(676) കടുവയുടെ വാഗ്ദാനം

 കാടും നാടും തമ്മിൽ വേർതിരിച്ചിരുന്നത് ഒരു നദിയായിരുന്നു. ആ കാട്ടിലെ ഒരു കടുവയ്ക്ക് പ്രായമേറിയതിനാൽ ഇരയെ ഓടിച്ചിട്ടു പിടിക്കാൻ കഴിയാതായി.

ഒരു ദിവസം, കടുവ കാട്ടിലൂടെ നടക്കുമ്പോൾ ഒരു സ്വർണവള നിലത്തു കിടക്കുന്നതു കണ്ടു. കടുവ അതു കടിച്ചെടുത്ത് നദിക്കരയിലെത്തി. മനുഷ്യർക്ക് സ്വർണവള ഇഷ്ടമാണെന്നും അവർ അതിനായി വഴക്കിടുമെന്നും പൂർവികർ പറഞ്ഞത് കടുവയുടെ മനസ്സിലെത്തിയിരുന്നു.

കടുവ സ്വർണ വള ഇളക്കി മനുഷ്യരുടെ ശ്രദ്ധ ആകർഷിച്ചു. പക്ഷേ, നദിക്ക് അക്കരെയിലുള്ള മനുഷ്യർക്കെല്ലാം ആ വലിയ വള സ്വന്തമാക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും കടുവയുടെ അടുത്തേക്ക് വരാൻ ധൈര്യപ്പെട്ടില്ല.

കുറെ സമയം കഴിഞ്ഞപ്പോൾ, അക്കൂട്ടത്തിലെ അത്യാഗ്രഹിയായ യുവാവ് വെള്ളത്തിലൂടെ നീന്തി കടുവയുടെ മുന്നിലെത്തി. അന്നേരം, കടുവ വള കടിച്ചെടുത്ത് പിറകിലേക്കു പോയി. യുവാവിന് കൂടുതൽ ധൈര്യമായി. അവൻ മുന്നോട്ടു നീങ്ങി. കാടിനുള്ളിൽ യുവാവ് എത്തിയെന്ന് ഉറപ്പായപ്പോൾ കടുവ ചാടി വീണ് അവനെ കൊന്നു തിന്നു!

ഗുണപാഠം - സ്വന്തം ജീവൻ പോയാലും പണവും പൊന്നും നേടാനുള്ള മനുഷ്യൻ്റെ അത്യാഗ്രഹം കുപ്രസിദ്ധമാണ്.

Written by Binoy Thomas, Malayalam eBooks-676-Aesop-92 PDF-https://drive.google.com/file/d/1L_BtdJ3Movm2jRmfqvna4AHRad5WEHVS/view?usp=drivesdk

Comments

Popular posts from this blog

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം