Om Sound and Self awareness

ഓംകാരം പ്രപഞ്ച ശബ്ദമാണ്. ആദിശബ്ദമാകുന്നു. NASA (USA) പുറത്തുവിട്ട സൂര്യന്റെ ശബ്ദവും ശുക്രന്റെ ശബ്ദവും ഓംകാരമാണ്!

ഓം+കാരം എന്നാൽ, ഓം എന്ന അക്ഷരം.

അകാരം, ഉകാരം എന്നാൽ അ ഉ എന്ന അക്ഷരം.

അതേ പോലെ അഹം+കാരം ഞാനെന്ന അക്ഷരം. എന്നാൽ, ഈ അഹങ്കാരം നിഘണ്ടുവിലും നാം കൂടുതലായി ഉപയോഗിക്കുന്നതും അഹന്ത, ഗർവ്വ്, അഹങ്കാരി, അഹങ്കരിക്കുന്നത് എന്ന രീതിയിലാണ്. ഒരാള്‍ക്ക് ഇതു നല്ലതല്ല.

ഇനി അഹംഭാവം നോക്കിയാൽ ഞാനെന്ന ഭാവം മുന്നിട്ടു നിൽക്കും. അതും എളിമയില്ലാത്തതിനാൽ നല്ലതല്ല.

ഇനി അടുത്തത് - അഹംബോധം എന്ന ഞാനെന്ന ബോധം. ഞാനാരാണ് എന്ന ചോദ്യം വരുന്നത് ഇവിടെയാണ്. ഇതാണു നല്ലത്. ഒരു യോഗി ഇടയ്ക്ക് സ്വയം ചോദിക്കുന്നത് നല്ലതാണ്. നിർഭാഗ്യവശാൽ, ഈ ചോദ്യം വയസുകാലത്ത് മാത്രമേ ചില ആളുകൾ എങ്കിലും സ്വയം ചോദിക്കാറുള്ളൂ.

ഉദാഹരണത്തിന്, പരിചയമുള്ള പ്രദേശത്തെ ഒരു മതിലിൽ തങ്കലിപികളിൽ കൊത്തിവച്ചിരിക്കുന്ന നെയിം ബോര്‍ഡ് കണ്ടു - അയാളുടെ യഥാർഥ പേര് നീളമുള്ള ഇനീഷ്യലുള്ളതാണ്. എന്നാല്‍, ഇവിടെ ജോലി മുന്നിലും തറവാട്ടുപേര് പിന്നിലും, നടുക്ക്‌ സ്വന്തം പേരിന്റെ ആദ്യഭാഗം മാത്രം! ഇവിടെ ആദ്യം പദവിയാകുന്ന അഹങ്കാരവും വാലറ്റത്ത് പ്രശസ്തമായ വീട്ടുപേര്‍ അഹംഭാവവുമായി വരും. അതിനിടയില്‍ അയാളുടെ പേരു ശ്വാസം മുട്ടുന്നു! 

ഇനി മറ്റൊരു കാര്യം പറയാം- ഇക്കാലത്ത്, വിയര്‍ത്തൊഴുകി നടന്ന വേനല്‍ക്കാലത്തും ടൈയും കോട്ടും അണിഞ്ഞ് ചിലര്‍ മോട്ടിവേഷന്‍ സ്പീച്ചാന്‍  ഇറങ്ങിയതു കണ്ടു. വിദേശത്ത് തണുപ്പ് അകറ്റാന്‍ ഉപയോഗിക്കുന്ന കോട്ട് ഇവിടെ അഹങ്കാരത്തിന്റെ അടയാളമാണ്!

അവരില്‍ ഒരാള്‍ പ്രസംഗിച്ചത് ഇങ്ങനെ-

“ഈ ലോകം കണ്ട ഏറ്റവും മികച്ച സയന്റിസ്റ്റ്- ആല്‍ബര്‍ട്ട് ഐൻസ്റ്റീനു പോലും തന്റെ തലച്ചോറിന്റെ പത്തു ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പറ്റിയില്ല. (BRAIN USE)അതിനാല്‍ കുട്ടികളേ, നിങ്ങള്‍ ബ്രെയിന്‍ കൂടുതല്‍ ഉപയോഗിക്കുക"

ഇത് തെറ്റായ ഒരു പ്രസ്താവനയാകുന്നു! 

  ബ്രിട്ടനിലെ ടീച്ചർമാർ ശരാശരി 65% ബ്രെയിന്‍ ഉപയോഗിക്കുന്നു. നെതർലൻഡ് ടീച്ചർമാർ 68% വിനിയോഗിക്കുന്നു. ഇത് ശാസ്ത്രീയമായി ഉപയോഗ സമയത്തെ അളക്കലാണ്. നിർഭാഗ്യവശാൽ, ഐൻസ്റ്റീന്റെ കാലത്ത് അങ്ങനെയൊന്ന് പറ്റിയില്ല. മരണശേഷം അദ്ദേഹത്തിന്റെ ബ്രെയിൻ നോക്കിയപ്പോൾ മുൻവശം അസാധാരണമായി വലുതായിരുന്നു. അദ്ദേഹത്തിന്റെ 10% ബ്രെയിന്‍ ഉപയോഗ പരാമർശം അമേരിക്കയിലെ ഒരു സൈക്കോളജിസ്റ്റിനു പറ്റിയ അബദ്ധമായിരുന്നു. ഇപ്പോൾ ശാസ്ത്രം പറയുന്നത് അദ്ദേഹം കൂടുതലായി ബ്രെയിൻ ഉപയോഗിച്ചിരുന്നുവെന്നാണ്.

മറ്റൊരാള്‍ മുത്തശ്ശിക്കഥകളെ പരിഹസിച്ചു പറയുന്നതു കേട്ടു. കാരണം, അത്തരം കഥകള്‍ കേട്ടു വളരുന്ന കുട്ടികള്‍ക്ക് വേറെ മോട്ടിവേഷന്‍ വേണ്ടെന്ന് അയാള്‍ക്കറിയാം! ന്യൂജെന്‍ തലമുറ നന്നായാല്‍ അയാള്‍ക്കു ജോലി പോകുമെന്ന് ഭയപ്പെടുന്നു!

ഇത്തരം കഥകളുടെ കാര്യം നോക്കുക. മുത്തശ്ശിക്കഥകൾ കുഞ്ഞുങ്ങൾക്കു പറഞ്ഞുകൊടുത്തിരുന്ന നല്ല കാലം പോയി. മുത്തശ്ശി-മുത്തച്ഛന്മാർ ഫോണിലായി. കുട്ടികളും ഫോണിലായി. സ്വന്തം ഫോണിന്റെ കാര്യത്തിൽ ഏതു നേരവും വ്യാപൃതനായ കുടുംബനാഥന്റെ, കുടുംബനാഥയുടെ കുടുംബകാര്യം നോക്കാൻ അയൽക്കാരൻ/അയൽക്കാരി വരികയായി. കാലക്രമേണ കുടുംബ ദുരിതങ്ങളും ആർത്തലച്ചു വരും.

പൊങ്ങച്ചവും അഹങ്കാരവും താന്‍പോരിമയും ധൂര്‍ത്തും പിശുക്കുമെല്ലാം  നമ്മുടെ ജീവിതത്തെ സങ്കീര്‍ണമാക്കാം. നീണ്ടു നില്‍ക്കുന്ന സന്തോഷമാകുന്നു ആനന്ദം. ആനന്ദം മനസ്സിലെ ഒരു പ്രവാഹമാണ്. ചെറുതും വലുതുമായ അനേകം തെളിനീർച്ചാലുകൾ കൂടിച്ചേരുന്ന പ്രതിഭാസം. ശുദ്ധമായ സന്തോഷവഴികളിൽ കൂടി മാത്രമേ ആനന്ദത്തിലേക്കുള്ള നീരുറവ പൊട്ടിപ്പുറപ്പെടുകയുള്ളൂ. മറ്റുള്ളവരെ നോവിച്ചും അസമത്വവും അഴിമതിയും അധികാര ദുർവിനിയോഗവും സൃഷ്ടിച്ചു ലഭിക്കുന്ന നീർച്ചാലുകൾ മലിനജലം പേറുന്നവയാണ്. അവ വിഷനദികളിലേക്കു വായ തുറക്കുകയും ചെയ്യും. അവിടെ നിന്നും വളരെ അകലെയായി സമാന്തരമായി ഒഴുകുന്ന ആനന്ദപ്രവാഹത്തിൽ അവ കലരുകയുമില്ല.

സത്സംഗം (SATHSANGAM) ആനന്ദം കൊണ്ടുവരും. ദുഷിച്ച ചങ്ങാതികള്‍ ദുരിതവും. 

കുറ്റബോധം പ്രായശ്ചിത്തത്തിലൂടെ മാറ്റി ആനന്ദം വീണ്ടെടുക്കുക.

പാഴായി പോയ സമയം തിരികെ പിടിക്കാനാവില്ല. എന്നാല്‍, ഓവർടൈം

ചെയ്ത്‌ പരിഹാരമേകാം.

വിപരീത സാഹചര്യങ്ങളിലെ ഒഴിഞ്ഞു മാറ്റം നമ്മിലെ  പ്രശ്നങ്ങളെ നല്ലൊരളവില്‍ ഒഴിവാക്കും.

ഒരു മനുഷ്യന്‍ മിതമായ ശബ്ദത്തില്‍ സംസാരിക്കുക. മിതമായ സംസാരം കേള്‍ക്കുക. ശബ്ദ നിയന്ത്രണം ഇല്ലാത്ത ഇടങ്ങള്‍ ആനന്ദമനോനില തകര്‍ക്കും.

സത്കർമ്മങ്ങൾ (sathvik) കൂട്ടി ദുഷ്കർമ്മങ്ങൾ കുറയ്ക്കുക. അപ്പോള്‍, കര്‍മഫലമായി കാലക്രമേണ ആനന്ദം വന്നുചേരും.

ദിവാസ്വപ്നം (Day dreams)വേണ്ട. അതു സമയം കളയും.

യുക്തിക്കു നിരക്കാത്ത ലക്ഷ്യങ്ങൾക്കായി സമയം കളയരുത്.

വിദൂര പ്രത്യാശ വയ്ക്കുക. നിരാശ മാറും.

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam