(743) വലയിൽ കുടുങ്ങിയ മീനുകൾ

 മൂന്നു മീനുകൾ ചങ്ങാതിമാരായി കഴിഞ്ഞിരുന്ന കാലം. ചെറിയ അരുവിയായിരുന്നു അവരുടെ ലോകം. അവിടെ സന്തോഷത്തോടെ കഴിഞ്ഞു പോന്നു. 

ഒരിക്കൽ, ഒരു മീൻ പറഞ്ഞു - "നമ്മൾ എത്ര നാളായി ഈ ചെറിയ സ്ഥലത്ത് കഴിയുന്നു. നദിയും കായലും കടലുമൊക്കെ നമ്മൾ പറഞ്ഞു കേട്ടിട്ടേ ഉള്ളൂ. അത്തരം വിശാലമായ ലോകത്തിലേക്ക് ഒരു മാറ്റം എന്തുകൊണ്ടും നല്ലതായിരിക്കും''

പക്ഷേ, ഒന്നാമൻ ബുദ്ധിമാനായിരുന്നു - "എനിക്ക് അതിനോട് യോജിപ്പില്ല. കാരണം, അവിടെ മീനുകളെ വല വീശി പിടിക്കുന്ന മനുഷ്യരും കാണും"

എന്നാൽ, രണ്ടു കൂട്ടുകാരും കൂടി നിർബന്ധിച്ചപ്പോൾ ഒന്നാമനും അവരുടെ കൂടെ ഒഴുകി ഒരു കായലിൽ എത്തിച്ചേർന്നു. കുറെ ദിവസം അവിടമാകെ രസകരമായി തോന്നിയെങ്കിലും ഒരു മുക്കുവൻ വലയുമായി അങ്ങോട്ടു വരുന്നത് ഒന്നാമൻ ശ്രദ്ധിച്ചു. ആ സമയത്ത്, മറ്റു രണ്ടു മീനുകളും അശ്രദ്ധമായി കളിച്ചു നടക്കുകയായിരുന്നു.

പെട്ടെന്ന് - ആ മനുഷ്യൻ വല വീശി രണ്ടാമനും മൂന്നാമനും അതിൽ കുടുങ്ങി. തന്റെ ചങ്ങാതികൾ വലയിൽ പെട്ട കാഴ്ച ഒന്നാമന് സഹിക്കാൻ കഴിഞ്ഞില്ല. അവൻ ഉടൻതന്നെ ഒരു സൂത്രം പ്രയോഗിച്ചു.

മീൻവല അയാൾ മുകളിലേക്ക് വലിക്കാൻ തുടങ്ങിയപ്പോൾ വലയുടെ പുറത്തു ചേർന്ന് ഒന്നാമൻ പിടച്ച് മുക്കുവന്റെ ശ്രദ്ധയാകർഷിച്ചു.

"ഹോ! ആ മീൻ വലയ്ക്കു പുറത്തുചാടി. അവനെയും കൂടി പിടിക്കണം"

അയാൾ, പെട്ടെന്ന് വല കുടഞ്ഞ് ഒന്നു കൂടി വീതിയിൽ വീശി. എന്നാൽ, അതിനു മുൻപ്, ഒന്നാമത്തെ മീൻ അപായ സൂചന നൽകിയതിനാൽ മൂവരും ആഴത്തിലേക്കു പാഞ്ഞു. മുക്കുവന് യാതൊന്നും കിട്ടിയില്ല.

മൂന്നു മീനുകളും വേഗത്തിൽ അവർ വന്ന അരുവി കണ്ടെത്തി. കുറെ ദിവസങ്ങൾ എടുത്ത് പഴയ വാസസ്ഥലത്ത് തിരിച്ചെത്തി സമാധാനത്തോടെ ദീർഘകാലം ജീവിച്ചു.

Written by Binoy Thomas, Malayalam eBooks-743 - Jataka tales-18, PDF -https://drive.google.com/file/d/1XkSAQgvKrIrap2__2cC1UXdmZeohEh-d/view?usp=drivesdk

Comments

MOST POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

Opposite words in Malayalam

(533) പുല്ലിംഗം, സ്ത്രീലിംഗം

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1