(899) തെനാലിയുടെ ദാനം!

 ഒരിക്കൽ, കൃഷ്ണദേവരായർ തന്റെ സദസ്സിലുണ്ടായിരുന്ന തെനാലി രാമനോട് പറഞ്ഞു - " താങ്കൾക്ക് ആവശ്യത്തിൽ കവിഞ്ഞ സ്വത്ത് ഉണ്ടല്ലോ. മാത്രമല്ല, കൊട്ടാരത്തിൽ നിന്നും നല്ല ശമ്പളവും. അതിനാൽ ഒരു ഉത്തമ ബ്രാഹ്മണനു ചേരും വിധം ധാനധർമ്മങ്ങൾ ചെയ്തു കൂടെ?"

തെനാലി ചോദിച്ചു - "അങ്ങ് എന്തു ദാനമാണ് ഉദ്ദേശിക്കുന്നത്?"

രാജാവ് പറഞ്ഞു - "ഒരു വീട് ദാനമായി കൊടുക്കുക"

ഉടൻ, തെനാലി അതു സമ്മതിച്ചു. പക്ഷേ, തെനാലിക്ക് മറ്റുള്ളവർക്ക് വീട് ദാനം ചെയ്യുന്നതിൽ യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല.

അതിനാൽ അയാൾ ഒരു ഉപായം കണ്ടുപിടിച്ചു - തന്റെ സ്വന്തം വീട് ദാനം ചെയ്യുന്നതായി ഭാവിക്കുക!

അടുത്ത ദിവസം സ്വന്തം മാളികയുടെ മുന്നിൽ തെനാലി ഒരു പലകയിൽ എഴുതി വച്ചു - "ഉള്ളതിൽ സംതൃപ്തി തോന്നുന്ന ആളിന് ഈ വീട് കൊടുക്കുന്നതാണ് "

ആരും കുറെ ദിവസത്തേക്ക് ഈ മാളിക വേണമെന്ന് ആഗ്രഹിച്ച് അവിടെ വന്നില്ല. എന്നാൽ, ഒരു ബ്രാഹ്മണൻ അവിടെത്തി. തെനാലിയോട് വീട് ചോദിച്ചു. 

തെനാലി ചോദിച്ചു - "താങ്കൾ ഇപ്പോൾ താമസിക്കുന്ന വീട് എപ്രകാരമാണ് ?"

ബ്രാഹ്മണൻ പറഞ്ഞു - "അത് ചെറിയ വീടാണ്. മാത്രമല്ല, വളരെ പഴയതുമാണ് "

അന്നേരം തെനാലി അയാളോടു ചോദിച്ചു - "താങ്കൾ ഈ പലകയിൽ എഴുതിയത് വായിച്ചുവോ? തന്റെ ചെറിയ പഴയ വീട്ടിൽ സംതൃപ്തി ഇല്ലാത്തതിനാൽ ഈ മാളിക തരാൻ പറ്റില്ല"

Written by Binoy Thomas, Malayalam eBooks-899 - Tenali stories - 16. PDF -https://drive.google.com/file/d/1PIrspYZlUgOUuyCvzrFn9USq4Ju33VvV/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam