(694) അക്ബറിൻ്റെ മോതിരം

 ഒരിക്കൽ, അക്ബർ ചക്രവർത്തിയുടെ മോതിരം കാണാതായി. അതാകട്ടെ, രാജാവിനു വളരെ പ്രിയപ്പെട്ടതായിരുന്നു. കാരണം, സ്വന്തം പിതാവ് സമ്മാനമായി നൽകിയതായിരുന്നു. ഏതെങ്കിലും കൊട്ടാര ഭൃത്യന്മാരോ കൊട്ടാര നിവാസികളോ എടുത്തതാകാമെന്ന നിഗമനത്തിൽ എല്ലാവരെയും പെട്ടെന്ന് കൊട്ടാരസദസ്സിൽ വിളിച്ചു ചേർത്തു.

ഇവിടെയും അക്ബർ, ബീർബലിൻ്റെ സഹായം തേടി. ബീർബൽ സദസ്യരോടായി പറഞ്ഞു - "ഈ മോഷ്ടാവിനെ ഞാൻ പിടിക്കാൻ പോകുകയാണ്. എന്തെന്നാൽ, മോഷണത്തിന് ഒരു തെളിവ് ഇവിടെയുണ്ട്. കള്ളൻ്റെ താടിയിൽ ഒരു വൈയ്ക്കോൽ (കച്ചി) തുരുമ്പ് ഇരിപ്പുണ്ട് "

ഇത്രയും പറഞ്ഞയുടൻ, എല്ലാവരെയും ബീർബൽ സൂക്ഷ്മമായി നിരീക്ഷിച്ചു. അന്നേരം, ഒരുവൻ മാത്രം സ്വന്തം താടിയിൽ തപ്പി നോക്കി. മറ്റുള്ളവർ അടുത്തു നിൽക്കുന്നവരോട് സ്വന്തം താടിയിൽ കച്ചിത്തുരുമ്പ് ഉണ്ടോയെന്നും അന്വേഷിച്ചു.

ആ നിമിഷം തന്നെ താടിയിൽ പിടിച്ചവനെ ഭടന്മാർ തൂക്കിയെടുത്തു. അവൻ്റെ മടിശ്ശീലയിൽ മോതിരമുണ്ടായിരുന്നു! അക്ബർ ചക്രവർത്തിക്ക് ബീർബലിനോടു മതിപ്പു വർദ്ധിച്ചു.

Written by Binoy Thomas, Malayalam eBooks - 694-Birbal folk tales - 11, PDF -https://drive.google.com/file/d/1UC1xxVIfAzXRJnLVegMQDxXnHSI0D_uP/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam