്തു ചെയ്യും?"

ശ്രീകൃഷ്ണൻ ദുര്യോധനനോട് പറഞ്ഞു:

"ഹേയ്, ദുര്യോധനാ, തന്റെ ഇന്നലത്തെ ചോദ്യത്തിന് ഇതാണ് ഉത്തരം! ഹസ്തിനപുരിയിലെല്ലായിടത്തും തിരഞ്ഞിട്ടും ഒരു നല്ല മനുഷ്യനെ കണ്ടെത്താൻ താങ്കൾക്കു കഴിഞ്ഞില്ല കാരണം, നീ മറ്റുള്ളവരിൽ നന്മ കാണുന്നില്ല. പകരം, തിന്മ മാത്രമേ കാണുന്നുള്ളൂ, അതുകൊണ്ട് എല്ലാവരും താങ്കളെ ഒരു ചീത്ത മനുഷ്യനായിട്ടാണ് പരിഗണിക്കുന്നത്.

എന്നാല്‍, ധർമപുത്രരെ നോക്കുക. യാള്‍ക്ക് ആരെയും ചീത്ത മനുഷ്യനായി ഈ രാജ്യത്ത് കാണാനാകുന്നില്ല. എന്താണു കാരണം? യാളുടെ കണ്ണിൽ എല്ലാവരും നല്ലവരാണ്. അതുകൊണ്ട് അദ്ദേഹത്തെയും എല്ലാവരും നല്ലവനായി കാണുന്നു. യഥാര്‍ഥത്തില്‍, നമ്മുടെ മനസ്സിലെ നന്മയും തിന്മയും തന്നെയാണ് നാം പുറത്തും കാണുന്നത്!"

ശ്രീകൃഷ്ണന്‍റെ മറുപടിയില്‍ ദുര്യോധനന്‍ സത്യം ഗ്രഹിച്ചു.

mahabharatham kathakal purana stories online reading

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam