(689) അക്ബറും വൃദ്ധനും

 അക്ബറിൻ്റെ കൊട്ടാരത്തിലെ ഭൃത്യന്മാരിൽ ഒരു വൃദ്ധനുണ്ടായിരുന്നു. അയാളെ കണ്ടാൽ ദുശ്ശകുനമാണെന്ന് എല്ലാവരും കരുതിപ്പോന്നു.

ഒരു ദിവസം, അക്ബർ ചക്രവർത്തി കണി കണ്ടത് അയാളെയാണ്. അന്ന്, ചക്രവർത്തിക്ക് ശരീരസുഖമില്ലായിരുന്നു. മാത്രമല്ല, അയൽ രാജ്യം ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്നും അറിവു ലഭിച്ചു.

അദ്ദേഹം വിഷമിച്ചിരുന്നപ്പോൾ വൃദ്ധനെ കണ്ടു കൊണ്ട് ദിവസം തുടങ്ങിയിട്ടാണെന്ന് മറ്റുള്ളവർ ധരിപ്പിക്കുകയും ചെയ്തു.

ഉടൻ, രാജാവ് കടുത്ത തീരുമാനത്തിലെത്തി - ഈ വൃദ്ധനെ തൻ്റെ രാജ്യത്ത് മേലിൽ കണ്ടു പോകരുത്. സദസ്സിൽ എല്ലാവരെയും വിളിച്ചു ചേർത്ത് അദ്ദേഹം കല്പിച്ചു - "അയാളെ ഇന്നുതന്നെ നാടുകടത്തുക!"

പക്ഷേ, കൊട്ടാര വിദൂഷകനായ ബീൽബലിന് ഇതിൽ അതൃപ്തി തോന്നി. വൃദ്ധൻ്റെ അടുത്തുചെന്ന് ബീർബൽ ചോദിച്ചു - "താങ്കൾ ഇന്ന് ആരെയാണ് ആദ്യം കണ്ടത്?"

വൃദ്ധൻ മടിച്ചു മടിച്ച് പറഞ്ഞു - "അടിയൻ ആദ്യം കണ്ടത് മഹാരാജാവിനെയാണ്''

ബീർബൽ അക്ബർ ചക്രവർത്തിയോടു പറഞ്ഞു: "അങ്ങ് ഇയാളെ കണ്ടിട്ട് മോശം ദിവസമായിരുന്നു. പക്ഷേ, അയാൾ അങ്ങയെ കണ്ടിട്ട് നാടുകടത്തൽ എന്ന വലിയ ശിക്ഷ കിട്ടിയിരിക്കുന്നു. അപ്പോൾ ആരാണ് കൂടുതൽ ശിക്ഷ അർഹിക്കുന്നത്? "

അക്ബർ ചക്രവർത്തി തൻ്റെ തെറ്റായ തീരുമാനത്തിൽ ശിക്ഷ ഒഴിവാക്കി അയാളെ വിട്ടയച്ചു.

Written by Binoy Thomas, Malayalam eBooks - 689-Birbal Stories - 6, PDF -https://drive.google.com/file/d/1YVw5Af5UuoVCS4SfYC5EuBYV8QsnHASC/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam