(1158) ഫോറസ്റ്റ് ബാത്തിങ്!

 ഇന്ന്, ലോകത്തിലെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് മനസ്സുഖം കുറഞ്ഞ ജീവിതവുമായി മുന്നോട്ടു പോകുന്ന കാര്യം.

റഷ്യയിലെ ബയോകെമിസ്റ്റ് Boris P. Tokin 1930 ൽ മരങ്ങളും കുറ്റിച്ചെടികളും Phytoncides എന്നൊരു Antibiotic പുറത്തു വിടുന്നുണ്ടെന്ന്  ഗവേഷണങ്ങൾ വഴി തെളിയിച്ചു.

ഇതൊരു organic volatile compound ആയതിനാൽ മരങ്ങൾക്കും ചെടികൾക്കും ദോഷം ചെയ്യാൻ വരുന്ന bacteria, fungus, insects എന്നിവയെ അകറ്റി നിർത്താനാണ് ഇത് ഉൽപാദിപ്പിക്കുന്നത്.

നാം ഒരു പ്രദേശത്തിലൂടെ നടക്കുമ്പോൾ മരങ്ങളുടെ മണം മൂക്കിൽ കിട്ടുന്നുവെങ്കിൽ അതിനർഥം ഫൈറ്റോൺസൈഡ് ഉണ്ടെന്നാണ്.

മനുഷ്യരിൽ എന്താണ് ഇതിൻ്റെ പ്രയോജനം?

ഇത് ശ്വസിക്കുമ്പോൾ പിരിമുറുക്കം കൂട്ടുന്ന Stress hormones - Cortisol, adrenalin എന്നിവയുടെ ഉൽപാദനം തടയുന്നു/ കുറയ്ക്കുന്നു. തൽഫലമായി നമുക്ക് മനസ്സുഖം കിട്ടുന്നു.

Immune system ശക്തിപ്പെടുന്നു. Natural Killer cells (NK cells) കൂടുന്നു. അതേ സമയം, ഈ കാര്യം ഏറ്റവും പ്രയോജനപ്പെടുത്തിയ രാജ്യം ജപ്പാനാണ്. 

Shin-rin-yoku എന്ന forest bathing വഴിയാണ് മനുഷ്യനു ഗുണം കിട്ടുന്നത്. കൃത്രിമമായി വനം സൃഷ്ടിച്ച് അതിലൂടെ 10 മുതൽ 30 മിനിറ്റ് വരെ നടക്കുന്നതും ചെലവഴിക്കുന്നതുമാണ് ഇവിടെ ചെയ്യുന്നത്.

പൊതുവേ, മനസ്സുഖം ഇല്ലാത്തവർ മുറിയിൽ അടച്ചിരിക്കുമ്പോഴും മറ്റും stress, depression, phobia, mania anxiety എന്നിവയൊക്കെ കൂടുകയാണു ചെയ്യുക.

അന്നേരം പ്രകൃതിയുടെ വലിയ ലോകത്തിലേക്ക് ഇറങ്ങുമ്പോൾ Relaxation കിട്ടുന്നു. നാം ഒറ്റയ്ക്കല്ല എന്ന തോന്നൽ ഉണ്ടാകുന്നു. മാത്രമല്ല, ചെടിയും പൂവും കിളിയും ഇലയും നോക്കി സംസാരിക്കാൻ Self talk പറ്റുന്നു.

അതിനാൽ നാം രാവിലെ നടക്കുന്ന വഴി മരങ്ങളും പറമ്പുകളും ഒറ്റയടിപ്പാതയുമൊക്കെ നിറഞ്ഞതാവണം.

Written by Binoy Thomas, Malayalam eBooks-1158 -happiness-mind relaxation - 35, PDF-https://drive.google.com/file/d/1Cy-UU_lm3LFhJfXOYBRuHEBWT6GCrSns/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