(1239) യോഗ എന്തിനു പഠിക്കണം?

 അങ്ങനെ മറ്റൊരു യോഗാദിനവും കടന്നുപോയിരിക്കുന്നു. പതിവിലും പ്രചാരം ഇത്തവണ കുറവായിരുന്നു. സമൂഹത്തിൻ്റെ പ്രശ്നങ്ങളും നിരാശകളും മറ്റും കൂടി വരുമ്പോൾ യോഗ ആശ്വാസമാകുമെന്നുള്ള ജനങ്ങളുടെ വിശ്വാസവും മങ്ങിത്തുടങ്ങി.

പുതുതലമുറയിലെ കുട്ടികളിലെ ദുശ്ശീലങ്ങൾക്കു മുന്നിൽ മാതാപിതാക്കൾ നിസ്സഹായരായി പകച്ചു നിൽക്കുകയാണ്.

അതിനൊപ്പം പുത്തൻ മാതാപിതാക്കൾക്ക് നല്ല മാതൃക കുട്ടികൾക്കു കാണിച്ചു കൊടുക്കാനും പറ്റുന്നില്ല. (ഉദാ: നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ക്ലാസിൽ ഉറങ്ങുന്നതു പതിവ്. അവൻ പാതിരാത്രി 12 കഴിഞ്ഞും ടാബുമായി ഇരിക്കാൻ കാരണം 2 മണിക്ക് ഫോൺ കഴിഞ്ഞ് ഉറങ്ങുന്ന മാതാപിതാക്കളുടെ മാതൃക!)

കോവിഡ് കാലം കഴിഞ്ഞ് യോഗാ അധ്യാപകർക്കും ശരീര, മനശ്ശക്തികൾ ക്ഷയിച്ചിട്ടുണ്ട്. വലിയ അഭ്യാസത്തിനു പോകാതെ ഇരുന്നാൽ നന്ന്.

നാമെല്ലാം യോഗ പഠിക്കാൻ വന്നതും ഒരു നിയോഗമാണ്. സത്യത്തിൽ യോഗ ഒന്നാന്തരം തന്ത്രമായി (കുതന്ത്രമല്ല) നമ്മുടെ സഹായം തേടുന്നവരെ ആശ്വസിപ്പിക്കാനാകും.

കഴിഞ്ഞ ആഴ്ചയിലെ ഒരു ഉദാഹരണം: ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സ്ഥിരമായി കാണുന്ന ഒരു പരിചയക്കാരൻ അടുത്തിരുന്ന് യാത്ര ചെയ്തപ്പോൾ ഞാൻ യോഗയെന്ന് അറിഞ്ഞ് അയാളുടെ വിഷമം പറയുകയുണ്ടായി:

സാധാരണ കുടുംബത്തിലെ അദ്ദേഹം ശനിയാഴ്ച അവധി ദിവസമായി വിശ്വസിക്കുന്ന ഒരു വിഭാഗമാണ്. അതുമായി ബന്ധമുള്ള ജോലി സ്ഥാപനമാകയാൽ ശനിയാഴ്ച ട്രെയിനിൽ കാണാറുമില്ല.

ഇപ്പോൾ ഏക മകൻ B.Tech ആയി ജോലിക്ക് ശ്രമിക്കുന്നു. Saturday പക്ഷേ leave എടുക്കുന്നതിനാൽ അവനെ ജോലിയിൽ ആരും നിർത്തുന്നില്ല. അവൻ നിരാശനായി മുറിയിൽ ഒറ്റയിരുപ്പാണ്. കുടുംബമാകെ വിഷമത്തിൽ. എന്തു ചെയ്യുമെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം!

( ഏകദേശ സംസാരം ചുവടെ )

"പ്രശ്നം ഉണ്ടാകാൻ ഒരു കാരണമുണ്ടെങ്കിൽ പ്രശ്‌നപരിഹാരത്തിനും ഒരു കാരണം കാണും. ഒന്നാമത്, ശനി അവധിയുള്ള വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ജോലി നോക്കണം "

"ഏയ്. ഒരിടത്തും ഒഴിവില്ല"

"എങ്കിൽ സ്വന്തമായി ഒരു ചെറിയ പ്രസ്ഥാനം തുടങ്ങാമല്ലോ"

"അതും ആലോചിച്ചതാണ്. പക്ഷേ, എൻ്റെ ചെറിയ വരുമാനത്തിന് ഒന്നും നടക്കില്ല. ഇപ്പോൾത്തന്നെ കുറച്ചു കടമുണ്ട്"

"എങ്കിൽ നിങ്ങളുടെ കൂട്ടരോട് ഈ പ്രശ്‌നത്തിൻ്റെ ഗൗരവം പറഞ്ഞ് ശനി ജോലിക്കു വിടുക"

"ഞാൻ പല തവണ .... നോടു (മേലധികാരി) അനുവാദം ചോദിച്ചെങ്കിലും തന്നില്ല"

"Last എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ - വിശ്വാസത്തെ രക്ഷിച്ചാൽ മകൻ രക്ഷപെടില്ല. മകനെ രക്ഷിച്ചാൽ വിശ്വാസവും. ആരെ വേണെമെങ്കിലും രക്ഷിക്കാം. അതൊക്കെ ചേട്ടൻ്റെ ഇഷ്‌ടം"

അയാൾ മറുപടിയൊന്നും പറഞ്ഞില്ല. പിന്നെ സംസാരിക്കാൻ അവസരം കിട്ടിയില്ല. 

ഞാൻ ഇവിടെ പറഞ്ഞു വന്നത് ചിലപ്പോൾ പ്രയോജനമാകാം /നിഷ്പ്രയോജനമാകാം. എങ്കിലും നമ്മളെക്കൊണ്ട് പറ്റുന്ന രീതിയിൽ തന്ത്രങ്ങൾ വിളമ്പി മുന്നോട്ടു പോകുക.

1. റഗുലർ യോഗാ അധ്യാപകർ പോലും അനുഭവിക്കുന്നത് പുച്ഛവും അവഗണനയുമാണ്. Al, പലതരം Coaching, Virtual reality, പുതിയ Club വിഷയങ്ങൾ എന്നിവയെല്ലാം യോഗയുടെ ക്ലാസുകൾ തട്ടിയെടുക്കുന്നു.

2. അനേകം മാതാപിതാക്കൾ കുട്ടിയെ യോഗ ചെയ്യിക്കാൻ പാടില്ല എന്ന് Consent കൊടുത്തു വിടുന്നു.

3. യോഗ അധ്യാപരെ ഒഴിവാക്കി യോഗാ ദിനം മാത്രം വെളിയിൽ നിന്ന് demo ചെയ്യിച്ച് photo video College/ school Magazine വഴി ഒരു വർഷത്തേക്കുള്ള യോഗയാക്കി മാറ്റുന്നു.

4. അഞ്ചര വർഷത്തെ MBBS Course ന് ആകെ 7 ദിവസത്തെ yoga class ഉള്ളൂ. എന്നാലോ, പത്രങ്ങളിൽ സർക്കാർ പറയടിച്ചത് ഗംഭീരം !

5. ഇത്തവണയും Yoga viral video ആയി സമൂഹം സ്വീകരിച്ചത് Yoga വെറും തട്ടിപ്പാണെന്നു പറയുന്ന video!

6. Yoga Day യ്ക്കു പോലും Yoga fusion dance മതിയെന്ന് നിർബന്ധം പിടിക്കുന്ന college/ school / സ്ഥാപന /മേലധികാരികൾ ! ഏതെങ്കിലും പ്രശസ്‌ത യോഗാചാര്യന്മാർ യോഗാ ഡാൻസുമായി പണ്ട് നടന്നതായി അറിവില്ല.

7. യോഗയ്ക്കു പ്രാധാന്യമുണ്ടെന്ന് കേരള കേന്ദ്ര സർക്കാരുകൾക്ക് തോന്നിയാൽ അതിന് ആഴ്ചയിൽ ഒരു മണിക്കൂർ വന്നു പോകുന്ന Daily wages അധ്യാപകർ മതിയോ?

8. സ്പാ, ജിംനേഷ്യം, മസാജിങ്ങ് പാർലർ, ക്ലബ് , റിസോർട്ട്, ഹോട്ടൽ, ബോട്ട് എന്നിവിടങ്ങളിലെ യോഗ, വിമർശനങ്ങൾക്ക് ഇടയാകാം

9. കേരളത്തിലെ ചുരുക്കമായി വരുന്ന Regular yoga teachers കേൾക്കേണ്ടി വരുന്ന സ്ഥിരം പല്ലവികൾ - " ഇന്നു പോണോ ? ദിവസക്കൂലി ? അവധിക്ക് ശമ്പളമുണ്ടോ? ഒരാഴ്ച എത്ര ക്ലാസ് ഉണ്ട്? ശമ്പളം കയ്യിൽ തരുവാണോ ബാങ്കിലോട്ടാണോ ? എത്ര സ്‌കൂളിൽ പോകുന്നുണ്ട് ?

10. വർഷങ്ങളായി പേര് അറിയാവുന്നവർ പോലും കുറെ ആളുകൾ കൂടി നിൽക്കുമ്പോൾ യോഗാ മിസ്സേ, യോഗാ ടീച്ചറേ, യോഗാ സാറേ എന്നു വിളിക്കുന്നത് ബഹുമാനം കൊണ്ടാണ് എന്നു തെറ്റിദ്ധരിക്കരുത്!

11. ഒരു ഏകീകൃത Syllabus ഇല്ലാത്ത കോഴ്‌സാണ് Yoga ! അധ്യാപകരുടെ  നേതാവ് / രാഷ്ട്രീയം/ മതം നോക്കി തട്ടിമൂളിക്കുന്ന ഒന്നായി മാറാൻ അത് ഇടയാക്കാം !

12. ചൂഷണയോഗയെ ആളുകൾ വെറുക്കുന്നു. മത /രാഷ്ട്രീയങ്ങളെ മാറ്റി നിർത്തി നിഷ്പക്ഷമായ നിർവ്യാജമായ യോഗ മനുഷ്യരുടെ സമാധാനത്തിനും സന്തോഷത്തിനും വളരെ സഹായിക്കും!

Written by Binoy Thomas, Malayalam eBooks - 1239- Yoga stories-34, PDF -https://drive.google.com/file/d/1marSMt9pjVPVrHipBdzqMI0wE6adO88q/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories