(693) ബീർബലും കിച്ചടിയും

 അതൊരു ശൈത്യകാലമായിരുന്നു. അക്ബറും ബീർബലും കൂടി വൈകുന്നേരം തടാകത്തിന് അരികിലൂടെ നടക്കുകയായിരുന്നു. അക്ബർ ഒരു കൈക്കുമ്പിളിൽ വെള്ളം കോരിയപ്പോൾ - "ഹൊ! എന്തൊരു തണുപ്പ്! ഈ വെള്ളത്തിൽ കുളിക്കുന്നവൻ ധീരനായിരിക്കും. ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇറങ്ങി നിൽക്കുന്നവന് ഞാൻ 100 സ്വർണ്ണ നാണയം സമ്മാനം കൊടുക്കും"

ആ വെല്ലുവിളി ബീർബൽ ഏറ്റെടുത്തു. പരമദരിദ്രനായ ഒരാൾ സ്വന്തം ജീവൻ പോയാലും വേണ്ടില്ല, കുടുംബത്തിനു സഹായമാകുമെന്നു കരുതി മുന്നോട്ടുവന്നു. അയാൾ വിജയിച്ചു.

അക്ബർ ആ മനുഷ്യനോടു ചോദിച്ചു - "നീ എങ്ങനെയാണ് ഇതു സാധിച്ചത് ?"

"അങ്ങുന്നേ, അടിയൻ തടാകക്കരയിലുള്ള വിളക്കുമരത്തിലെ വിളക്കു നോക്കി മനസ്സിൽ ഊർജം സംഭരിച്ചു "

അക്ബർ ജയിക്കാനായി ഒരു സൂത്രം പ്രയോഗിച്ചു - "നിനക്കു സമ്മാനം തരാൻ പറ്റില്ല. കാരണം, വിളക്കിൻ്റെ ചൂട് മനസ്സിനും ശരീരത്തിനും കിട്ടിയല്ലോ"

അയാൾ തിരികെ വന്ന് ബീർബലിനോടു സങ്കടപ്പെട്ടു. അടുത്ത ദിവസം ബീർബൽ അക്ബറിനു പ്രിയപ്പെട്ട കിച്ചടി ഉണ്ടാക്കുന്ന അടുക്കളയിലെത്തി. അടുപ്പിൽ തീ കത്തിക്കാതെ വലിയ വിളക്ക് ആറടി മാറ്റി തൂക്കിയിട്ടു.

അക്ബർ ബീർബലിനെ തിരക്കി വന്നപ്പോൾ ബീർബൽ കിച്ചടി ഉണ്ടാക്കുന്ന പാത്രത്തിൽ തുടർച്ചയായി ഇളക്കുകയാണ്! അടുപ്പിൽ തീയില്ല. അടുത്തൊരു വിളക്കു മാത്രം.

രാജാവ് പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു - "അടുപ്പിൽ തീയില്ലാതെ താൻ എന്തു മണ്ടത്തരമാണു കാട്ടുന്നത്?"

ബീർബൽ: "വെള്ളത്തിൽ നിന്ന മനുഷ്യൻ പ്രയോഗിച്ച തന്ത്രം പരീക്ഷിച്ചതാണ് "

അക്ബർ തോൽവി സമ്മതിച്ച് നൂറു സ്വർണനാണയം, വെള്ളത്തിൽ നിന്ന മനുഷ്യനു കൊടുക്കുകയും ചെയ്തു.

Written by Binoy Thomas, eBooks - 693- Birbal stories - 10 PDF -https://drive.google.com/file/d/1KRSEq7kp7n-EO9IPbEELXAxeIM1uzZdn/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam