(690) അക്ബറിൻ്റെ ചിന്ത

 അക്ബർ ചക്രവർത്തി പലപ്പോഴും കൊട്ടാര വിദൂഷകനായിരുന്ന ബീർബലിനെ കുഴക്കുന്ന ചോദ്യങ്ങൾ ചോദിക്കാറുണ്ടായിരുന്നു.

ഒരിക്കൽ അദ്ദേഹം ചോദിച്ചു - " ബീർബൽ, താങ്കൾക്ക് ഈ കൊട്ടാര സദസ്സിലുള്ളവർ ചിന്തിക്കുന്നത് എന്താണെന്നു പറയാൻ കഴിയുമോ?"

ബീർബൽ മറുപടി പറഞ്ഞു - "ഉവ്വ്, തിരുമനസ്സേ. എനിക്കു പറയാൻ കഴിയും"

അതു കേട്ട്, സദസ്യർ എല്ലാവരും ഞെട്ടി! കാരണം, തങ്ങളുടെ മനസ്സിലെ ചീത്ത കാര്യങ്ങൾ കൂടി ബീർബൽ വിളിച്ചു പറഞ്ഞാലോ?

ഉടൻ, അക്ബർ ചോദിച്ചു - " എങ്കിൽ, താങ്കൾ പറയൂ. എന്തായിരിക്കും അവരുടെ മനസ്സിലെ ഇപ്പോഴുള്ള ചിന്ത?"

ബീർബലിൻ്റെ മറുപടി ഇപ്രകാരമായിരുന്നു - "അവർ എല്ലാവരും പ്രാർഥിക്കുന്നത് അങ്ങയുടെ ദീർഘായുസ്സിനാണ്. അങ്ങേയ്ക്കു സംശയമുണ്ടെങ്കിൽ ആരോടു വേണമെങ്കിലും ചോദിച്ചു നോക്കാമല്ലോ"

സദസ്യർ എല്ലാവരും അതുതന്നെയെന്ന് തല കുലുക്കി. ചക്രവർത്തി ബീർബലിനോടു പറഞ്ഞു - "ഞാൻ ആരോടു ചോദിച്ചാലും അവർ എനിക്കു വേണ്ടി പ്രാർഥിക്കുന്നില്ല എന്നു പറയില്ല!"

ചക്രവർത്തി മാത്രമല്ല, സദസ്യർ എല്ലാവരും പൊട്ടിച്ചിരിച്ചു. ബീർബൽ ഒരിക്കൽ കൂടി പ്രശംസയ്ക്കു പാത്രമായി.

Written by Binoy Thomas, Malayalam eBooks - 690- Birbal - 7, PDF -https://drive.google.com/file/d/1awlXMCKmyMGJWetB_C4mzyBs4Ctt6sW8/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam