(1104) ജ്യോൽസ്യൻ രക്ഷപെട്ടത് എങ്ങനെ?
ജ്യോൽസ്യൻ പറയുന്ന പ്രവചന സത്യങ്ങൾ കേട്ട് മന്ത്രിമാർക്ക് വിരോധമായി.
ജ്യോൽസ്യനെ കുറിച്ച് ഏഷണികൾ പലതും രാജാവിനോട് അവർ പറഞ്ഞു.
അതെല്ലാം വിശ്വസിച്ച് രാജാവ് ജ്യോൽസ്യനെ വധിക്കാനുള്ള സൂത്രം കണ്ടു പിടിച്ചു.
ജ്യോൽസ്യനോട് രാജാവ് ചോദിച്ചു - " നീ കള്ള ജ്യോൽസ്യനാണോ എന്ന് തിരിച്ചറിയാൻ ഒരു പ്രവചനം നടത്തണം"
"നീ എന്നാണ് മരിക്കുക?"
ഉടൻ, ജ്യോൽസ്യൻ ഞെട്ടി! കാരണം, ഏതെങ്കിലും ഒരു ദിവസം പറഞ്ഞാൽ അതിനു മുൻപ് വധിക്കും.
ഉടൻ മരിക്കുമെന്ന് പറഞ്ഞാൽ പിന്നീട് കൊല്ലും. രണ്ടു തരം പ്രവചനവും തെറ്റിയെന്നു പറഞ്ഞ് രാജാവ് കൊല്ലും.
പക്ഷേ, ബുദ്ധിമാനായ ജ്യോൽസ്യൻ ഒരു ദിവസം പ്രവചിച്ചു. രാജാവ് തോൽവി സമ്മതിച്ച് അയാളെ വെറുതെ വിട്ടു.
ചോദ്യം: ഏതാണ് ആ ദിവസം ?
ഉത്തരം: രാജാവ് മരിക്കുന്നതിനു തൊട്ടു മുൻപുള്ള ദിവസം. കൊന്നാൽ അടുത്ത ദിവസം ഈ പ്രവചനം ശരിയാകുമോ എന്ന് രാജാവ് ഭയപ്പെട്ടു.
Written by Binoy Thomas, Malayalam eBooks-1104 - IQ Test- 62, PDF-https://drive.google.com/file/d/1k7yASgsI9fsNubqtYADVEXdJAdP4vj2R/view?usp=drivesdk
Comments