(887) സ്വർണ്ണക്കിഴി നഷ്ടമായത് എങ്ങനെ?

 ഒരു ആഭരണ വ്യാപാരി ചന്തയിലൂടെ നടന്നപ്പോൾ 1000 സ്വർണ്ണനാണയങ്ങൾ അടങ്ങിയ കിഴി നഷ്ടപ്പെട്ടു.

ഉടൻ, അയാൾ വിളിച്ചു കൂവി - "എന്റെ കിഴി കണ്ടുപിടിച്ചു തരുന്ന ആളിന് ഞാൻ 100 സ്വർണ്ണ നാണയം സമ്മാനമായി നൽകും"

കുറെ കഴിഞ്ഞപ്പോൾ രാമുവിന് ചന്തയിലെ സാധനങ്ങൾക്ക് ഇടയിൽ നിന്നും കിഴി കിട്ടി.

രാമു വ്യാപാരിക്കു കൊടുത്തു. സമ്മാനം ആവശ്യപ്പെട്ടു.

അന്നേരം, അത്യാഗ്രഹിയായ കച്ചവടക്കാരൻ 100 നാണയങ്ങൾ രാമുവിനു കൊടുക്കാൻ മടിച്ചു.

അയാൾ പറഞ്ഞു - "ഈ കിഴിയിൽ ഒരു വലിയ വജ്രം ഉണ്ടായിരുന്നു. അതെനിക്ക് കിട്ടാത്തതിനാൽ നിനക്കു സമ്മാനം തരില്ല"

അവിടെ തർക്കം കൂടിയപ്പോൾ ആളുകൾ രാജാവിന്റെ അടുക്കൽ എത്തിച്ചു.

രാമു സത്യസന്ധനാണെന്ന് രാജാവ് മനസ്സിലാക്കി. 

അത്യാഗ്രഹിക്ക് കിഴി കൊടുക്കാതെ എങ്ങനെ പറഞ്ഞു വിടാമെന്ന് രാജാവ് ആലോചിച്ചു.

 ഒടുവിൽ, രാമുവിന് കിഴി കിട്ടി. കച്ചവടക്കാരന് ഒന്നും കിട്ടാതെ അവിടെ നിന്നും പോയി.

ചോദ്യം:

രാജാവ് എന്തു ബുദ്ധിയാണ് പ്രയോഗിച്ചത്?

ഉത്തരം:

രാജാവ് കച്ചവടക്കാരനോടു ചോദിച്ചു - "നിന്റെ കിഴിയിൽ എന്തൊക്കെയായിരുന്നു?"

കച്ചവടക്കാരൻ: "1000 സ്വർണ്ണ നാണയവും ഒരു വജ്രവും"

രാജാവ് പറഞ്ഞു - "ഇതിൽ 1000 നാണയം മാത്രമേയുള്ളൂ. ഇത് നിന്റേതല്ല. നിന്റെ കിഴി കിട്ടുമ്പോൾ അറിയിക്കാം. ഇപ്പോൾ നിനക്കു പോകാം"

Written by Binoy Thomas, Malayalam eBooks-887- Brain Teasers - 51, PDF -https://drive.google.com/file/d/1Xtv7u1IyDPUpWgPwheslxbQ2gX2yb3yQ/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam