11-ഒറ്റമൂലി

This Malayalam eBooks-178 -ottamooli-11 -panaceaAuthor- Binoy Thomas, Price- FREE
To download this safe Google Drive PDF eBook file-178, Click here-
https://drive.google.com/file/d/1-EjQqMLDrq7snCqVNWjIEp5Nl1QKvfO3/view?usp=sharing

കടന്നല്‍വിഷം 
മുക്കുറ്റി അരച്ച ശേഷം വെണ്ണയില്‍ ചാലിച്ച് പുരട്ടുക.
എലിവിഷം 
അമരിവേര‌് പാലില്‍ അരച്ച് തേക്കുക.
എട്ടുകാലിവിഷം 
തുളസിയിലയും മഞ്ഞളും എട്ടുകാലി കടിച്ച ഭാഗത്ത് അരച്ചിടുക.
പഴുതാരവിഷം 
തുമ്പയില ഗോമൂത്രത്തില്‍ അരച്ചു തേക്കുക.
പച്ചമഞ്ഞളിന്റെ നീരില്‍ കായം ചേര്‍ത്ത് പുരട്ടുക.

ഭക്ഷ്യവിഷബാധ
കഞ്ഞിവെള്ളത്തില്‍ ഇഞ്ചിയും കുരുമുളകും  അരച്ചു ചേര്‍ത്ത് കുടിക്കുക.
മഞ്ഞളും വേപ്പിലയും ചേര്‍ത്തരച്ച് കഴിക്കുക.
സന്ധിവാതം 
എരുക്കിന്റെ തൊലി വേപ്പെണ്ണയില്‍ അരച്ചു പുരട്ടുക.
ആവണക്കിന്റെ ഇല ചൂടുപിടിപ്പിച്ച്  സന്ധിയില്‍ വച്ചുകെട്ടുക.
നല്ലെണ്ണയില്‍ മല്ലിപ്പൊടി കലര്‍ത്തി ചെറുചൂടോടെ തേക്കുക.

ഗര്‍ഭകാല ഛര്‍ദ്ദി 
കുമ്പളത്തിന്റെ ഇല കറിവെച്ച് കഴിക്കുക.
കശുവണ്ടിപ്പരിപ്പ് കടിച്ചുതിന്നുക.
പഞ്ചസാരയില്‍ മല്ലി അരച്ചത് തിന്നുക.
മുലപ്പാല്‍ കൂടാന്‍ 
ചെറുതേന്‍ എന്നും രാവിലെ കഴിക്കുക.
ഉഴുന്നു വേവിച്ചു തിന്നുക.
പപ്പായ പഴുത്തത് തിന്നുക.
ശതാവരിക്കിഴങ്ങ് അരച്ചു പാലില്‍ ചേര്‍ത്തു കുടിക്കുക.
മുലപ്പാല്‍ നിര്‍ത്താന്‍ 
മുല്ലപ്പൂക്കള്‍  മുലകളില്‍ അമര്ത്തിവച്ച്  വസ്ത്രം ധരിക്കുക.

ഹൃദ്രോഗം 
രാവിലെ കുറച്ചു വെളുത്തുള്ളിയുടെ അല്ലി അരച്ചു ചേര്‍ത്ത പാല്‍ ദിവസവും കുടിക്കുക.
നീര്‍മരുതിന്റെ തൊലി കഷായമുണ്ടാക്കി രണ്ടു സ്പൂണ്‍ കഴിക്കുക.
ഇഞ്ചി അരച്ച ശേഷം വെണ്ണയില്‍ കൂട്ടി കഴിക്കുക.
മുഖത്തെ  പാട് മാറാന്‍ 
രക്തചന്ദനം വെള്ളരിക്കാ നീരില്‍ പുരട്ടുക.
മോരു മുഖത്ത് തേച്ച് ഉണങ്ങിക്കഴിഞ്ഞു കഴുകിക്കളയുക.
പച്ചമഞ്ഞളും ആര്യവേപ്പിലയും അരച്ചു തേച്ച് ഉണങ്ങിക്കഴിഞ്ഞു കുളിക്കുക.

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam