(679) ബീർബലും വിഡ്ഢിയും

 അക്ബർ ചക്രവർത്തിയുടെ വിദൂഷകനായി ബീർബൽ കൊട്ടാരത്തിൽ താമസിച്ചു വരികയായിരുന്നു. 

ഒരു ദിവസം, രാജാവ് ബീർബലിനോടു നേരമ്പോക്കായി ചോദിച്ചു - "ഈ രാജ്യത്തെ ഏറ്റവും വലിയ വിഡ്ഢി ആരായിരിക്കും? താങ്കൾക്ക് എന്തു തോന്നുന്നു?"

നാളെ വിഡ്ഢികളുടെ പട്ടിക രാജാവിനെ കാണിക്കാമെന്ന് ബീർബൽ പറഞ്ഞു. അടുത്ത ദിനം, ബീർബൽ രാജാവിനെ അതു കാട്ടിയപ്പോൾ ഒന്നാമത്തെ പേര് - 'അക്ബർ ചക്രവർത്തി' എന്നായിരുന്നു!

രാജാവിനു ദേഷ്യം വന്നു - "എൻ്റെ പേര് എന്തിനാണ് മണ്ടന്മാരുടെ കൂട്ടത്തിൽ എഴുതിയിരിക്കുന്നത്?"

ബീർബൽ പറഞ്ഞു - "നല്ല ഇനത്തിലുള്ള കുതിരയെ വാങ്ങാനായി അങ്ങ് ഒരു പരദേശിക്ക് സ്വർണ്ണ നാണയക്കിഴി മുൻകൂറായി കൊടുത്തു വിട്ടു. പക്ഷേ, മാസങ്ങൾ കുറെ കഴിഞ്ഞിട്ടും അയാൾ കുതിരകളുമായി വരാതെ അങ്ങയെ വിഡ്ഢിയാക്കിയിരിക്കുന്നു"

അക്ബർ അതു നിഷേധിച്ചു - "ചിലപ്പോൾ തക്കതായ കാരണം കൊണ്ട് വൈകുന്നതാണെങ്കിൽ ?"

ബീർബൽ വീണ്ടും യുക്തി പ്രയോഗിച്ചു - "അങ്ങനെയെങ്കിൽ അങ്ങയുടെ പേരു മാറ്റി അവൻ്റെ പേര് വിഡ്ഢികളുടെ ഒന്നാം സ്ഥാനത്താക്കും. കാരണം, അത്രയും സമ്പത്ത് തട്ടിയെടുക്കാനുള്ള സുവർണ്ണാവസരം അവൻ പാഴാക്കിയില്ലേ?''

ഉടൻ, അക്ബർ ചക്രവർത്തി ബീർബലിൻ്റെ സാമർഥ്യത്തെ പ്രശംസിച്ചു.

Written by Binoy Thomas, Malayalam eBooks - 679- Birbal story series - 4, PDF -https://drive.google.com/file/d/1dewgo4NNaRx_fd3Kc7FEWTnznM-JwxCO/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam