സന്തോഷമുള്ള ഫിൻലൻഡ്
ഫിന്‍ലന്‍ഡ് സന്തോഷത്തിന്റെ പട്ടികയില്‍ ഒന്നാമത്തെ റാങ്കുമായി നില്‍ക്കുമ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇന്ത്യയുടെ റാങ്കുകള്‍ നോക്കാം.
156 രാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക് 2015-ല്‍ 117 ആയിരുന്നു.
2016- 118
2017- 122
2018- 133
2019-ല്‍ 140 ആയി താണിരിക്കുന്നു!
യു. എന്‍. സന്തോഷ സൂചിക പ്രകാരം, മതത്തിന്റെ അധിക സ്വാധീനം ഇന്ത്യയില്‍ സന്തോഷം കുറയാന്‍ കാരണമാകുന്നു. ഇന്ത്യയില്‍ വെറും 7% മാത്രമേ മതമില്ലാതെ ജീവിക്കുന്നുള്ളൂ. ഫിന്‍ലന്റില്‍ 43% !
എന്തായാലും, ലോകത്തിന്റെ പോക്ക് സന്തോഷം കുറയുന്ന സ്ഥിതിയിലേക്കാണ്. ഇന്നത്തെ ട്രെൻഡ് നോക്കുമ്പോൾ സോഷ്യൽ മീഡിയ വലിയ പങ്കുവഹിക്കുന്നു. ഏതുനേരവും ഫോണില്‍ നോക്കി തല കുമ്പിട്ടു നടക്കുന്ന യുവാക്കളില്‍ സന്തോഷം കിട്ടുന്നില്ലെങ്കില്‍ അവര്‍ അതില്‍ ശ്രദ്ധിക്കുമോ?
എന്നാല്‍, വാസ്തവം അതല്ല. യുവാക്കളിലും മറ്റും അത് സന്തോഷമല്ല, പകരം പ്രശ്നമുണ്ടാക്കുന്നു. തുടക്കത്തില്‍ സന്തോഷമായി തുടങ്ങുന്ന ഏതെങ്കിലും സോഷ്യല്‍ മീഡിയ ഗ്രൂപ്പ് നോക്കുക. ഉദാഹരണത്തിന് 50 പേരുള്ള ഒരു ഗ്രൂപ്പില്‍ ഏതുനേരവും 50 വിരുദ്ധ അഭിപ്രായങ്ങള്‍ വരാം. അപ്പോള്‍, പിന്നെ വഴക്കായി. ഒരിക്കല്‍ പ്രണയിച്ചവരുടെ സന്തോഷം, പിന്നീട് വേര്‍പിരിഞ്ഞെങ്കില്‍ സങ്കടമായി മാറും. ബ്ലാക്ക് മെയിലിംഗ് ആകാവുന്ന ഫോട്ടോ, വീഡിയോകള്‍ ജീവിതകാലം മുഴുവനും ഡിജിറ്റല്‍പേടിസ്വപ്നമായി മാറി സന്തോഷം കളഞ്ഞേക്കാം.
ഇവിടെ പകരം, ഫോണില്‍ അല്ലാതെ മുഖാമുഖമുള്ള സംസാരങ്ങൾ ഇത്തരം ബന്ധങ്ങളില്‍ പിരിമുറുക്കം കുറയ്ക്കുന്ന പ്രശ്ന പരിഹാരങ്ങൾ സൃഷ്ടിക്കും.
ഇ-മെയിൽ, മെസേജിങ്ങ്, ഗയിമുകൾ, ഓൺലൈൻ ഷോപ്പിങ്ങ്, സേർച്ചിങ്ങ്, ഡൗൺലോഡുചെയ്യുന്ന സംഗീതം, സിനിമ തുടങ്ങിയ കാര്യങ്ങൾക്കായുള്ള സമയം ഒരു ദിവസം ആറു മണിക്കൂറിൽ കൂടുതലെന്ന് യു.എസ്. പഠനങ്ങൾ തെളിയിക്കുന്നു. അത്, ജീവിതത്തിന്റെ മറ്റുള്ള സമയങ്ങളെ കവര്‍ന്നെടുക്കും. അപ്പോള്‍, ജീവിത താളം തെറ്റുന്നു.
