സന്തോഷസൂചികയിലെ ഇന്ത്യ!

UN Sustainable Development Solutions Network ഓരോ വർഷവും 156 രാജ്യങ്ങളിലെ സന്തോഷസൂചിക നിർണയിച്ച് ലോകത്തെ അറിയിക്കാറുണ്ട്. ഓരോ രാജ്യവും അതു നോക്കി കൂടുതൽ മെച്ചപ്പെടാൻ പരിശ്രമിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു.

വ്യക്തിഗത  വരുമാനം, സ്വാതന്ത്ര്യം, അഴിമതിയില്ലായ്ക, ആരോഗ്യത്തോടെയുള്ള ദീർഘായുസ്, സാമൂഹിക പിന്തുണ, ഉദാരത എന്നിങ്ങനെ ആറു ഘടകങ്ങൾ വിലയിരുത്തി റാങ്ക് തയാറാക്കുന്നു.

2019 Happiness Index പ്രകാരം തുടർച്ചയായി രണ്ടാം വർഷവും സന്തോഷത്തില്‍ ഒന്നാമത്തെ രാജ്യം ഫിൻലൻഡ്. എന്നാല്‍, അവിടത്തെ മതവിശ്വാസികളല്ലാത്ത ജനത 43% വരും!

ഹാപ്പിനസ് റാങ്ക് - രാജ്യം - മതമില്ലാത്തവരുടെ ശതമാനം എന്ന ക്രമത്തിൽ ശ്രദ്ധയോടെ വായിക്കുക-

1. ഫിൻലൻഡ് - 43%

2. നോർവേ - 62 %

3. ഡെൻമാർക്ക് - 61%

4. ഐസ് ലൻഡ് - 42 %

5. സ്വിറ്റ്സർലൻഡ്- 24 %

6. നെതർലൻഡ് -68%

7. കാനഡ – 24%

8. ന്യൂസീലൻഡ് - 42%

9. സ്വീഡൻ – 54%

10. ഓസ്ട്രേലിയ – 30%

11. ഇസ്രയേൽ – 37%

12. ഓസ്ട്രിയ – 12%

13. കോസ്റ്റാറിക്ക - 11 %

14. ഐർലൻഡ് - 7%

15. ജർമനി - 34%

16. ബൽജിയം - 35%

17. ലക്സംബർഗ് - 30%

18. യു.എസ്.-23%

19. യു.കെ - 53%

20. യു. എ. ഇ - 4 % (ജനതയുടെ നാലിലൊന്നും കുടിയേറ്റക്കാര്‍)

 ആദ്യത്തെ ഇരുപതു റാങ്കുകള്‍ ഇങ്ങനെയെങ്കില്‍ ചൈനയും ഇന്ത്യയും എങ്ങനെ?

86. ചൈന - 51 %

140.  ഇന്ത്യ – 7%

ഇതിൽ ഒരു കാര്യം നിങ്ങൾക്കും സുവ്യക്തമായെന്നു കരുതട്ടെ.

ദൈവം ഏതെങ്കിലും മതമോ ജാതിയോ ഉണ്ടാക്കിയില്ല എന്നുള്ള തിരിച്ചറിവിൽ മനസ്സുഖവും സന്തോഷവും കൂടുതൽ അനുഭവിക്കുന്ന രാജ്യങ്ങളെ ശ്രദ്ധിക്കുക. ജനങ്ങളുടെ സന്തോഷത്തിന്റെ കാര്യത്തിൽ മതങ്ങളുടെ മുൾവേലികൾ ഇല്ലെങ്കിൽ കൂടുതലായി ജീവിതം ആനന്ദപ്രദമാകുന്നു! അതു മനസ്സിലാക്കിയ ലോകരാജ്യങ്ങളിൽ പലതും മതം വിട്ടു പോകുന്നു!

മതങ്ങളും ജാതികളും ഉപജാതികളുമെല്ലാം ദൈവവുമായി ബന്ധമുള്ളതിനാൽ ദൈവവിശ്വാസം സന്തോഷം നിറയ്ക്കുമെന്ന് സാമാന്യമായി ചിന്തിച്ചുപോകാം.

ശരിയാണ്- യഥാർഥ ദൈവ വിശ്വാസം നമ്മുടെ മനസ്സിന് ധൈര്യവും ആശ്വാസവും സന്തോഷവും നൽകും.

എന്നാൽ, എന്താണ് ഈ ലോകത്ത് ആകമാനം നോക്കിയാൽ മതങ്ങളിലും അനുയായികളിലും സംഭവിക്കുന്നത്?

1. മതത്തിൽ കൂടുതൽ ആളുകളെ ചേർക്കാൻ ശ്രമിക്കുമ്പോൾ പ്രശ്നങ്ങളുണ്ടാകുന്നു.

2. അന്യ മതത്തിലോ ജാതിയിലോ പെട്ടവർക്ക് അവഗണനയും ഉപദ്രവവും സൃഷ്ടിക്കുന്നു.

3. വിവാഹം പോലുള്ള ചടങ്ങുകളിൽ വിജാതീയരായ ആളുകളെ ഒഴിവാക്കുന്നു.

4. വിവാഹബന്ധത്തിന് സ്വന്തം ജാതിയിൽ പോലും സമ്മതിക്കാതെ സ്വന്തം ഉപജാതി തന്നെ വേണമെന്ന കാര്യത്താൽ അത്തരം കുടുംബങ്ങളെ ഒറ്റപ്പെടുത്തുന്നു.

5. ജോലി നേടാൻ മതം നോക്കി സംവരണം ഉള്ളപ്പോൾ മറ്റു മതക്കാർക്കു തുല്യ സാധ്യത പോകുന്നു. അസമത്വമുണ്ടാകുന്നു.

6. പല മതങ്ങളും പണം ചോർത്തുന്നു. പണപ്പിരിവ് ജനങ്ങളെ പിഴിയുന്നു.

7. താണ മത-ജാതിക്കാർ പരിഹാസവും പീഢനവും നേരിടുന്നു.

8. മതസ്ഥാപനങ്ങൾ കണ്ടമാനം പണം സ്വരൂപിക്കുന്നു. അഴിമതി കാട്ടുന്നവയുണ്ട്. പണക്കൊഴുപ്പിൽ പലതും മുങ്ങിപ്പോകുന്നു.

9. മിശ്രവിവാഹിതർക്ക് ഇരുകൂട്ടരുടെയും ആചാരനുഷ്ഠാനങ്ങൾ അറിവില്ലാത്തതിനാൽ നിത്യവും വഴക്കുകൾക്കു സാധ്യത. ബന്ധുജനങ്ങളും ചേരിതിരിഞ്ഞു ശല്യങ്ങള്‍ ഉണ്ടാക്കുന്നു.

10. മതം പിന്തുണയ്ക്കുന്ന രാഷ്ട്രീയവും ഭരണവും എതിർവിഭാഗങ്ങളെ അവഗണിക്കുന്നു.

11. അന്യമത-ജാതിയില്‍ പ്രണയിക്കുന്നവരെ പിരിക്കാനായി മാനസിക ശാരീരിക പീഡനങ്ങള്‍ വഴിയായി എതിര്‍ക്കുന്നു.

12. മറ്റു മതക്കാരുടെ ആഘോഷ ബഹളങ്ങള്‍, പ്രകടനങ്ങള്‍, ശബ്ദ ശല്യങ്ങള്‍ പരസ്പരം വെറുപ്പിക്കുന്നു.  

ഇങ്ങനെയെല്ലാം, നാം വസിക്കുന്ന ലോകത്ത് അനേകം മതങ്ങളും ജാതികളും ഉപജാതികളും പരസ്പരം തമ്മിലടിച്ചു സന്തോഷം കുറയ്ക്കുന്നു!

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam