(898) ടൈംപീസിന്റെ കഥ

 സിൽബാരിപുരംദേശത്തെ ഒരു പ്രമാണിയുടെ തറവാട്. അയാളുടെ മുറിയിൽ ഒരു പഴയ ടൈംപീസ് ഇരിപ്പുണ്ടായിരുന്നു. അതിന്റെ കീ കൊടുക്കാൻ കുറെ സമയം വേണ്ടി വരും.

പക്ഷേ, മുതലാളി എന്നും രാവിലെ കൃത്യമായി അതിന്റെ സ്പ്രിങ്ങ് മുറുക്കും. അത് അയയുന്ന മുറയ്ക്ക് മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും സെക്കന്റ് സൂചിയും ക്രമമായി കറങ്ങുകയും ചെയ്യും.

ഒരു ദിവസം, സെക്കന്റ് സൂചി മറ്റുള്ളവരോടു പറഞ്ഞു - "എത്രയോ വർഷങ്ങളായി ഞാൻ ഒരേ ദിശയിൽ കറങ്ങി വല്ലാതെ മടുത്തിരിക്കുന്നു. നമുക്ക് എല്ലാവർക്കും ഈ കറക്കം നിർത്തിയാലോ? അന്നേരം, മുതലാളി നമ്മളെ ഉപേക്ഷിക്കുമ്പോൾ പിരിമുറുക്കമില്ലാതെ സ്വസ്ഥമായി കഴിയാമല്ലോ"

അന്നേരം മണിക്കൂർ സൂചി പറഞ്ഞു - " അതു നിന്റെ മാത്രം കാര്യമാണ്. എനിക്ക് വളരെ ചെറിയ ദൂരം പതിയെ പോയാൽ മതി. ഞാൻ ചലിക്കുന്നത് മറ്റുള്ളവർക്കു കാണാൻ പോലും പറ്റുന്നില്ലാ"

ഉടനെ, മിനിറ്റ് സൂചി ഇടപെട്ടു- "അതു ശരിയാണ്. സെക്കന്റ് സൂചി പോലെ വേഗത്തിൽ എനിക്കും കറങ്ങേണ്ട കാര്യമില്ല"

അതേസമയം, സെക്കൻഡ് സൂചി ഒന്നും മിണ്ടിയില്ല. പക്ഷേ, അവൻ അടുത്ത ദിവസം മുതൽ ഓട്ടം നിർത്തി. അവന്റെ കറക്കത്തിന്റെ സമയക്രമം വച്ചായിരുന്നു മറ്റുള്ളവരുടെ കറക്കവും അങ്ങനെ സമയക്രമം മുഴുവൻ താറുമാറായി.

മുതലാളി സമയം നോക്കാൻ വന്നപ്പോൾ പെട്ടെന്നുള്ള ചലനം കാട്ടുന്ന സെക്കൻഡ് സൂചിയെ നോക്കി അയാൾ ദേഷ്യപ്പെട്ടു!

"ഹോ! ഇതിന്റെ കാലം കഴിഞ്ഞു! നാശം!"

അയാൾ ദേഷ്യത്തോടെ വീടിന്റെ പിന്നാമ്പുറത്തേക്ക് എടുത്തെറിഞ്ഞു! അത് കല്ലിൽ തട്ടി അനേകം ചെറു കഷണങ്ങളായി ചിതറിത്തെറിച്ചു!

ചിന്തിക്കുക - കരിയറിൽ ഉയർച്ച നേടുന്നതിന് നല്ലൊരു ടീം വർക്ക് അത്യാവശ്യമാണ്. സ്വന്തം കാര്യം മാത്രം നോക്കുന്നവർക്ക് വലിയ തൊഴിൽ ശാലകളിൽ തിളങ്ങാൻ പറ്റിയെന്നു വരില്ല. അതു മാത്രമല്ല, വിരസമായതും ആവർത്തിക്കുന്നതുമായ ജീവിത കാലമായിരിക്കും ചില തൊഴിലുകൾ തരുന്നത്. സഹന ശക്തി ശീലിക്കേണ്ടതും കരിയറിന്റെ ഭാഗമായേക്കാം.

Written by Binoy Thomas, Malayalam eBooks-898 - Career - 34, PDF -https://drive.google.com/file/d/1rPFmwnfYF3b3in3CBxWFxiUgh5TuE1dW/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam