(672) ചതിയൻ കാക്ക

 ഒരു വേട്ടക്കാരൻ പക്ഷികളെ പിടിക്കാനായി കാട്ടിൽ വല വിരിച്ചു. അന്നേരം, അബദ്ധത്തിൽ ഒരു കാക്ക ആ കെണിയിൽ വീണു.

കാക്ക നിലവിളിച്ചു - "അങ്ങ്, ദയവായി എന്നെ വിട്ടയയ്ക്കണം. ഇതിനു പകരമായി അനേകം പക്ഷികളെ ഈ കെണിയിൽ വീഴിക്കാൻ ഞാൻ സഹായിക്കാം"

ബുദ്ധിമാനായ വേട്ടക്കാരൻ ദേഷ്യപ്പെട്ടു- "നിന്നെ വിടണമെന്നു മാത്രം പറഞ്ഞാൽ ഞാൻ ഒരു പക്ഷേ, വിട്ടയയ്ക്കുമായിരുന്നു. പക്ഷേ, പകരത്തിനായി അനേകം പക്ഷികളെ ചതിയിൽ പെടുത്തുമെന്നു പറഞ്ഞതിനാൽ നിന്നെ വിടില്ല. കാരണം, നീയൊരു ചതിയനും ദുഷ്ടനുമാണ്!"

കാക്കയാകട്ടെ, തൻ്റെ ദുർബുദ്ധിയുടെ നാവിനെ ശപിച്ചു. കാരണം, തനിക്ക് മറ്റു പക്ഷികളെ ഈ കെണിയിൽ പെടുത്താനുള്ള യാതൊരു കഴിവും ഇല്ലായിരുന്നല്ലോ!

ഗുണപാഠം - ദുർബുദ്ധിയുടെ നാവ് സ്വയം നാശത്തിനു കാരണമാകാം.

Written by Binoy Thomas, Malayalam eBooks - 672- Aesop-88 PDF -https://drive.google.com/file/d/1J-_S3m1oGJIjDYXzI8Ew9BQuUixI6ztC/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1