(674) ഞണ്ടിൻ്റെ നടത്തം

 അതൊരു മനോഹരമായ കടൽത്തീരമായിരുന്നു. മണൽപ്പരപ്പിലൂടെ കൊച്ചു ഞണ്ടിനെ നടക്കാൻ പഠിപ്പിക്കുകയായിരുന്നു അമ്മ ഞണ്ട്. പക്ഷേ, എത്ര ശ്രമിച്ചിട്ടും കുഞ്ഞൻ ഞണ്ട് നേരെ നടക്കാൻ പഠിച്ചില്ല.

അമ്മ പറഞ്ഞു - "ഇടത്തോട്ട്"

അന്നേരം, കുഞ്ഞൻ വലത്തോട്ടു പോയി. വലത്തോട്ട് എന്നു പറഞ്ഞപ്പോൾ ഇടത്തേയ്ക്കും!

അമ്മ ശകാരിച്ചു - " ഇങ്ങനെയായാൽ നീ എങ്ങനെ ഇര തേടും? പട്ടിണി കിടന്നു ചാകും!''

ഒടുവിൽ, കൊച്ചു ഞണ്ടിനു ദേഷ്യം വന്നു - "എങ്കിൽ, അമ്മയൊന്നു നടന്നു കാണിക്ക് ''

അപ്പോൾ, ഞണ്ടമ്മ ഇടത്തോട്ടും വലത്തോട്ടും യാതൊരു കൃത്യതയുമില്ലാതെ കുറെ നേരം നടന്നു. അതു കണ്ട്, കൊച്ചു ഞണ്ട് പൊട്ടിച്ചിരിച്ചു.

ഞണ്ടമ്മ ശാന്തമായി പറഞ്ഞു - "ഒരു ഞണ്ടിന് മുന്നോട്ടും പിന്നോട്ടും ഇരുവശത്തോട്ടും ഒക്കെ പോകാനാകും. പക്ഷേ, നമ്മൾ വശങ്ങളിലേക്കാണു കൂടുതൽ നടക്കുന്നതെന്ന സത്യം ഇപ്പോഴാണു ഞാൻ മനസ്സിലാക്കിയത്!"

ഗുണപാഠം - സ്വയം നേരെ നടന്നിട്ടു മാത്രം മറ്റുള്ളവരെ നേരെ നടക്കാൻ ഉപദേശിക്കണം.

Written by Binoy Thomas, Malayalam eBooks - 674- Aesop - 90 PDF -https://drive.google.com/file/d/1QhzYor1BD9NB2wNvoJajWziN8N0s5_x4/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam