(682) ഒട്ടകത്തിന് സ്ഥലം കൊടുത്താൽ?

 അറേബ്യയിലെ ഒരു മരുഭൂമിയിൽ തുണികൊണ്ട് കുടിൽ കെട്ടി താമസിക്കുകയായിരുന്നു അറബി. അദ്ദേഹം മനസ്സിൽ കരുണയുള്ളവനായിരുന്നു.

പകൽ ഭയങ്കര ചൂടും രാത്രിയിൽ ഉഗ്രമായ തണുപ്പും സ്വാഭാവികമായിരുന്നു. എന്നാൽ, രാത്രിയിലെ തണുപ്പ് വളരെ കൂടുതലുള്ള ഒരു ദിവസം അറബി ഉറങ്ങുകയായിരുന്നു.

അന്നേരം, തണുപ്പിൽ നിന്നും രക്ഷ നേടാനായി ഒരു ഒട്ടകം കൂടാരത്തിനുള്ളിലേക്ക് തലനീട്ടി. അറബിക്ക് അലിവു തോന്നിയതിനാൽ ഒട്ടകത്തിനെ അയാൾ ഓടിച്ചില്ല. അയാൾ ഉറക്കമായി.

കുറച്ചു കഴിഞ്ഞപ്പോൾ ഒട്ടകം തൻ്റെ മുൻ കാലിൽ ഒരെണ്ണം കൂടാരത്തിന് അകത്തേക്കു കയറ്റി വച്ചു. അന്നേരം, അറബി അറിഞ്ഞില്ലെന്നു മനസ്സിലാക്കിയ ഒട്ടകം രണ്ടാമത്തെ കാലും അകത്തു വച്ചു.

തണുപ്പു കൂടിയപ്പോൾ ഒട്ടകം തൻ്റെ ശരീരം മുഴുവനായി കൂടാരത്തിലേക്ക് പ്രവേശിപ്പിച്ചു. അപ്പോൾ, അറബി ഒട്ടകത്തിൻ്റെ ശരീരം തട്ടി വെളിയിലേക്കു വീണു! അതിനൊപ്പം കൂടാരവും തകർന്നു വീണു!

Written by Binoy Thomas, Malayalam eBooks-682-Arabian stories - 3 PDF-https://drive.google.com/file/d/1vdeVfTOUhExsMR4vGTAqjztoSphp8PXT/view?usp=drivesdk

Comments