(1107) എങ്ങനെ 10 ലീറ്റർ വെള്ളം സംഭരിക്കും?
രാമുവിന് രണ്ട് ബക്കറ്റുണ്ട്. ഒന്നാമത്തെ ബക്കറ്റിൽ 7 ലീറ്റർ വെള്ളം കൊള്ളും. രണ്ടാമത്തെ ബക്കറ്റ് 4 ലീറ്റർ വെള്ളം സംഭരിക്കും. ബക്കറ്റിൽ 7, 4 എന്നീ അളവുകൾ മാത്രമേ എഴുതിയിട്ടുള്ളൂ.
എന്നാൽ, രാമുവിന് 10 ലീറ്റർ വെള്ളം സംഭരിക്കണം. വെള്ളം കമഴ്ത്തി കളയാം. വീണ്ടും വെള്ളം പിടിക്കാം.
അതേസമയം, വേറെ പാത്രങ്ങൾ പാടില്ല. അളവുപാത്രവും പറ്റില്ല.
ചോദ്യം: എങ്ങനെ രാമു 10 ലീറ്റർ വെള്ളം കൃത്യമായി സംഭരിക്കും?
ഉത്തരം: ആദ്യം 7 ലീറ്റർ ബക്കറ്റിൽ നിറയെ വെള്ളം എടുക്കണം. എന്നിട്ട്, അതിൽ നിന്നും 4 വെള്ളം കൊള്ളുന്ന രണ്ടാമത്തെ ബക്കറ്റിലേക്ക് ഒഴിച്ച് മുഴുവൻ നിറയ്ക്കണം. അപ്പോൾ ഒന്നാമത്തെ ബക്കറ്റിൽ 3 ലിറ്റർ മാത്രം.
പിന്നീട്, രണ്ടാമത്തെ ബക്കറ്റിലെ 4 ലീറ്റർ വെള്ളം മറിച്ചുകളയുക.
എന്നിട്ട്, ഒന്നാമത്തെ ബക്കറ്റിലെ മിച്ചമുള്ള 3 ലീറ്റർ രണ്ടാമത്തെ ബക്കറ്റിലേക്ക് ഒഴിക്കുക.
പിന്നെ, ഒന്നാമത്തെ ബക്കറ്റിൽ മുഴുവൻ വെള്ളം 7 ലീറ്റർ പിടിക്കുക.
അങ്ങനെ 7 + 3 = 10 ലീറ്റർ!
Written by Binoy Thomas, Malayalam eBooks - 1107- IQ Test- 64, PDF-https://drive.google.com/file/d/1PeJU6tXEtXObJWh1lp9O3g5Wr1C9WogA/view?usp=drivesdk
Comments