5-ഒറ്റമൂലി
This Malayalam eBooks-172 -ottamooli-5 -panacea- a book of medicine traditional- treatment methods in Kerala is a Malayalam health self help eBook in pdf format. Author- Binoy Thomas, Price- FREE
To download this safe Google Drive PDF eBook file-172, Click here-
https://drive.google.com/file/d/1MkbsGgJYlUR6wiUG3TSXdEqKdKGKt7Wj/view?usp=sharingവയറുവേദന/വയറിളക്കം
കൂവപ്പൊടി കുറുക്കിയത് ഒരു ഗ്ലാസ്സ് കഴിക്കുക.
ചുക്ക് പൊടിച്ചത് മോരില്‍ കലക്കി കഴിക്കുക.
അമുക്കുരം തേനില്‍ ചാലിച്ച് കഴിക്കുക.
ഇഞ്ചിനീരും അല്പം ഉപ്പും ചേര്‍ത്തത് കഴിക്കുക.
അമിതവിയര്‍പ്പ്
മുതിര അരച്ചു ദേഹത്തു തേച്ചുപിടിപ്പിച്ച ശേഷം കുളിക്കുക.
മഞ്ഞള്‍ അരച്ചു തേച്ച് കുളിക്കുക.
അര്‍ശസ്
പാലില്‍ എള്ളരച്ച് കുടിക്കുക.
പാലില്‍ ചുവന്നുള്ളി അരച്ചു സേവിക്കുക.
നിലംപരണ്ട പാലില്‍ അരച്ചു കുടിക്കുക.
വാളന്പുളിയുടെ പൂക്കള്‍ പിഴിഞ്ഞ് അല്പം കുടിക്കുക.
വെളുത്തുള്ളിയും പനക്കല്‍ക്കണ്ടവും നെയ്യില്‍ വറത്തു തിന്നുക.
വാഴപ്പഴവും പഴകിയ വാളന്‍പുളിയും കല്‍കണ്ടവും ഒരുമിച്ചു ചേര്‍ത്ത് നാലുതവണ കഴിക്കുക.
അള്‍സര്‍
വാഴപ്പിണ്ടിയുടെ നീരെടുത്ത് തേനില്‍ ചാലിച്ച് രാവിലെ കുടിക്കുക.
എല്ലാ ദിവസവും ഒരു മാതളപ്പഴത്തിന്റെ പകുതി കഴിക്കുക.
പാലില്‍ ബദാം അരച്ചുചേര്‍ത്ത് കഴിക്കുക.
നെല്ലിക്ക കത്തികൊണ്ട് മുറിക്കാതെ കടിച്ചുതിന്നുക.
വാഴപ്പഴം ദിവസവും കഴിക്കണം.
ചെറുനാരങ്ങാനീരും കരിമ്പിന്‍നീരും സമം കഴിക്കുക.
ആസ്ത്മ
തുളസിയില പിഴിഞ്ഞ ഒരു സ്പൂണ്‍ നീരുകുടിക്കുക .
ആട്ടിന്‍പാലില്‍ ആടലോടകയിലയുടെ നീരും ചേര്‍ത്ത് കഴിക്കുക.
കുരുമുളകും കല്‍കണ്ടവും തേനും ഒന്നിച്ചുചേര്‍ത്തശേഷം കഴിക്കുക.
മുരിങ്ങയില പിഴിഞ്ഞ ചാറെടുത്ത് കഴിക്കുക.
താന്നിക്ക തിന്നുക.
കാടമുട്ട പുഴുങ്ങിത്തിന്നുക
ആണിരോഗം
അത്തിപ്പഴം ആണിയുടെ മുകളില്‍ അരച്ചിടുക.
എരുക്കിന്റെ പാല്‍ ആണിയുള്ള ഭാഗത്ത് പുരട്ടുക.
കശുവണ്ടിത്തോടിലുള്ള എണ്ണ ആണിയുള്ള ഭാഗത്ത് പുരട്ടുക.
കൊടുവേലി അരച്ച് ആണിയുള്ളിടത്ത് തേക്കുക.
എക്കിള്‍
വായില്‍ പഞ്ചസാരയിട്ടു മെല്ലെ അലിയിച്ചു തിന്നുക.
എക്കിള്‍ശബ്ദം വരുന്ന കൃത്യസമയത്ത് തുടര്‍ച്ചയായി വെള്ളം കുടിക്കുക.
ശാന്തമായി ഇരുന്നു ക്രമേണ ശ്വാസക്രമം പതിയെ ആക്കുക. അല്ലെങ്കില്‍ എക്കിളിന്റെ കൃത്യസമയത്ത് ബലമായി ശ്വാസം പിടിച്ചിരിക്കുക.