(668) കിളിയുടെ പാട്ട്

 ഒരിക്കൽ, ഒരു കിളി പകൽനേരത്ത് പാട്ടു പാടി രസിച്ചു നടക്കുകയായിരുന്നു. അത്, ഒരു വേട്ടക്കാരൻ ശ്രദ്ധിച്ചു. അയാൾ സമർഥമായി വലവിരിച്ച് കിളിയെ പിടിച്ചു.

കിളിയെ വിൽക്കാനായി കുറെ വീടുകൾ കയറിയിറങ്ങിയപ്പോൾ ഒരു പ്രഭു കിളിയെ വാങ്ങി. അദ്ദേഹം മനോഹരമായ ഒരു കിളിക്കൂട് പണിത് വീടിൻ്റെ വരാന്തയിൽ തൂക്കിയിട്ടു.

രാവും പകലും പാടി നടന്ന കിളി പകൽ മാത്രം വായ തുറന്നില്ല. രാത്രി മനോഹരമായി പാടും. അങ്ങനെയിരിക്കെ, ഒരു മൂങ്ങ ഈ കിളിയുടെ പാട്ടുകേട്ട് കൂടിനടുത്ത് വന്നു.

"നീയെന്താ രാത്രിയിൽ മാത്രമേ പാടുകയുള്ളൂ? പകൽ ഇവിടെ നിന്നും യാതൊരു ശബ്ദവും കേൾക്കുന്നില്ലല്ലോ?"

കിളി പറഞ്ഞു - "ഞാൻ പകൽ പാടി നടന്നതുകൊണ്ടാണ് എന്നെ ഒരാൾ ശ്രദ്ധിച്ച് വലയിൽ കുടുക്കിയത്. ആ തെറ്റ് ഇനി ഞാൻ ആവർത്തിക്കില്ല"

അതേസമയം, മൂങ്ങ മറ്റൊരു നിർദ്ദേശമാണു നൽകിയത്‌ - "നീ എന്തായാലും രാവും പകലും ഈ കൂടിനകത്താണല്ലോ. നേരത്തേ ഈ ആശയം നടപ്പിലാക്കിയിരുന്നെങ്കിൽ ഈ ദുർഗതി വരില്ലായിരുന്നു. ഇനി പകൽ പാടാതെ മനസ്സുഖം എന്തിനു കളയണം?"

താൻ ഇനി പിടിക്കപ്പെടാതെ നോക്കിയിട്ട് എന്തു പ്രയോജനം? കിളി അങ്ങനെ ചിന്തിച്ച് പകൽ സമയത്തും പാടിത്തുടങ്ങി.

ഗുണപാഠം - ചതിയിലും വഞ്ചനയിലും പെടാതിരിക്കാൻ ജാഗ്രത ഉണ്ടായിരിക്കണം. അങ്ങനെ സംഭവിച്ചിട്ട് പിന്നെ ഒരിക്കലും പഴയ നഷ്ടം തിരുത്താൻ പറ്റില്ല.

Written by Binoy Thomas, Malayalam eBooks-668-Aesop-84 PDF -https://drive.google.com/file/d/1leSSnoma8gBem-CJaYAY4M0z4FZAh3sP/view?usp=drivesdk

Comments

MOST POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

Opposite words in Malayalam

(533) പുല്ലിംഗം, സ്ത്രീലിംഗം

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1