(1103) ഏതാണ് ശരിയായ വഴി?
ഒരു യുക്തി പരീക്ഷ!
ഒരിക്കൽ രാജാവും മന്ത്രിമാരും കൂടി കാട്ടിലൂടെ കുതിരപ്പുറത്ത് വേട്ടയ്ക്കു പോയി.
പക്ഷേ, തിരികെ കുതിരപ്പുറത്ത് വന്നപ്പോൾ അവർ വന്ന വഴി മൂന്നായി തിരിയുന്ന ഒരു സ്ഥലമെത്തി.
അതിൽ, ഒരു വഴി കൊട്ടാരത്തിലേക്ക് പോകുന്ന മാർഗ്ഗമെന്ന് അവർക്ക് അറിയാമായിരുന്നു.
എന്നാൽ, ഏതു വഴിയാണ് ശരിയായ വഴിയെന്ന് അറിയാതെ അവർ ആശയക്കുഴപ്പത്തിലായി.
അപ്പോൾ ഒരു കുട്ടി അതുവഴി വന്നു. രാജാവ് ചോദിച്ചു - "ഏതു വഴിയാണ് കൊട്ടാരത്തിലേക്ക് പോകുന്നത്?"
അവൻ പറഞ്ഞു - "ഒന്നും പോകില്ല"
രാജാവ് ദേഷ്യപ്പെട്ടപ്പോൾ അവൻ അങ്ങനെ പറയാനുള്ള കാരണവും പറഞ്ഞു. രാജാവ് അവനു സമ്മാനവും കൊടുത്തു.
ചോദ്യം: എന്താണ് കുട്ടി അങ്ങനെ പറയാനുള്ള കാരണം?
ഉത്തരം - "ഒരു വഴിയും കൊട്ടാരത്തിലേക്കു പോകില്ല. അതിന് നിങ്ങൾത്തന്നെ നടന്നു പോകണം"
Written by Binoy Thomas, Malayalam eBooks-1103-IQ Test- 61, PDF-https://drive.google.com/file/d/1o_u_bHULBJgSIp2N9sw8ykLHp4ndyQ3F/view?usp=drivesdk
Comments