(748) കുറുക്കന്റെ തപസ്സ്

 എലികളുടെ രാജാവായി ബോധിസത്വൻ ജനിച്ചു. ആ കൂട്ടത്തിൽ അനേകം എലികൾ ഉണ്ടായിരുന്നു. ഒരു കുറുക്കൻ വിശന്നു വലഞ്ഞ് നടന്നപ്പോഴാണ് ഈ കാഴ്ച കണ്ടത്.

എലികളുടെ വിശ്വാസം പിടിച്ചു പറ്റിയാൽ അവറ്റകളെ ഓരോന്നായി പിടിച്ചു തിന്നാമെന്ന് കുറുക്കൻ വിചാരിച്ചു. അതിനായി അവൻ ഒരു സൂത്രം പ്രയോഗിക്കാൻ തീരുമാനിച്ചു. അവൻ ഒറ്റക്കാലിൽ കണ്ണടച്ച് നിൽക്കാൻ തുടങ്ങി. എലികൾ വരിവരിയായി വരുന്ന വഴിയിൽ ഇതു കണ്ട് അവർക്ക് ആശ്ചര്യമായി.

തുടർന്ന്, കുറുക്കനോടു വിവരം തിരക്കിയപ്പോൾ സൂര്യഭഗവാനെ പൂജിക്കുകയാണെന്ന് എലികൾ മനസ്സിലാക്കി. പിന്നീട്, എലികൾ കുറുക്കന്റെ മാളത്തിനു മുന്നിൽ അനുഗ്രഹത്തിനായി കാത്തു നിന്നു.

കുറച്ചു ദിവസങ്ങൾ കൊണ്ട് എലികളുടെ വിശ്വാസം നേടിയെടുക്കാൻ കുറുക്കനു കഴിഞ്ഞു.

അങ്ങനെ, എന്നും രാവിലെ കുറുക്കന്റെ അനുഗ്രഹവും വാങ്ങി വരിവരിയായി എലികൾ തിരികെ നടക്കുമ്പോൾ ഏറ്റവും പിന്നിലുള്ള എലിയെ അവൻ പിടിക്കാൻ തുടങ്ങി. കുറെ നാളുകൾ കഴിഞ്ഞപ്പോഴാണ് എലി രാജാവിന് തന്റെ പ്രജകളുടെ എണ്ണത്തിൽ കുറവു വന്നതായി തോന്നിത്തുടങ്ങിയത്.

അടുത്ത ദിവസം, ബോധിസത്വൻഎലി ഏറ്റവും പിറകിൽ അതീവ ജാഗ്രതയോടെ നിന്നു. കുറുക്കൻ ചാടി വീഴാൻ ഓങ്ങിയപ്പോൾ എലി ഉയർന്നുപൊങ്ങി അലറി -"എടാ, കള്ളക്കുറക്കാ, നിന്റെ തീറ്റിക്കൊതി ഞാൻ അവസാനിപ്പിച്ചു തരാം!"

നിമിഷ നേരം കൊണ്ട് എലിക്കൂട്ടങ്ങൾ കുറുക്കനെ വളഞ്ഞു. കുറുക്കനെ കടിച്ചുകീറി കൊന്നു കളഞ്ഞു!

Written by Binoy Thomas, Malayalam eBooks-748 - Jataka tales - 23, PDF -https://drive.google.com/file/d/1bwHmn7qDWHNl684CdDxuBNjwYnYfmG63/view?usp=drivesdk

Comments

MOST POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

Opposite words in Malayalam

(533) പുല്ലിംഗം, സ്ത്രീലിംഗം

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1