(692) അക്ബറിൻ്റെ സ്വപ്നം
ഒരു ദിവസം, അക്ബർ ചക്രവർത്തി രാവിലെ ഉറക്കമുണർന്നത് വളരെ ദു:ഖിതനായിട്ടായിരുന്നു. കാരണം ഇതാണ്- അദ്ദേഹം ഒരു ദുസ്വപ്നം കണ്ടിരിക്കുന്നു.
രാവിലെ, രാജാവ് തൻ്റെ കൊട്ടാരത്തിലെ ജ്യോതിഷിയെ കണ്ടയുടൻ കാര്യം അവതരിപ്പിച്ചു - "എൻ്റെ പല്ലു മുഴുവൻ പൊഴിഞ്ഞു പോകുന്നതായിട്ടാണ് സ്വപ്നം കണ്ടത് "
ജ്യോതിഷി മടിക്കാതെ വിവരം ധരിപ്പിച്ചു - " അങ്ങയുടെ ബന്ധു ജനങ്ങൾ എല്ലാവരും അങ്ങേയ്ക്കു മുൻപു തന്നെ മരണമടയും!"
ഇതു കേട്ടപ്പോൾ അക്ബറിന് വിഷമവും ദേഷ്യവും ഒന്നിച്ചു വന്നു - "മേലിൽ, എൻ്റെ കൺമുന്നിൽ വന്നു പോകരുത് !''
ജ്യോതിഷം വശമില്ലെങ്കിലും ബീർബലിനോട് സ്വപ്നത്തിൻ്റെ അർത്ഥം വിശദീകരിക്കാൻ അക്ബർ ആവശ്യപ്പെട്ടു.
ഉടൻ ,ബീർബൽ പറഞ്ഞു - " അങ്ങയുടെ ബന്ധുജനങ്ങളേക്കാൾ ദീർഘായുസ് അങ്ങേയ്ക്കായിരിക്കും!"
ഈ മറുപടിയിൽ രാജാവിന് ഏറെ സന്തോഷം തോന്നിയതിനാൽ ബീർബലിനു സമ്മാനങ്ങളും ലഭിച്ചു.
ജ്യോതിഷിയും ബീർബലും ഒരേ ആശയം തന്നെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചു എന്നു സാരം.
Written by Binoy Thomas, Malayalam eBooks - 692-Birbal stories -9 PDF -https://drive.google.com/file/d/1Bq-3n57ePgc4awwrG9Z5pAsG4hW_Q5Ry/view?usp=drivesdk
Comments