(905) കിട്ടിയതിന്റെ പകുതി

 കൃഷ്ണദേവരായർ രാജാവായിരിക്കുന്ന വിജയനഗര കൊട്ടാരത്തിലേക്ക് കുച്ചിപ്പുഡി സംഘം കടന്നുവന്നു. എന്നാൽ, തെനാലിരാമനെ ആ പരിപാടിയിൽ പങ്കെടുപ്പിക്കാൻ രാജാവിനു താൽപര്യം ഇല്ലായിരുന്നു. കാരണം, എല്ലായ്പ്പോഴും എന്തെങ്കിലും വികൃതി ഒപ്പിക്കാൻ തെനാലിക്ക് ഒരു പ്രത്യേക വിരുതുണ്ട്.

അതിനാൽ, കലാപരിപാടി നടക്കുന്ന സദസ്സിലേക്ക് അയാളെ കടത്തി വിടരുതെന്ന് രണ്ടു കാവൽക്കാരെ ചട്ടം കെട്ടിയിരുന്നു.

ആ പരിപാടി നടക്കുന്ന സമയത്ത് തെനാലിക്ക് രണ്ടു ഭടന്മാരും പ്രവേശനം നിഷേധിച്ചു. ഉടൻ തെനാലി ഒരു സൂത്രം പ്രയോഗിച്ചു.

"എന്നെ കടത്തിവിട്ടാൽ എനിക്ക് കിട്ടുന്നതിൽ പകുതി ഓരോ ആളിനും ഞാൻ പ്രതിഫലമായി തരുന്നതായിരിക്കും"

ഉടൻ, അവർ അയാളെ കടത്തി വിട്ടു. കാരണം, തെനാലിക്ക് രാജാവ് മിക്കവാറും സ്വർണ്ണ നാണയങ്ങൾ സമ്മാനമായി കൊടുക്കാറുണ്ട്.

രാജാവ് തനിക്കു പ്രവേശനം നിഷേധിച്ചതിനാൽ വല്ലാത്ത അമർഷം തെനാലിക്ക് ഉണ്ടായിരുന്നു. അതിനാൽ തെനാലി ആ പരിപാടി അലങ്കോലമാക്കി നിർത്തിച്ചു.

ഉടൻ, രാജാവിന് കലശലായ ദേഷ്യം വന്നു. ശിക്ഷയായി 10 ചാട്ടവാറടി വിധിച്ചു. അന്നേരം, തെനാലി കാവൽക്കാരായ രണ്ടു പേരെയും വിളിച്ചു - "ഞാൻ പറഞ്ഞ പ്രകാരം എനിക്കു കിട്ടിയ സമ്മാനത്തിന്റെ നേർപകുതി വീതം ഓരോ ആൾക്കും ഇപ്പോൾ നൽകുകയാണ്"

അമ്പരന്നു നിന്ന രാജാവിനോട് ഭടന്മാർ കൈക്കൂലി ചോദിച്ച കാര്യം തെനാലി പറഞ്ഞു. തുടർന്ന് 5 അടി വീതം ഓരോ ഭടന്മാർക്കു ശിക്ഷയായി കൊടുക്കുകയും ചെയ്തു!

Written by Binoy Thomas, Malayalam eBooks-905 - Tenali stories - 20, PDF -https://drive.google.com/file/d/1JCdwx_3P-x5aulDBEqcYIX8CPRNvP40M/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam