(691) ബീർബലും കാക്കകളും

 ഒരിക്കൽ, അക്ബർ ചക്രവർത്തിയും ബീർബലും കൊട്ടാരത്തിലെ ഉദ്യാനത്തിൽ വിശ്രമിക്കുകയായിരുന്നു. സംസാരത്തിനിടയിൽ ചക്രവർത്തി അടുത്ത മരത്തിലിരിക്കുന്ന കാക്കയെ ശ്രദ്ധിച്ചു.

"ബീർബൽ, താങ്കളുടെ അഭിപ്രായത്തിൽ ഈ രാജ്യത്ത് എത്ര കാക്കകൾ ഉണ്ടായിരിക്കും?"

പെട്ടെന്ന്, ബീർബൽ പറഞ്ഞു "ഇരുപതിനായിരം"

രാജാവ് വിസ്മയത്തോടെ ബീർബലിനെ ചോദ്യം ചെയ്തു - "താങ്കൾക്ക് എങ്ങനെ കൃത്യമായി പറയാൻ പറ്റും?"

ബീർബൽ: "അങ്ങ്, ഭടന്മാരെ ഉപയോഗിച്ച് കാക്കയുടെ എണ്ണത്തിൻ്റെ കണക്ക് എടുത്തോളൂ. അന്നേരം, അല്പം കൂടുതൽ എണ്ണമുണ്ടെങ്കിൽ അത് മറ്റുള്ള രാജ്യത്തിൽ നിന്നും സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാൻ വന്ന കാക്കകളായിരിക്കും"

അക്ബർ: "അങ്ങനെയെങ്കിൽ, കാക്കകൾ കുറഞ്ഞാലോ?"

അതിനും ബീർബലിനു മറുപടി ഉണ്ടായിരുന്നു- ''എങ്കിൽ, ഇവിടത്തെ കാക്കകൾ ബന്ധുമിത്രാദികളെ കാണാനായി അയൽ രാജ്യത്തേക്കു പോയതായിരിക്കും"

ബീർബലിൻ്റെ രസിപ്പിക്കുന്ന മറുപടി അക്ബറിനെ ചിരിപ്പിച്ചു.

Written by Binoy Thomas, Malayalam eBooks - 691- Birbal - 8 PDF -https://drive.google.com/file/d/1wH0RZMjOKXUEEnPtnJbAilYbK6GN-a87/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam