This Malayalam eBooks-177 -ottamooli-10 -panacea Author- Binoy Thomas, Price- FREE
To download this safe Google Drive PDF eBook file-177, Click here-
https://drive.google.com/file/d/1M8k4krV4DNIg8S1YdQ_l4WqzXfwl9h7t/view?usp=sharing
രക്തവാതം
ചിറ്റമൃതിന്റെ നീരില്‍ പാലും ചേര്‍ത്ത് കുടിക്കുക.
പിണ‌്ഡതൈലം പുരട്ടുക.
ഉലുവ അരച്ചത് പാലും വെണ്ണയും ചേര്‍ത്ത് പുരട്ടുക.
വൃഷണവീക്കം
കുരുമുളകുകൊടിയുടെ വേരുകഷായം ആവണക്കെണ്ണയില്‍ ചാലിച്ചു കഴിക്കുക.
ഉഴിഞ്ഞയുടെ ഇല അരച്ചു തേക്കുക.
എരുക്കിന്റെ ഇലയില്‍ വെളിച്ചെണ്ണ പുരട്ടിയ ശേഷം ആ ഭാഗത്ത് വച്ചു കെട്ടുക.
ഞെട്ടാഞൊടിയന്റെ ഇലയുടെ നീരില്‍ വെളിച്ചണ്ണ ചേര്‍ത്ത് കഴിക്കുക.
വളംകടി
കുടകന്റെ ഇലയും മഞ്ഞളും അരച്ചിടുക.
പേരയില അരച്ച് പുരട്ടുക.
മയിലാഞ്ചിയുടെ ഇല അരച്ചു പുരട്ടുക.
വൃക്കയിലുള്ള കല്ലുകള്‍ (കിഡ്നി സ്റ്റോണ്‍)
മുരിങ്ങവേരിന്റെ തൊലി കഷായം വെച്ച് കഴിക്കുക.
നീര്‍മാതളത്തിന്റെ തൊലി കഷായം വെച്ച് കഴിക്കുക.
ഞെരിഞ്ഞിലും നായ‌്‌ക്കുരണപ്പൊടിയും ഒന്നിച്ചു കഷായം വെച്ച് കുടിക്കുക.
കല്ലുവാഴക്കായ ഉണക്കിപ്പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
ഹെര്‍ണിയ (കുടലിറക്കം)
അമരിവേരരച്ചു വെളിച്ചെണ്ണ ചേര്‍ത്ത് കഴിക്കുക.
പരുത്തിയുടെ ഇല അരച്ച് വെളിച്ചെണ്ണയില്‍ സേവിക്കുക.
വെള്ളപ്പാണ്ട്
വരട്ടുമഞ്ഞള്‍ നന്നായി അരച്ചശേഷം തുളസിനീരില്‍ ചാലിച്ച് തേക്കുക
വാതരോഗങ്ങള്‍
മുതിര വെന്തത് തിന്നുക.
വേപ്പെണ്ണ പുരട്ടി ചൂടുപിടിക്കുക.
വെറ്റിലക്കഷായം കഴിക്കുക.
ജാതിക്കാ പൊടിച്ചു വെളിച്ചെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.
വെളുത്തുള്ളി അരച്ചശേഷം വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക.
തേള്‍വിഷം
ഇന്തുപ്പ് വെറ്റിലയും ചേര്‍ത്ത് അരച്ച ശേഷം കുത്തിയ ഭാഗത്ത് തേക്കുക.