രാവിലെ എണീറ്റാൽ ആദ്യം നോക്കുന്നത് ഫോണിൽ, രാത്രി ഉറങ്ങുന്നതിനു മുൻപും ഫോണിൽ എന്ന അവസ്ഥയില്‍ സന്തോഷം കുറയും.
ഫിന്‍ലന്റില്‍ എങ്ങനെ സന്തോഷം കൈവരിക്കുന്നു?
ഉയർന്ന നികുതി ഗവൺമെന്റ് വാങ്ങുന്നുണ്ടെങ്കിലും സാമൂഹിക സുരക്ഷയിൽ ജനങ്ങൾ വിശ്വസിക്കുന്നു.
ജനങ്ങൾ പരസ്പരം പരിഗണന കൊടുക്കുന്നു. അങ്ങനെ, അഴിമതി വേണ്ടെന്നു വയ്ക്കും.
ജോലിയും ജീവിതവും ബാലൻസ് ചെയ്തുപോകുന്നു.
പ്രകൃതിയെ അമ്മയായി കണ്ട് സ്നേഹിക്കുന്നു. റിലാക്സ് ചെയ്യാനുള്ള ഉറവിടമായി കാണുന്നു. ഹെൽസിങ്കി ലോകത്തെ മുൻനിര ഗ്രീൻസിറ്റി.
അവിടെയുള്ള തടിവീടുകൾ പഴയ റൊമാന്റിക് കാലം ഓര്‍മ്മിപ്പിക്കുന്നു.
പ്രകൃതിയിലെ ദൃശ്യഭംഗി കാണുംവിധം സൈക്കിൾ സവാരി ഫിന്‍ലന്റില്‍ എവിടെയും കാണാം.
സത്യസന്ധമായ ദീർഘകാല സൗഹൃദങ്ങളില്‍ ജനങ്ങള്‍ ശ്രദ്ധ കൊടുക്കുന്നു.
ശനി ദിവസങ്ങളിൽ ഷോപ്പിങ്ങിനായി പോകും.
ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഫിൻലൻഡിലെ തടാകങ്ങളില്‍ വാരാന്ത്യങ്ങളില്‍ പോകുന്നു. അതിനായി സോണാ (sauna) എന്നറിയപ്പെടുന്ന ചെറിയ അടുപ്പുള്ള തടിവീടുകള്‍ അനേകമാണ്. സോണകള്‍ സ്കൂളിൽ പോലുമുണ്ട്.
വൈൽഡ് ക്യാംപിങ്ങ് ട്രിപ് അവരുടെ പതിവ് ഉല്ലാസ യാത്രയാണ്.
തണുപ്പുള്ള കാലങ്ങളില്‍ ക്യാമ്പ്ഫയര്‍ പതിവായിരിക്കും.
ലേക്ക് കോട്ടേജ് അവിടെ അനേകമാണ്.
ലോക്കൽ ഭക്ഷണം ഉയർന്ന നിലവാരത്തിൽ ലഭ്യമാക്കി അവര്‍ സന്തോഷിക്കുന്നു. അനാവശ്യ ആഡംബരങ്ങളെ വെറുക്കുന്നു.
വ്യക്തിഗത നേട്ടത്തേക്കാൾ സമൂഹ നേട്ടമുള്ള കാര്യങ്ങൾ ചെയ്യുന്നു.
സ്ഥിരതയുള്ള കൃത്യനിഷ്ഠയുള്ള ജോലി ആ ജനതയുടെ ശൈലിയാകുന്നു.
ഒക്ടോബര്‍ 13 ഫണ്‍ഹോളിഡേ ആയി ഫിന്‍ലന്‍ഡ് ആഘോഷിക്കുന്നു. അന്നേദിവസം, ആളുകളുടെ അമളികളും പരാജയങ്ങളും പരസ്പരം പറഞ്ഞു ചിരിച്ചു തള്ളും. അത് മറ്റുള്ളവര്‍ക്കും അനുഭവപാഠമാകും.
അവിടെ കുടിയേറിയവരും സന്തോഷത്തിലാണ്.
Comments