(669) സിംഹത്തെ ഓടിച്ച കഴുത!

 കാട്ടിൽ കൊടും വരൾച്ച വന്നതിനാൽ, ഇര തേടാനായി ഒരു സിംഹം സന്ധ്യ മയങ്ങിയപ്പോൾ നാട്ടിലേക്കിറങ്ങി.

ഒരു വീടിൻ്റെ പിന്നാമ്പുറത്ത് സിംഹം പതുങ്ങി നിന്നു. അവിടെ വരാന്തയിൽ കൊഴുത്ത കഴുത കിടപ്പുണ്ടായിരുന്നു. എന്നാൽ, സിംഹത്തെ കണ്ട് ആ വീട്ടിലെ പൂവൻകോഴി ഉച്ചത്തിൽ കൂവി ബഹളം വച്ചു. അപ്പോഴാണ് കഴുത കാര്യം മനസ്സിലാക്കി സിംഹത്തിനു മുന്നിൽ പേടിച്ചു വിറച്ചത്.

വന്യജീവികളുടെ ആക്രമണം അവിടെ പതിവായതിനാൽ പെട്ടെന്ന് ആളുകൾ ഓടിക്കൂടി. അന്നേരം, വലയിൽ അകപ്പെടുമെന്ന് വിചാരിച്ച് സിംഹം ഓടാൻ തുടങ്ങി.

ഇതു കണ്ട്, കഴുത വിചാരിച്ചു - "ഹൊ! ഒരു പൂവൻകോഴിയുടെ കൂവൽ കേട്ട്‌ പേടിത്തൊണ്ടൻ സിംഹം ഓടിയിരിക്കുന്നു. കാട്ടിലെ രാജാവാണത്രെ രാജാവ്! ത്ഫൂ!" 

കഴുതയുടെ പേടി മാറി ധൈര്യം ഇരച്ചു കയറിയപ്പോൾ കഴുതയ്ക്ക് പെട്ടെന്ന് ഒരു മോഹമുദിച്ചു - ഇതുതന്നെ പറ്റിയ അവസരം. സിംഹത്തെ ഓടിച്ച കഴുത എന്ന ബഹുമതി എനിക്കു സ്വന്തമാക്കണം.

കഴുത സിംഹത്തിൻ്റെ പിറകേ അമറിക്കൊണ്ട് പാഞ്ഞു. നാടുവിട്ട് കാട്ടിൽ കയറിയ സിംഹം ഓട്ടം നിർത്തി തിരിഞ്ഞു നോക്കിയപ്പോൾ താൻ തിന്നാൻ കൊതിച്ച കഴുത തൻ്റെ പിന്നാലെ വരുന്നു! ഉടൻ, സിംഹം ഒറ്റയടിക്ക് കഴുതയെ വീഴ്ത്തി. അതിനെ കൊന്നു തിന്നു.

ഗുണപാഠം - ശക്തരായവർ ഒഴിഞ്ഞു മാറി പോയാൽ അവരുടെ പിറകേ പോയി ശല്യം ചെയ്യരുത്.

Written by Binoy Thomas, Malayalam eBooks - 669- Aesop - 85 PDF -https://drive.google.com/file/d/1MOWkKXlOjBYLeEWUOQmVEWJYhcyxxKho/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories