4-ഒറ്റമൂലി

This Malayalam eBooks-171-ottamooli-4-panacea- a book of medicine traditional- treatment methods in Kerala is a Malayalam health self help eBook in pdf format. Author- Binoy Thomas, Price- FREE

To download this safe Google Drive PDF eBook file-171, Click here-
https://drive.google.com/file/d/1eyhgriOwi4ZL0_D0LdzogNPk7FC3TbPX/view?usp=sharing
ഇസ്നൊഫീലിയ 
ചുവന്നുള്ളി നീരും  മുലപ്പാലും  ചേര്‍ത്ത്  നസ്യം ചെയ്യുക.
കുരുമുളകും  പാലും  കല്‍ക്കണ്ടവും  ഒന്നിച്ചുചേര്‍ത്ത്  കഴിക്കുക.
ചെവിയില്‍  പ്രാണി പോയാല്‍...
നേരെ നിന്ന ശേഷം ചെവിയുടെ  ഉള്ളിലേക്ക്  പ്രകാശം ചെല്ലുംവിധം ടോര്‍ച് ലൈറ്റ് കുറച്ചുനേരം  തെളിച്ചു പിടിക്കുക. പ്രാണി ഇറങ്ങിവരും. അതിനു മുന്‍പുതന്നെ  വിരലിട്ടു കുത്തിക്കൊന്നാല്‍  ഇറങ്ങിവരില്ല.
ചെവിയില്‍ വെള്ളം  പോയാല്‍...
വെള്ളം കയറിയ ചെവിയില്‍   തല ചെരിച്ചുപിടിച്ച്, കുറച്ചു വെള്ളം കൈക്കുമ്പിളില്‍ എടുത്ത് ഒഴിച്ചു നിറയ‌്‌‌ക്കുക.  ഏതാനും സെക്കന്റ്‌ നേരത്തേക്ക്  അങ്ങനെ പിടിച്ചശേഷം, തല പെട്ടെന്ന് താഴേക്ക്‌ വെട്ടിച്ച് ചെവിയിലെ വെള്ളം  മുഴുവനായി  പുറത്തു കളയാം.
ചെവിവേദന 
കടുകെണ്ണ നേര്‍ത്ത ചൂടില്‍ ചെവിയില്‍ ഒഴിക്കുക.
വെറ്റിലയുടെ  നീരും ഇന്തുപ്പും  ചേര്‍ത്ത് ചെവിയില്‍ ഒഴിക്കുക.
കേള്‍വിക്കുറവ‌്
കുരുപരുത്തിയുടെ കായ പഴുത്ത പ്ലാവിലയില്‍ പൊതിഞ്ഞു ചുട്ടെടുത്ത് പിഴിഞ്ഞ നീര‌് ചെവിയില്‍ ഒഴിക്കുക.
വായിലെ  തൊലിപോകല്‍/കുരു 
നാരങ്ങാവെള്ളം  വായില്‍കൊള്ളുക.
ചുവന്നുള്ളി  അരച്ച് പാലില്‍ ചേര്‍ത്തു  കഴിക്കുക.
വെള്ളരിക്കാനീരും  തേനും  ചേര്‍ത്ത് വായില്‍ കൊള്ളുക.
ഉപ്പുവെള്ളം കവിള്‍കൊള്ളുക.
വായ‌്നാറ്റം 
ഇരട്ടിമധുരം  മെല്ലെ   ചവച്ചിറക്കുക.
ഏലം/ഗ്രാമ്പൂ എന്നിവ വായിലിട്ടു ചവയ‌്ക്കുക.
പുഴുപ്പല്ല് 
എരിക്കിന്റെ പാല്‍ പല്ലിന്റെ പോടില്‍ ഒഴിക്കുക.
തുമ്പയുടെ നീരും  ചെറുതേനും ചേര്‍ത്ത് വായില്‍ കൊള്ളുക.
പല്ലുവേദന
ചെറുചൂടുള്ള ഉപ്പുവെള്ളം കവിള്‍ കൊള്ളുക.
ചെറുതേനും ഇഞ്ചിനീരും ചേര്‍ത്ത് വായില്‍ കൊള്ളുക.
ഗ്രാമ്പൂ വേദനയുള്ളിടത്ത് വയ‌്‌ക്കുക.
പേരയിലയിട്ട് തിളപ്പിച്ചാറിയ വെള്ളം വായില്‍ കൊള്ളുക.
അപ്പന്‍ഡിസൈറ്റിസ് 
കായം, ഇന്തുപ്പ് എന്നിവ മുരിങ്ങത്തൊലിക്കഷായത്തില്‍ ചേര്‍ത്ത് നിത്യവും കഴിക്കുക.
വിയര്‍പ്പ് ഇല്ലാത്ത അത്യുഷ്ണം 
താമരക്കുളത്തിലെ ചെളി ദേഹം മുഴുവന്‍ തേച്ചുപിടിപ്പിച്ച ശേഷം അത് ഉണങ്ങിയ ശേഷം കുളിക്കുക.
പുളിച്ചു തികട്ടല്‍ 
നാരങ്ങാവെള്ളം കുടിക്കുക.
വേപ്പില മോരില്‍ അരച്ചു കുടിക്കുക.
വെളുത്തുള്ളിയുടെ നീരും പശുനെയ്യും രാവിലെ കഴിക്കുക.

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam