(1102) കരിങ്കണ്ണൻ!
ഒരിക്കൽ, രാജാവിൻ്റെ മുന്നിൽ മന്ത്രിമാർ ഒരു പരാതിയുമായി എത്തി. കരിങ്കണ്ണൻ എന്നു പേരുള്ള ഒരാളെ കുറിച്ചായിരുന്നു അത്.
ആ മനുഷ്യനെ കണ്ടിട്ട് ഒരു കാര്യത്തിനു പോയാൽ പലതരം ദുരിതവും നഷ്ടവും സംഭവിക്കുമത്രെ!
അതിനാൽ അയാളെ നാടുകടത്തണം. അല്ലെങ്കിൽ തടവറയിൽ ഇടണം. ഇതായിരുന്നു ആവശ്യം.
രാജാവ് കരിങ്കണ്ണനെ വിളിപ്പിച്ചു. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു.
രാജാവിൻ്റെ അടുത്ത മുറിയിൽ അവനെ താമസിപ്പിച്ചു. വെളുപ്പിനെ മറ്റാരും കാണാതെ രാജാവ് കരിങ്കണ്ണനെ കണി കണ്ടു.
കരിങ്കണ്ണനെ പറഞ്ഞു വിട്ട ശേഷം രാജാവ് കൊട്ടാരമുറ്റത്തേക്ക് ഇറങ്ങിയപ്പോൾ കാലിൽ തേങ്ങ വീണു വിരൽ ചതഞ്ഞു.
ഉടൻ, അന്നു തന്നെ വൈകുന്നേരം അഞ്ചു മണിക്ക് അവന് വധ ശിക്ഷ വിധിച്ചു.
ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ മന്ത്രി ഇതറിഞ്ഞ് രാജാവിനോട് ഒരു കാര്യം പറഞ്ഞപ്പോൾ രാജാവ് കരിങ്കണ്ണനെ വിട്ടയച്ചു.
ചോദ്യം: മന്ത്രി എന്തായിരുന്നു പറഞ്ഞത്?
ഉത്തരം: രാജാവ് അവനെ കണ്ടപ്പോൾ വിരൽ ചതഞ്ഞു. അതേസമയം, രാജാവിനെ കണി കണ്ട അവന് വധശിക്ഷയും. ഇവിടെ വലിയ കരിങ്കണ്ണൻ രാജാവാണ്.
Written by Binoy Thomas, Malayalam eBooks-1102-IQ Test- 60, PDF-https://drive.google.com/file/d/1e7x2LZGjF2SQG6krBGZxWFyQqnEX9Um5/view?usp=drivesdk
Comments