(750) സിംഹങ്ങളുടെ ഗർജ്ജനം

 സിംഹങ്ങളുടെ രാജാവായി ബോധിസത്വൻ ജന്മമെടുത്തു. സിംഹങ്ങളുടെ ഗുഹയുടെ എതിർവശത്തെ മലമടക്കിൽ കുറുക്കന്മാരുടെ താവളമുണ്ട്.

ഒരു ദിവസം, മഴ നിർത്താതെ പെയ്തു കൊണ്ടിരുന്നു. സിംഹങ്ങളും സിംഹക്കുട്ടികളും കളിക്കാൻ തുടങ്ങിയപ്പോൾ പലതരം ഗർജ്ജനങ്ങൾ പുറപ്പെടുവിച്ചു. ഈ ഗർജ്ജനങ്ങൾ കേട്ട് കുറുക്കന്മാരുടെ നേതാവ് പറഞ്ഞു-"സിംഹങ്ങളെല്ലാം ബഹളമുണ്ടാക്കുന്നതു കേട്ടില്ലേ? നമ്മളുടെ പ്രതാപം അവരും അറിയട്ടെ"

കുറുക്കൻനേതാവ് ഓരിയിട്ടു തുടങ്ങി. അതുകേട്ട്, മറ്റു കുറുക്കന്മാരും ഓരിയിട്ടു. ഈ ശബ്ദം സിംഹരാജാവിന്റെ ശ്രദ്ധയിൽ പെട്ടു. ഉടൻ, സിംഹങ്ങളുടെ ഗർജ്ജനം നിർത്താൻ അവൻ ആജ്ഞാപിച്ചു.

സിംഹങ്ങൾ നിശബ്ദമായപ്പോൾ ഒരു സിംഹക്കുട്ടി ചോദിച്ചു - " അച്ഛാ, കുറുക്കന്മാർ ഓരിയിട്ടത് കേട്ടു പേടിച്ചാണോ നമ്മുടെ ശബ്ദം നിർത്തിയത്?"

ബോധിസത്വൻസിംഹം പറഞ്ഞു - "അല്ല, മകനേ, കുറുക്കന്മാർ നീചന്മാരും ചതിയന്മാരുമാണ്. അവർക്കൊപ്പം നമ്മൾ ഒച്ചയിടുന്നത് നാണക്കേടാണ്. അവർ നമ്മുടെ അന്തസ്സിനു ചേർന്നവരല്ലാ"

Written by Binoy Thomas, Malayalam eBooks-750- Jataka tales - 25, PDF-https://drive.google.com/file/d/1bHHkBYyVBkVYV3lObTKD_IzCxUOoJK3b/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam