2-ഒറ്റമൂലി
This malayalam eBooks-169-ottamooli-2-panaceaAuthor- Binoy Thomas, Price- FREE
To download this safe Google Drive PDF eBook file-169, Click here-കഷണ്ടി
• എല്ലാ ദിവസവും നെല്ലിക്കയുടെ നീരും തൈരും ഒരുമിച്ചു കഴിക്കുക.
• കിഴുകാനെല്ലി അരച്ചതിനുശേഷം തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. കുറച്ചുസമയം കഴിഞ്ഞു കുളിക്കുക.
• നിത്യവും വെളിച്ചെണ്ണ തലയില്‍ തിരുമ്മിയ ശേഷം കുളിക്കുക.
താരന്‍
• തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര‌് ചേര്‍ത്ത് തലയില്‍ പുരട്ടുക.
• കടുക് അരച്ച് തലയില്‍ പുരട്ടിയ ശേഷം കുളിക്കുക.
• ഒലിവെണ്ണ തലയോട്ടിയില്‍ തിരുമ്മിയ ശേഷം പത്തു മിനിറ്റ് കഴിഞ്ഞു കുളിക്കുക.
• കഞ്ഞിവെള്ളത്തിന്റെ പാട തലയില്‍ തേച്ചുപിടിപ്പിച്ചശേഷം അത് ഉണങ്ങിക്കഴിഞ്ഞു കുളിക്കുക.
ചുഴലി (അപസ്മാരം)
• ഇരട്ടിമധുരം തേനില്‍ ചാലിച്ച് കഴിക്കുക.
• വെളുത്തുള്ളിയുടെ നീരെടുത്ത് വെളിച്ചെണ്ണയില്‍ ചേര്‍ത്തു കഴിക്കുക.
• ബ്രഹ്മിയും തേനും വയമ്പും ഒരുമിച്ചുചേ ര്‍ത്തു കഴിക്കുക.
• ഇഞ്ചിനീരും പൊടിച്ച ഉപ്പും ദിവസവും അര സ്പൂണ്‍ ഒരു തവണ കഴിക്കുക.
ഉറക്കമില്ലാ യ‌്‌മ
• രാത്രിയില്‍ എരുമ/ആട്ടിന്‍പാലും പഴവും കഴിക്കുക.
• അയഞ്ഞ വസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ ഉപയോഗിക്കുക..
• കിടക്കാന്‍നേരം ചെറുചൂടുള്ള വെള്ളത്തില്‍ രണ്ടു സ്പൂണ്‍ തേനൊഴിച്ചു കുടിക്കുക.
• പാലില്‍ ജാതിക്ക അരച്ചുചേര്‍ത്ത് കഴിക്കുക.
• തണുത്ത വെള്ളത്തില്‍ കുളിച്ചതിനു ശേഷം ഉറങ്ങാന്‍ പോകുക.
ഓര്‍മ്മക്കുറവ‌്
• ഇരട്ടിമധുരം തേനില്‍ ചാലിച്ചു കഴിക്കുക.
• ബ്രഹ്മി പൊടിച്ചത് തേനില്‍ ചേര്‍ത്ത് കഴിക്കുക.
• ബ്രഹ്മി പാലിന്റെ കൂടെ കഴിക്കുക.
• കേരളബ്രഹ്മിയുടെ (കുടകന്‍) ഇല കല്ലില്‍ അരച്ചതു തേനും കൂട്ടി കഴിക്കാം. ഇലക്കറിയായിട്ടും ഉപയോഗിക്കാം.
• കൂവളത്തിന്റെ നീരും സേവിക്കാം.
• സമീകൃതാഹാരം ശീലിക്കുക.
തലയിലെ പേന്‍ കളയാന്‍
• തുളസിയില അരച്ചു തലയില്‍ തേച്ചു പിടിപ്പിക്കുക.
• അരച്ച വെളുത്തുള്ളിയും ചെറുനാരങ്ങാനീരും തലയില്‍ പുരട്ടി കുറച്ചുക ഴിഞ്ഞ് കഴുകിക്കളയുക.
• തലയോട്ടിയില്‍ വയമ്പു പുരട്ടിയശേഷം അല്പം കഴിഞ്ഞ് കഴുകുക.
മനോരോഗം
• കുന്നിക്കുരു അല്ലെങ്കില്‍ തേറ്റാമ്പരല്‍ അരച്ച് പാലില്‍ ചേര്‍ത്തു കഴിക്കുക.
• ത്രിഫലയും നെയ്യും പഞ്ചസാരയും തേനും ഒന്നിച്ചുചേര്‍ത്ത് കഴിക്കുക.
• ആട്ടിന്‍പാലില്‍ ശംഖുപുഷ്പം അരച്ചു കഴിക്കുക.